കൊച്ചിയിലേക്ക് വരൂ; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ടിക്കറ്റ് ഫ്രീ

കൊച്ചിയിലേക്ക് വരൂ; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ടിക്കറ്റ് ഫ്രീ

തായ്‌ലന്‍ഡിലെ ഏറ്റവും പ്രശസ്തമായ സോങ്ക്രാന്‍ ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കുകയാണ് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത്. ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി കൊച്ചി ഏപ്രില്‍ 13, 14 തീയതികളില്‍ സോങ്ക്രാന്‍ ഉത്സവം സംഘടിപ്പിച്ചുകൊണ്ടാണ് സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. പരമ്പരാഗതമായ ബുദ്ധ കലണ്ടര്‍ പ്രകാരം തായ്‌ലന്‍ഡിലെ വര്‍ഷാരംഭ ഉത്സവമായ സോങ്ക്രാന്‍ കൊച്ചിയില്‍ ആഘോഷിച്ചും ആസ്വദിച്ചും മനസുകൊണ്ട് തായ്‌ലാന്റിലേക്ക് ഒരു യാത്ര പോകാമെന്ന് അധികൃതര്‍ പറയുന്നു.

സോങ്ക്രാന്‍ ഉത്സവത്തിന്റെ ഭാഗമായി ഹയാത്തിലെ തായ് റെസ്‌റ്റോറന്റായ തായ് സോളില്‍ ഹെഡ് ഷെഫ് സുപത്ര ബൂണ്‍ സ്രാങ്ങിന്റെ നേതൃത്വത്തില്‍ ബുഫേ ഒരുക്കും. സോങ്ക്രാന്‍ ഉത്സവം പ്രമേയമാക്കി മനോഹരമായ വേമ്പനാട് കായലിന്റെ പശ്ചാത്തലത്തില്‍ ലൈവ് കൗണ്ടറുകള്‍, പാരമ്പരാഗത സോങ്ക്രാന്‍ ഉത്സവത്തിലെ തായ് സംഗീതം എന്നിവ ആസ്വദിക്കാം.

സോങ്ക്രാന്‍ മോക്‌റ്റൈലുകള്‍, സ്വാദേറിയ പലതരം സോങ്ക്രാന്‍ വിഭവങ്ങള്‍, കോക്‌റ്റൈലുകള്‍ എന്നിവ അടങ്ങുന്ന പ്രത്യേക ഫെസ്റ്റിവല്‍ ബുഫെയും ആസ്വദിക്കാം. കൂടാതെ ജാസ്മിന്‍, ഗാര്‍ലാന്‍ഡ് തുടങ്ങിയവ അടങ്ങിയ പ്രത്യേകതരം പരമ്പരാഗത തായ് വെല്‍ക്കം ഡ്രിങ്കുകള്‍ ആസ്വദിക്കാം.

Spread the love
Previous ധ്രുതഗതിയില്‍ മുന്നോട്ട്; കാല്‍ ലക്ഷം യൂണിറ്റ് പിന്നിട്ട് മരാസോയുടെ നിര്‍മ്മാണം
Next ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു; ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16 ന്‌

You might also like

Business News

യാത്രകാര്‍ക്ക് കിടിലം ഓഫറുകളുമായി ഇന്‍ഡിഗോ

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. 999 രൂപ മുതല്‍ സൗജന്യ നിരക്കില്‍ വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ലക്ഷം സീറ്റുകള്‍ക്ക് ഈ ഇളവുകള്‍ക്ക് ബാധകമാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രഖ്യാപിച്ചു. ഇന്നലെ

Spread the love
NEWS

യാത്ര പങ്കുവച്ച് വരുമാനമുണ്ടാക്കാന്‍ പൂള്‍ ടു

സ്വന്തം വാഹനവും പേടിഎമ്മില്‍ അക്കൗണ്ടുമുണ്ടെങ്കില്‍ യാത്രാസമയത്ത് വരുമാനമുണ്ടാക്കാം. തിരക്കേറിയ നഗരങ്ങളില്‍ യാത്ര പങ്കുവയ്ക്കുന്നതോടൊപ്പം വരുമാനം ഉറപ്പു നല്‍കുന്ന ആപ്പാണ് പൂള്‍ ടു. മൂന്ന് വനിത സംരംഭകര്‍ ചേര്‍ന്നുണ്ടാക്കിയ സ്റ്റാര്‍ട്ട് അപ് ആണ് ഇത്.   ഒരേ സമയം ഒരേ ദിശയില്‍ യാത്രചെയ്യുന്നവരെ

Spread the love
NEWS

ജെഫ് ബെസോസ് ഏറ്റവും വലിയ സമ്പന്നന്‍, ട്രംപിനെ പിന്നിലാക്കി യൂസഫലി

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി. 112 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ സമ്പന്നരുടെ കണക്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 766ാം സ്ഥാനത്തേക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply