വിഷുവിനെ വരവേൽക്കാനൊരുങ്ങി ഹാന്റക്‌സ്

വിഷുവിനെ വരവേൽക്കാനൊരുങ്ങി ഹാന്റക്‌സ്

ഹാന്റക്‌സ് പുറത്തിറക്കിയ പ്രീമിയം ക്വാളിറ്റി കൈത്തറി ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ വസ്ത്രശേഖരവുമായി ഈ വർഷത്തെ വിഷുവിനെ വരവേൽക്കുവാനായി ഷോറൂമുകൾ ഒരുങ്ങി. ഹാന്റക്‌സ് അവതരിപ്പിച്ച പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങളായ റോയൽ മുണ്ടുകൾ, കൂത്താംപുള്ളി കളർസാരികൾ എന്നിവയ്ക്ക് വൻ പ്രചാരമാണ് ഉപഭോക്താക്കൾക്കിടയിൽ ലഭിച്ചത്.

 

ബാലരാമപുരം ഉണക്ക് പാവിൽ നിർമ്മിച്ച റോയൽ മുണ്ടുകൾ പരമ്പരാഗത രീതിയിലാണ് ഉത്പാദിപ്പിക്കുന്നത്. പ്രീമിയം ക്വാളിറ്റിയിൽ പുറത്തിറക്കിയ മറ്റൊരു ഉത്പന്നമാണ് കൂത്താംപുള്ളി കളർ സാരികൾ. തൃശൂർ ജില്ലയിലെ കൂത്താംപുള്ളി ഗ്രാമത്തിൽ കുടിയേറിപാർത്ത ദേവാംഗ സമുദായത്തിൽപ്പെട്ടവർ പാരമ്പര്യമായി ഉത്പാദിപ്പിച്ചുവരുന്ന ഈ സാരികൾക്ക് ഭൗമശാസ്ത്ര സൂചിക പ്രകാരം ബൗദ്ധിക സ്വത്തവകാശം ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനിടെ സ്ത്രീകൾക്കിടയിൽ അംഗീകാരം നേടിയ സാരികൾ നൂറോളം ഡിസൈനിലും, കളറിലും ഹാന്റക്‌സ് ഷോറുമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

 

കൈത്തറി ഉത്പന്നങ്ങളായ ബെഡ്ഷീറ്റുകൾ, സാരികൾ, സെറ്റുമുണ്ടുകൾ, കൈലി, ഒറ്റമുണ്ട്, ഫർണിഷിംഗ് മുതലായവയുടെ വൻശേഖരം ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. വിഷുക്കാലയളവിൽ റിബേറ്റ് ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. കൈത്തറി റെഡിമെയ്ഡ് ഷർട്ടുകളും അവയ്ക്കിണങ്ങിയ ദോത്തികളും ഓണത്തോടെ ഷോറൂമുകളിൽ എത്തിക്കുന്നതിനുള്ള പണിപ്പുരയിലാണ് ഹാന്റക്‌സ്. ഹാന്റക്‌സിന്റെ സ്വന്തം ഗാർമെന്റ്‌സ് യൂണിറ്റിൽ ഉത്പാദിപ്പിച്ച് പുറത്തിറക്കുന്ന റെഡിമെയ്ഡ് ഷർട്ടുകൾക്കാവശ്യമായ പ്രീമിയം ക്വാളിറ്റി ഷർട്ടിംഗ് തുണികളുടെ ഉത്പാദനം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കൈത്തറികളിൽ ആരംഭിച്ചിട്ടുണ്ട്.

 

Spread the love
Previous സിനിമകളിലെ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥി സാറാമ്മയെ മറക്കുവതെങ്ങനെ: ആ പാട്ട് കേള്‍ക്കാം
Next രാജസ്ഥാനിലിപ്പോഴും ബാധയൊഴിപ്പിച്ചുകൊണ്ടേയിരിക്കുന്നു...

You might also like

NEWS

ഹരം തീര്‍ത്ത് മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ ട്രെയ് ലര്‍

ആന്റി സെര്‍കിയുടെ മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ പുത്തന്‍ ട്രെയ് ലര്‍ പുറത്തിറങ്ങി. കാട്ടില്‍ വളരുന്ന മൗഗ്ലി തന്റെ സ്വതം തിരിച്ചറിയുന്നതും, മനുഷ്യരിലേക്ക് മടങ്ങുന്നതുമായാണ് ട്രെയ് ലറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുറമേ കാണുന്ന സംഘട്ടനങ്ങള്‍ക്കപ്പുറത്തേക്ക് മൗഗ്ലിയിലുണ്ടാകുന്ന ചില ആന്തരിക സംഘട്ടനങ്ങള്‍ ട്രെയ്

Spread the love
Business News

ഐടിക്കാരെ മാടിവിളിച്ച് ജപ്പാന്‍

അമേരിക്കക്ക് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ വേണ്ടിങ്കില്‍ വേണ്ട. ജപ്പാന്‍ എല്ലാ സൗകര്യങ്ങളോടും കൂടി ടെക്കികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. രണ്ട് ലക്ഷം പേര്‍ക്കാണ് ജപ്പാന്‍ വിസ ഈ വര്‍ഷം നല്‍കാന്‍ ഒരുങ്ങുന്നത്. ട്രംപിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് തലവേദനയായപ്പോഴാണ് സമാശ്വാസവുമായി ജപ്പാന്റെ വാഗ്ദാനം.

Spread the love
NEWS

കേരളത്തില്‍ ബിസിനസ് വളര്‍ത്താന്‍ പുതിയ അസോസിയേഷനുകള്‍

പരസ്പരം സഹായിച്ചും പ്രചോദിപ്പിച്ചും ബിസിനസ് വളര്‍ത്താന്‍ ബിസിനസുകാര്‍ കേരളത്തില്‍ കൂട്ടായ്മകളൊരുക്കുന്നു. മറ്റു സംരംഭങ്ങളെ തളര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുന്ന കാലഘട്ടം മറന്ന യുവ സംരംഭകര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ബിസിനസ് വളര്‍ത്താനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയോ മറ്റ് എന്‍ജിഒകളുടെയോ സഹായമില്ലാതെയാണ് ഈ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply