76ന്റെ നിറവില്‍ ബോളിവുഡിന്റെ കാരണവര്‍

76ന്റെ നിറവില്‍ ബോളിവുഡിന്റെ കാരണവര്‍

 

ബോളിവുഡിന്റെ ‘ഷഹന്‍ഷാ’ അഥവാ രാജാവ്, ഇന്ത്യന്‍ സിനിമയുടെ ‘ബിഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 76-ാം പിറന്നാള്‍.
1942 ഒക്ടോബര്‍ 11ന് പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ് റായ് ബച്ചന്റെയും തേജി ബച്ചന്റെയും മൂത്തമകനായി ജനിച്ചു.
നൈനിത്താള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കൈറോറിമാല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍, പിന്നീട് കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കി.
1969ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ ഷോം എന്ന ചിത്രത്തില്‍ ശബ്ദകലാകാരനായാണ് സിനിമ മേഖലയിലെത്തിയത്.
1969ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചന്‍ നേടിയെടുത്തു.
1971ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.
1975ല്‍ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വന്‍ജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ല്‍ അഗ്‌നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് ലഭിച്ചു. അഭിനേതാവായും ശബ്ദകലാകാരനായും നിര്‍മാതാവായുമെല്ലാം നൂറുകണക്കിനു ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്‍ തന്റെ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. അമിതാഭ് ബച്ചന്റെ കരിയറിലെ പ്രാദേശികഭാഷാ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാകും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ ഗോസായി വെങ്കണ്ണ എന്ന ആത്മീയ ആചാര്യനായി ബച്ചന്‍ വേഷമിടും. നരച്ച നീളമേറിയ താടിയും മുടിയും നെറ്റിയിലെ വലിയ ചുവന്ന പൊട്ടുമെല്ലാം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഒരു പക്ഷേ ആദ്യമായാകും അദ്ദേഹത്തെ ഇങ്ങനെയൊരു രൂപത്തില്‍ പ്രേക്ഷകര്‍ കാണുന്നത്.
നിലവില്‍ അമീര്‍ ഖാനൊപ്പം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, രണ്‍ബറിനും ആലിയയ്്ക്കുമൊപ്പം ബ്രഹ്മാസ്ത്ര് എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ചിത്രത്തിലെ രൂപഭാവത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്.

Previous എയര്‍ ഏഷ്യയുടെ സിഇഒ തലപ്പത്ത് മലയാളി
Next 25-ാം വാര്‍ഷികത്തില്‍ വമ്പന്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ്

You might also like

MOVIES

അരങ്ങേറ്റം അലങ്കോലമായി : വിക്രമിന്റെ മകന്റെ ചിത്രം വീണ്ടും ഷൂട്ട് ചെയ്യും

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് അരങ്ങേറ്റം കുറിക്കുന്ന വര്‍മ എന്ന സിനിമ വീണ്ടും ഷൂട്ട് ചെയ്യും. ഏറെക്കുറെ പൂര്‍ത്തിയായ സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംവിധായകനെ മാറ്റി. അതിനു തൊട്ടു പിന്നാലെ കൂടുതല്‍ പേരെ മാറ്റുകയാണെന്നും, വീണ്ടും

MOVIES

രജിഷ വിജയന്‍ നായികയാകുന്ന ജൂണിന്റെ ടീസര്‍ പുറത്തിറങ്ങി

രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂണ്‍. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചിത്രത്തിലെ ജൂണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി മുടി വെട്ടി, പല്ലുകളില്‍ ക്ലിപ്പിട്ട്, തടി കുറച്ച രീതിയിലാണ് രജിഷയത്തെുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജൂണിന്റെ അച്ഛന്‍ വേഷം കൈകാര്യം

MOVIES

ചാര്‍ലി ടീം വീണ്ടുമൊന്നിക്കുന്നു

എബിസിഡി, ചാര്‍ലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ദുല്‍ഖര്‍ സല്‍മാനും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടുമെത്തുന്നു. ഇവര്‍ ഒന്നിക്കുന്ന വിശേഷം ചാര്‍ലിക്കു വേണ്ടി ക്യാമറ ചലിപ്പിച്ച ജോമോണ്‍ ടി ജോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വാര്‍ത്ത പെട്ടെന്നുതന്നെ ആരാധാകര്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply