ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമായി ജിഎസ്ടി ഇളവുകള്‍

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമായി ജിഎസ്ടി ഇളവുകള്‍

ജിഎസ്ടി (ചരക്ക്-സേവന നികുതി) സംവിധാനത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമായി. ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ഏറെ ആശ്വാസകരമാകും ഈ ഇളവുകള്‍. അനുമാന നികുതി തിരഞ്ഞെടുത്ത് ജിഎസ്ടിയില്‍ നിന്നും ഒഴിവാകാവുന്ന സംരംഭങ്ങളുടെ കുറഞ്ഞ പരിധി 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷമാക്കി.

ഒന്നരക്കോടി രൂപവരെ വാര്‍ഷികവരുമാനമുള്ള ചെറുകിട ഉല്‍പാദകരും വ്യാപാരികളും ഒരു ശതമാനം അനുമാനനികുതി നല്‍കിയാല്‍ മതി. ഇവര്‍ വര്‍ഷം ഒരു തവണ റിട്ടേണ്‍ നല്‍കിയാല്‍ മതിയാകും. കുറഞ്ഞ പരിധി 75 ലക്ഷമാക്കണമെന്ന നിര്‍ദ്ദേശം ചില സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കേരളം എതിര്‍ത്തു. പരിധി എത്രയെന്ന് കേരളം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ചെറുകിട സേവനദാതാക്കളെ അനുമാന നികുതിയുടെ പരിധിയിലേക്ക് ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പുതിയ തീരുമാനമനുസരിച്ച് 50 ലക്ഷം രൂപവരെ വിറ്റുവരവുള്ളവര്‍ക്ക് ആറ് ശതമാനമാണ് ഇനിമുതല്‍ അനുമാനനികുതി. ഹോട്ടല്‍ രംഗത്ത് ഏര്‍പ്പെടുത്തിയതിനു സമാനമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഫലത്തില്‍ സേവനദാതാക്കള്‍ക്ക് നികുതി 18 ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി കുറയും.
റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിടനിര്‍മാണ രംഗങ്ങളില്‍ അനുമാനനികുതി ഏര്‍പ്പെടുത്തണമെന്നതും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

Spread the love
Previous ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 25ന് എത്തും
Next എറണാകുളം മെഗാ ജോബ്‌ഫെസ്റ്റ് ജനുവരി 19ന്‌

You might also like

NEWS

ദളിത് യുവതിക്കു നേരെ മര്‍ദ്ദനം; ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിനെതിരെ നടപടിക്ക് കേന്ദ്രനേതൃത്വം

തിരുവനന്തപുരം : പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചതിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവിനെതിരെ സിപിഐ (എം) കേന്ദ്രനേതൃത്വം നടപടിക്കൊരുങ്ങുന്നു. സംസ്ഥാന ഘടകത്തിന് ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര നേതൃത്വം നല്‍കിക്കഴിഞ്ഞു. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെത്തുടര്‍ന്നാണ് നടപടി. മട്ടന്നൂരിലെ മുന്‍

Spread the love
Business News

രൂപ വീണ്ടും തകരുന്നു

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞൂ. ചരിത്രത്തിൽ ഇത്രയും വലിയൊരു ഇടിവ് ആദ്യമായിട്ടാണ്. 70.82 ലാണ് ഇപ്പോൾ രൂപ ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്. 23 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. ഡോളറിന്റെ ആവശ്യകത വർധിച്ചത് രൂപയ്ക്കു തിരിച്ചടിയാവുകയായിരുന്നു. 2018

Spread the love
NEWS

വിപണി തകര്‍ത്ത് നിപ

കേരളത്തില്‍ നിപ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു വെന്ന അഭ്യൂഹം പടര്‍ന്നതോടെ സംസ്ഥാനത്തെ വിപണികള്‍ക്ക് മങ്ങലേറ്റു തുടങ്ങി. കേരളത്തില്‍ നിന്നും പഴങ്ങളും, പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ.യും നിരോധിച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇറക്കുമതി നിരോധിച്ചിരുന്നു. യു.എ.ഇ യുടെ ഔദ്യോഗിക

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply