വാഹനവിപണിയെ രക്ഷിക്കാൻ ജി.എസ്.ടി നിരക്കിൽ ഇളവ് നൽകാനൊരുങ്ങി കേന്ദ്രം

വാഹനവിപണിയെ രക്ഷിക്കാൻ ജി.എസ്.ടി നിരക്കിൽ ഇളവ് നൽകാനൊരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മന്ദഗതിയിലായ വാഹന വിപണിയെ രക്ഷിക്കാൻ അനുകൂല നടപടികളുമായി കേന്ദ്ര സർക്കാർ. വാഹനങ്ങൾക്ക് ജി.എസ്.ടി നിരക്കിൽ 10 ശതമാനം വരെ ഇളവ് നൽകുമെന്ന് വാഹന നിർമാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സുമായി (സിയാം) നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഉറപ്പുനൽകി. വിവിധ വിഭാഗങ്ങളിലായി 5 മുതൽ 28 ശതമാനം വരെയാണ് നിലവിൽ വാഹനങ്ങൾക്ക് ജി.എസ്.ടി ഈടാക്കുന്നത്. വാഹന നിർമ്മാതാക്കളുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവരും സംബന്ധിച്ചു.

ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ വാഹനവിപണി. സാമ്പത്തിക പ്രതിസന്ധികളും നിയന്ത്രണങ്ങളും വന്നതോടെ കുറെ നാളുകളായി വിപണി പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണണമെന്ന് സിയാം പ്രസിഡണ്ട് രാജൻ വധേര ആവശ്യപ്പെട്ടിരുന്നു. 2011 സാമ്പത്തിക വർഷത്തിൽ 2.5 ദശലക്ഷം യൂണിറ്റ് കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും വിറ്റപ്പോൾ 2019-20 സാമ്പത്തിക വർഷത്തിൽ 2.7 ദശലക്ഷം വാഹനങ്ങളാണ് വിറ്റത്. ഇത് ഏകദേശം തുല്യമാണെന്നും വാഹനവിപണി ഒരു പതിറ്റാണ്ടോളം പിന്നിലാണെന്നും രാജൻ വധേര പറഞ്ഞു.

ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു. ജി.എസ്.ടി കുറയ്ക്കുന്നതിനും പഴക്കം ചെന്ന വാഹങ്ങൾ പൊളിക്കുന്നതിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കുന്നതിനും സർക്കാർ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടുമാസങ്ങളിലെ വളർച്ച ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Previous സ്‌നേഹം തുന്നിയ പോപ്പീസ്‌
Next എവി അനൂപ് കോവിഡിനെ നേരിട്ട കഥ

You might also like

AUTO

മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ വീണ്ടും വരുന്നു

പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു. ടൊയോട്ടൊ ഫോര്‍ച്യൂണറിന് വെല്ലുവിളി ഉയര്‍ത്തിയാണ് മിറ്റ്‌സുബിഷി അവരുടെ എസ്‌യുവി ഔട്ട്‌ലാന്‍ഡര്‍ വീണ്ടും അവതരിപ്പിക്കുന്നത്.   2008 ലാണ് ഔട്ട്‌ലാന്‍ഡര്‍ ആദ്യം എത്തിയത്. എന്നാല്‍ അധികം

Spread the love
NEWS

കോവിഡ് : രോഗമുക്തി നിരക്കിൽ കേരളം ബഹുദൂരം മുന്നിൽ

നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കിൽ കേരളം ബഹുദൂരം മുന്നിൽ. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കർണാടകയിൽ 24.57% പേർക്കാണ് രോഗമുക്തി. ഇതേസമയം, കേരളത്തെക്കാൾ രോഗികളുള്ള (564) മധ്യപ്രദേശിൽ ഒരാൾക്കു

Spread the love
Business News

സ്വകാര്യ ബസുകളുടെ സമയക്രമവും പെര്‍മിറ്റും ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്തെ നിരക്കുകളിലോടുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഓണ്‍ലൈനിലേക്കു മാറ്റുന്നു. പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, അമിത വേഗം, വ്യാഡജ സമയ പട്ടിക എന്നിവ തടയുന്നതിനായാണ് ഇത്. ഇതിനായി ബസുകളില്‍ ജിപിഎസ് ഉപകരണം ഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെര്‍മിറ്റ് വിവരങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply