38 വര്‍ഷത്തെ വിജയയാത്ര അന്നും ഇന്നും സ്റ്റാര്‍ ഏജന്റ്

38 വര്‍ഷത്തെ വിജയയാത്ര അന്നും ഇന്നും സ്റ്റാര്‍ ഏജന്റ്

റപ്പുകളുടേയും വിശ്വാസത്തിന്റേയും ബലത്തിലാണു മനുഷ്യജീവിതത്തിന്റെ അടിത്തറ പടുത്തുയര്‍ത്തുന്നത്. സ്വജീവിതത്തില്‍ ഉറപ്പും വിശ്വാസവും പകരുന്ന സാന്നിധ്യങ്ങളും സംരഭങ്ങളുമുണ്ട്. കാലങ്ങളോളം നിലനില്‍ക്കുകയും, അക്കാലമത്രയും മനുഷ്യനില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സംരംഭങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. ഇത്തരത്തില്‍ നൂറ് വര്‍ഷത്തിലധികം പിന്നിട്ടിട്ടും, ഇന്നും ഇന്ത്യയില്‍ അതിവേഗം വളരുന്ന കമ്പനിയാണ് നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ്. ഒരു വര്‍ഷത്തില്‍ 10000 കോടിയിലധികം പ്രീമിയം കളക്റ്റ് ചെയ്യുന്ന പ്രീമിയം ക്ലബിലുള്ള കമ്പനിയെന്ന പ്രത്യേകതയും നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കുണ്ട്. വിശ്വാസയോഗ്യമായ ഈ കമ്പനിയുടെ ചുവട് പിടിച്ചും, അതേ വിശ്വാസ്യത നിലനിര്‍ത്തിയുമാണു കൊച്ചിക്കാരനായ പി. കെ. ഹമീദ് ജനറല്‍ ഇന്‍ഷൂറന്‍സ് രംഗത്ത് സ്ഥാനമുറപ്പിക്കുന്നത്. നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് ഹമീദിനുള്ളത്. പഠന കാലഘട്ടത്തിലാണ് ഇന്‍ഷൂറന്‍സ് മേഖല പ്രൊഫഷണനായി ഹമീദ് തിരഞ്ഞെടുക്കുന്നത്. അതിനാല്‍ 1981- മുതല്‍ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. 38 വര്‍ഷം മുന്‍പ് 10000 രൂപ പ്രീമിയത്തില്‍ തുടങ്ങിയ ആ യാത്ര ഇന്നും വിജയകരമായി മുന്നേറിക്കൊണ്ടേയിരിക്കുന്നു.

 

കൃത്യനിഷ്ഠയും സത്യസന്ധ്യതയും കൈമുതലാക്കി

നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ സ്റ്റാര്‍ ഏജന്റ് പദവി ആരംഭിക്കന്നതുമുതല്‍് കമ്പനിയിലെ ആദ്യത്തെ സ്റ്റാര്‍ ഏജന്റ് ആയിരുന്നു ഹമീദ്. 15 ലക്ഷം പ്രീമിയമുള്ള അക്കാലം മുതല്‍ കോടികള്‍ ആവശ്യമായി വരുന്ന ഇന്നത്തെ കാലം വരെ ആ സ്ഥാനം നിലനിര്‍ത്തിപ്പോരാന്‍ ഹമീദിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിലും ജോലിയിലും പാലിക്കുന്ന കൃത്യനിഷ്ഠയും സത്യസന്ധതയും ഹമീദിന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഹമീദ് ഏറ്റവുമധികം മാര്‍ക്കറ്റ് ചെയ്യുന്നത് മെഡിക്ലൈമാണ്. ജനങ്ങള്‍ക്ക് നന്മയുണ്ടാകുന്ന പ്രവര്‍ത്തനം കൂടിയായിരിക്കണം ചെയ്യേണ്ടതെന്ന നിലപാടില്‍ നിന്നാണ് ഹമീദ് മെഡിക്ലൈം തിരഞ്ഞെടുക്കുന്നത്. മെഡിക്ലൈം വില്‍ക്കുന്ന ഒരാളായി ഹമീദ് ആരെയും സമീപിക്കാറില്ല. സൗഹാര്‍ദ്ദപരമായൊരു ചുറ്റുപാടില്‍ മെഡിക്ലൈമിന്റെ ആവശ്യകത ഓരോരുത്തര്‍ക്കും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്യുക.

മെഡിക്ലൈം ഉറപ്പായും അറിഞ്ഞിരിക്കേണ്ടത്

ഇന്നത്തെ കാലത്ത് നമ്മുടെ സമ്പാദ്യങ്ങളെല്ലാം ചെന്നവസാനിക്കുന്നത് ആശുപത്രികളിലാണ്. ഒരായുഷ്‌ക്കാലം മുഴുവന്‍ ജോലിയെടുത്ത് സമ്പാദിക്കുന്ന മുഴുവന്‍ പണവും ജീവിതം തിരിച്ച് പിടിക്കാനായി നമ്മള്‍ ചിലവാക്കുന്നു. ചിലപ്പോള്‍ നമ്മുടെ സമ്പാദ്യങ്ങളെല്ലാം ജീവിതം തിരിച്ച് പിടിക്കാന്‍ തികയാതെ പോകുന്നു. അന്തസായി ജീവിച്ച് അതേ അന്തസോടെ മരിക്കണമെന്ന് വിചാരിക്കുന്നവര്‍ കടക്കാരും ബാധ്യതയുമാകുന്നു. ഇത്തരം അനേകം കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും സാക്ഷിയാണ് ഹമീദ്. നമ്മുടെ വായു, വെള്ളം എന്നിവ പോലെ വളരെ അത്യാവശ്യമായ ഒന്നാണ് മെഡിക്ലൈം എന്ന് അദ്ദേഹം തിരിച്ചറിയുന്നതും ഇതിലൂടെയാണ്.

 

ലൈഫ് ലോങ് മെഡിക്ലൈം

മെഡിക്ലൈം ജീവിതാവസാനം വരെ ആവശ്യമായി വരുന്നതാണ്. 60-70 വയസ്സ് വരെക്ക് മാത്രമല്ല. ഒരു വ്യക്തിക്ക് ചിലപ്പോള്‍ അസുഖം പിടിപെടുന്നത് 75 വയസ്സിലോ 80 വയസ്സിലോ ആയിരിക്കാം. 70 വയസ്സിന് ശേഷം അസുഖം വന്നതിന് ശേഷമുള്ള മെഡിക്ലൈം ഏതാരു കമ്പനിയിലും സ്വീകാര്യമല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ലൈഫ് ലോങ് മെഡിക്ലൈമിന്റെ പ്രസക്തി നമ്മള്‍ തിരിച്ചറിയേണ്ടത്. പോളിസി എടുക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ പോയി നേരിട്ട് അന്വേഷിക്കുകയോ നല്ല ഒരു ഏജന്റിനെ കണ്ടെത്തുകയോ ചെയ്യാവുന്നതാണ്.

 

ഗുണമേന്മയുള്ളത് തിരഞ്ഞെടുക്കാം

മറ്റ് ഉല്‍പ്പന്നങ്ങള്‍ പോലെ വിലപേശി എടുക്കാവുന്ന ഒന്നല്ല മെഡി ക്ലൈം. ഈ പോളിസി എടുക്കുമ്പോള്‍ ഏററവും ഗുണമേന്മയുള്ളത് തിരഞ്ഞെടുക്കേണം. പോളിസി തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഗുണമേന്മ വര്‍ദ്ധിക്കുന്നുണ്ട്. കമ്പനികള്‍ കുറഞ്ഞ മെഡി ക്ലൈം വിലപേശി വാങ്ങാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ല. കുറഞ്ഞ മെഡിക്ലൈമിന് വേണ്ടി കാത്തിരിക്കുന്ന വേളയില്‍ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ല. അവര്‍ക്ക് ക്ലൈം വരുന്ന സാഹചര്യത്തില്‍ അത് ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ല. ഇതെല്ലാം ഒഴിവാക്കാന്‍ മികച്ച ഒരു ഏജന്റ് വഴി നല്ല പോളിസികള്‍ വേഗത്തില്‍ എടുക്കുക എന്നതാണ്.

ഗുണഭോതാക്കളുടെ സംരക്ഷണം നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി എന്നും സ്വന്തം ചുമതലയായാണ് കാണുന്നത്. അതിനാല്‍ ഇന്ത്യയിലെ ഏതു കോണില്‍ ചെന്നാലും ഒരേ പ്രീമിയവും മൂല്യവുമായിരിക്കും. നേരിട്ട് ഏജന്റുമാര്‍ വഴി മെഡി ക്ലൈം ചെയ്യുകയാണ് ഇതിനായി വേണ്ടത്.

ഇന്‍ഷൂറബിള്‍ ഇന്ററസ്റ്റ്

ഇന്നും പത്ത് ശതമാനം ആളുകള്‍ മാത്രമാണ് മെഡിക്ലൈം എടുത്തിട്ടുള്ളത്. കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാതെ എത്ര പേര്‍ മരണപ്പെടുകയും മരണത്തിന് മുന്‍പില്‍ നിസഹായരായി പോയിട്ടുമുണ്ട്. ഒരു പക്ഷേ മെഡിക്ലൈം ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് മികച്ച ചികിത്സ ലഭിക്കുമായിരുന്നു. ആശുപത്രികളിലെ ചിലവ് ചുരുക്കാന്‍ സാധിക്കും എന്നത് മാത്രമല്ല മെഡിക്ലൈമിന്റെ ഗുണം. മെഡിക്ലൈമിന് അര്‍ഹനായ ഒരാള്‍ക്ക് ബൈസ്റ്റാന്‍ഡറിന്റെ പോലും ആവശ്യമില്ല. മിക്ക കുടുംബങ്ങളും ചെറു കുടുംബങ്ങളായി മാറിയപ്പോള്‍ അസുഖം വന്നാല്‍ പരിചരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായി. എന്നാല്‍ അസുഖം വന്നവര്‍ക്ക് മികച്ച ചികിത്സകളാണ് മെഡിക്ലൈം എടുക്കുന്നതിലൂടെ നാഷണല്‍ ഇന്‍ഷൂറന്‍സ് നല്‍കുന്നത്. ഇന്‍ഷൂറബിള്‍ ഇന്ററസ്റ്റോടുകൂടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം വി ഐ പി ട്രീറ്റ്‌മെന്റാണ് നാഷണല്‍ ഇന്‍ഷൂറന്‍സ് പ്രദാനം ചെയ്യുന്നത്. മെഡിക്ലൈം പോളിസി ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നത് ആശ്വാസകരമായ പിന്തുണയയാണ്.

 

ലക്ഷ്യബോധമുള്ള പ്രവൃത്തി

പോളിസി എടുക്കുന്ന വ്യക്തി, അദ്ദേഹത്തിന്റെ ബന്ധു, ഹോസ്പിറ്റല്‍, തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്റ്റേറ്റര്‍ , ഏജന്റ് തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഓരോ മെഡി ക്ലൈമും. ഈ നാലുപേരുടെ കൂട്ടായ്മയിലൂടെ മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് ക്യാഷ്‌ലെസ് എന്ന കാഴ്ച്ചപ്പാടിനെ പ്രാവര്‍ത്തികമാക്കാനാകൂ. ഓണ്‍ലൈന്‍ മുഖാന്തരം ഇന്‍ഷൂറന്‍സ് ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമാണ് ഒരു ഏജന്റില്‍ നിന്നും ലഭിക്കുന്ന സര്‍വ്വീസ്. ഏത് ആവശ്യത്തിനും ഏത് സമയത്തും വിളിക്കാമെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓരോ മേഖലയിലുള്ളവര്‍ക്കും അവരുടെതായ ജോലികളും ഉത്തരവാദിത്തങ്ങളുമുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനികളുടെ ജോലികള്‍ ചെയ്യേണ്ടത് ഏജന്റുമാര്‍ വഴിയാണ്. എങ്കില്‍ മാത്രമേ ഇന്‍ഷൂറന്‍സിലൂടെ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കു.

ഒന്നിച്ച് മുന്നോട്ട്
ഹമീദിനൊപ്പം അദ്ദേഹത്തിന്റെ പേഴ്സണല്‍ ഓഫീസില്‍ മറ്റു മൂന്നു ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം സ്ഥാപനമായി കാണണമെന്നാണ് ജീവനക്കാര്‍ക്ക് ഹമീദ് നല്‍കിയ നിര്‍ദ്ദേശം. സ്വന്തം മേഖലയായി ഇന്നവര്‍ക്ക് ഇന്‍ഷൂറന്‍സിനെ കാണാന്‍ കഴിയുന്നതും അതുകൊണ്ട് മാത്രമാണ്.

Spread the love
Previous പത്ത് മാസത്തെ സമ്പാദ്യം; ദുരിതാശ്വാസ നിധിയിലേക്ക് 1.90 ലക്ഷം നൽകി കുഞ്ഞിക്ക
Next പസാറ്റ്; അവര്‍ണ്ണനീയമായ യാത്രാനുഭവം

You might also like

Entrepreneurship

ജോലിയ്‌ക്കൊപ്പം ചെയ്യാവുന്ന സൈഡ് ബിസിനസുകള്‍

ജോലിയ്‌ക്കൊപ്പം തന്നെ സമാന്തരമായി ബിസിനസ് നടത്തുന്നവര്‍ ഏറെയാണ്. ചെറിയ തോതിലുള്ള വരുമാനമാണെങ്കില്‍കൂടി അത് നാളേയ്ക്കുള്ള ഒരു കരുതല്‍ ആയിരിക്കും. ഇതാ തൊഴിലിനോടൊപ്പം ചെയ്യാവുന്ന ചില സൈഡ് ബിസിനസുകള്‍. ബിസിനസ് കണ്‍സള്‍ട്ടന്റ്: കമ്പിനിയുട ബിസിനസ് അവലോകനം നടത്തി പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ്

Spread the love
NEWS

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്: കൊക്കോണിക്‌സിന്റെ ലോഗോ പുറത്തിറങ്ങി

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് സർവർ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കൊക്കോണിക്‌സ് നിർമിക്കുന്ന ലാപ്‌ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി. കൊക്കോണിക്‌സിന്റെ ആദ്യനിര ലാപ്‌ടോപ്പുകൾ ഫെബ്രുവരി 11-നു ഡൽഹിയിൽ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ്

Spread the love
Special Story

ലാലേട്ടന്‍ സൂപ്പറാ കൈരളി ടിഎംടിയും

വര്‍ഷം 1978. കണ്ണൂരില്‍ സംസ്ഥാന ഗുസ്തി ചാംപ്യന്‍ഷിപ്പാണ് വേദി. എണ്‍പതു കിലോഗ്രാം വിഭാഗത്തില്‍ തിരുവനന്തപുരത്തുകാരനൊരു പയ്യന്‍ മത്സരിച്ചു. പൂര്‍വകാലത്തിന്റെ ചടുലനീക്കങ്ങളില്‍ അടിപതറാതെ, അടവുകള്‍ പതറാതെ നിറഞ്ഞുനിന്നൊരാള്‍. എന്നാല്‍ പിന്നീടുള്ള കാലം ആ പേരു രേഖപ്പെടുത്തിയതു ഗുസ്തിയുടെ ഗോദയിലായിരുന്നില്ല. ആയിരങ്ങളുടെ മനസിലായിരുന്നു. അന്നത്തെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply