ഗ്രാന്‍ഡ്പാസ് കിച്ചണിന്റെ “മുത്തച്ഛന്‍” വിടവാങ്ങി : സാമൂഹ്യമാധ്യമങ്ങളില്‍ ദുഖമറിയിച്ച് ആരാധകര്‍

ഗ്രാന്‍ഡ്പാസ് കിച്ചണിന്റെ “മുത്തച്ഛന്‍” വിടവാങ്ങി : സാമൂഹ്യമാധ്യമങ്ങളില്‍ ദുഖമറിയിച്ച് ആരാധകര്‍

ഗ്രാന്‍ഡ്പാസ് കിച്ചണ്‍ സാരഥി നാരായണ്‍ റെഡ്ഡി അന്തരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ യുട്യൂബറായിരുന്നു നാരായണ്‍ റെഡ്ഡി. രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തനായിരുന്നു ഇദ്ദേഹം. നിരാലംബരായ കുട്ടികള്‍ക്കും അനാഥര്‍ക്കും ഭക്ഷണം നല്‍കുന്നതിലൂടെ അദ്ദേഹമുയര്‍ത്തിയ നന്മയുടെ സന്ദേശം ലോകമെങ്ങും തന്നെ എത്തിയിരുന്നു.

 

എഴുപത്തിമൂന്നുകാരനായ നാരായണ്‍ റെഡ്ഡിക്ക് യുട്യൂബില്‍ ആറു ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ പെരുകകുകയാണ്. അനാഥര്‍ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണെന്നു പലരും കുറിച്ചു.

 

 

നിരവധി എപ്പിസോഡുകള്‍ അടങ്ങിയതാണു നാരായണ്‍ റെഡ്ഡിയുടെ യുട്യൂബ് ചാനല്‍. ആവശ്യക്കാര്‍ക്കു ഭക്ഷണം നല്‍കുന്നതിനായി വലിയ അളവില്‍ തന്നെ അദ്ദേഹം ഭക്ഷണം പാകം ചെയ്തിരുന്നു. അനുകമ്പയോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും ധാരാളം ആരാധകരെ സൃഷ്ടിച്ചു. പന്ത്രണ്ടു മുതല്‍ പതിനഞ്ചു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതാണ് ഓരോ വീഡിയോയും.

അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിന്റെ ടാഗ് ലൈനായി നല്‍കിയിരുന്നതും സ്‌നേഹം നിറയുന്ന വാചകമാണ്.
സ്‌നേഹിക്കുക, കരുതുക, പങ്കിടുക. ഇതാണ് എന്റെ കുടുംബം,

 

Spread the love
Previous സന്തോഷ് ട്രോഫിക്കുള്ള കേരള ടീം;  മിഥുന്‍ ഗോള്‍ കീപ്പര്‍ 
Next പിന്തുണയുമായി സോഷ്യല്‍ മീഡിയ : ബിനീഷിനെ ആക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

You might also like

SPECIAL STORY

ആദിവാസി-ദളിത് മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ട് കനല്‍

പൊതുസമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതും, അകന്നുനില്‍ക്കുന്നതുമായ ആദിവാസി – ദളിത് ഊരുകളിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സാമൂഹ്യ രംഗത്ത് മാറ്റത്തിന് തിരിതെളിക്കുകയാണ് കനല്‍. എന്‍ജിഒ സ്ഥാപനമായ കനലിന്റെ പ്രവര്‍ത്തന വഴികളും ഉന്നമനോദ്ദ്യേശ്യങ്ങളും തികച്ചും വ്യത്യസ്തവും കൈയടി നേടേണ്ടതുമാണ്. ആദിവാസി – ദളിത് ഊരുകളിലെ

Spread the love
Movie News

ഓണച്ചിത്രങ്ങൾ സെപ്റ്റംബർ 7ന് റിലീസ് ചെയ്യും

ഓണത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന മലയാള സിനിമകൾ മഴക്കെടുതി മൂലം മാറ്റി വെച്ചു.  ഓഗസ്റ്റ് 24ന് റിലീസ് ചെയ്യാനുള്ള സിനിമകളാണ് സെപ്റ്റംബറിലേക്കു മാറ്റി വെച്ചത്.  ടൊവീനോ നായകനായ തീവണ്ടി ആയിരിക്കും ആദ്യ റീലീസ്സ്.  പ്രളയം ദുരന്തം വിതച്ച മേഖലകളിൽ ടൊവീനോ നടത്തിയ

Spread the love
SPECIAL STORY

മാസം ലക്ഷങ്ങള്‍ നേടാം വ്‌ളോഗിങ്ങിലൂടെ

ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയിലുണ്ടെങ്കില്‍ പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കാം. അതിനുള്ള വഴിയാണ് വീഡിയോ ബ്ലോഗിങ് എന്ന വ്‌ളോഗിങ്. എല്ലാ ജോലികളിലും വിദ്യാഭ്യാസം ഒരു മാനദണ്ഡമാകുമ്പോള്‍ വ്‌ളോഗിങ്ങിന് വിദ്യാഭ്യാസമല്ല, അറിവാണ് മാനദണ്ഡം. വെറും വരുമാനം എന്നു ചിന്തിക്കാതെ വ്‌ളോഗിങ്ങിന് ഇറങ്ങിത്തിരിച്ചാല്‍ പ്രായവും വിദ്യാഭ്യാസവും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply