ഗൂഗിളിന്റെ ഷോപ്പിങ് ടാഗ് ഫീച്ചര്‍ ഉടനെത്തും

ഗൂഗിളിന്റെ ഷോപ്പിങ് ടാഗ് ഫീച്ചര്‍ ഉടനെത്തും

ഓണ്‍ലൈന്‍ ഷോപ്പിങ് സേവനം ഉപയോഗിക്കുന്നവര്‍ക്കായി ഗൂഗിളിന്റെ പുതിയ ഫീച്ചറെത്തുന്നു. ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ തിരയാനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉല്‍പ്പന്നങ്ങളുടെ പട്ടിക സന്ദര്‍ശിക്കാനുമായി ഷോപ്പിംഗ് ടാബ് എന്ന ഫീച്ചര്‍ അവതരിപ്പിക്കുവാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്.

വര്‍ഷാവസാനത്തോടെ പൂര്‍ണതോതില്‍ പുറത്തിറക്കാനൊരുങ്ങുന്ന ടാബ് പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. പ്രാദേശിക വ്യാപാരികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അവര്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വേഗത്തിലും വളരെ കാര്യക്ഷമമായും ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാനുമുള്ള പുതിയ അവസരങ്ങള്‍ക്കായി നനിരന്തരം ശ്രമിക്കുകയാണെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഷോപ്പിംഗ് ടാബ് ആരംഭിക്കാനായി ഇ-കൊമേഴ്സ് കമ്പനികളായ പേടിഎം മാള്‍, ഫല്‍പ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയുമായി ഗൂഗിള്‍ ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Previous ജൈവോല്‍പ്പന്നങ്ങളില്‍ വൈവിധ്യം നിറച്ച് ഓര്‍ഗാനൊ
Next 'Tzara'യുടെ ഭംഗിയില്‍ ആന്‍

You might also like

NEWS

ട്രെന്‍ഡിയായി സ്‌കൂള്‍ബാഗ് വിപണി

സ്‌കൂള്‍ തുറക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ സ്‌കൂള്‍ വിപണി ഏറെ തിരക്കിലാണ്. ട്രെന്‍ഡി ബാഗുകളാണ് ഇത്തവണയും വിപണിയിലെ താരം. വിവിധ വര്‍ണ്ണങ്ങളിലേയും വ്യത്യസ്ഥമായ സ്ട്രാബോ ഉള്‍പ്പടെയുള്ള ബാഗുകളാണ് ഇത്തവണത്തെ സ്റ്റാറുകള്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്ത

NEWS

പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലീകരിച്ച് കൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുളള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായുളള പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല

NEWS

ഓട്ടോ ചാര്‍ജ് ഇനി ഗൂഗിള്‍ പറയും; മോട്ടോര്‍ വാഹനവകുപ്പും ഗൂഗിളും കൈകോര്‍ക്കുന്നു

ഓട്ടോ ഓടിക്കുന്നതും അതിന്റെ കൂലിയും ഒരേ രീതിയിലാണ്. തോന്നുംപോലെ! ചാര്‍ജിന്റെ പേരില്‍ ഓട്ടോക്കാരുമായി തര്‍ക്കിക്കാത്ത മലയാളികള്‍ ഇല്ല എന്നു പറയാം. ചാര്‍ജിന്റെ പേരില്‍ മാത്രമല്ല, അറിയാത്ത സ്ഥലത്ത് രണ്ട് വട്ടം കറക്കിയശേഷമായിരിക്കും ചിലരെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കുക. എന്നാല്‍ ഇനി അത് നടക്കില്ല. ലക്ഷ്യസ്ഥാനത്ത്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply