എന്റെ സംരംഭം ‘ ഹാറ്റ് അവാര്‍ഡ്‌സ് 2019 ” ന് അരങ്ങൊരുങ്ങുന്നു

എന്റെ സംരംഭം ‘ ഹാറ്റ് അവാര്‍ഡ്‌സ് 2019 ” ന് അരങ്ങൊരുങ്ങുന്നു

ന്റെ സംരംഭം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ മറ്റൊരു മഹാമാമാങ്കത്തിനു കൂടി അരങ്ങൊരുന്നു. സംരംഭകരംഗത്തെ പ്രഗത്ഭതരെ ആദരിച്ച ഗോഡ്സ് ഓണ്‍ ബ്രാന്‍ഡ് അവാര്‍ഡ് സെക്കന്‍ഡ് എഡിഷനും, എഡ്യുനെക്സ്റ്റ് എഡ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡിനും ശേഷം ഹാറ്റ് 2019 (ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം) അവാര്‍ഡ് എത്തുന്നു. കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന്റെ വളര്‍ച്ചയുടെ പുതിയ ആകാശങ്ങളിലേക്കുയര്‍ത്തുന്നതാണു ഹാറ്റ് അവാര്‍ഡ്സ്. ” REBRANDING KERALA AS NUMBER ONE TOURIST DESTINATION IN INDIA ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 18ന് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ചാണ് ഹാറ്റ് അവാര്‍ഡ്‌സ് സംഘടിപ്പിക്കുന്നത്.

 

ദൈവത്തിന്റെ സ്വന്തം നാടിന്റെ വളര്‍ച്ചയ്ക്ക് എക്കാലവും വലിയ സംഭാവന ലഭിച്ചതു വിനോദസഞ്ചാര വ്യവസായത്തില്‍ നിന്നാണ്. എങ്കില്‍പ്പോലും വിനോദസഞ്ചാരസാധ്യതകളെ പൂര്‍ണ്ണമായും അര്‍ത്ഥവത്തായി വിനിയോഗിക്കാന്‍ ഇനിയും കേരളത്തിനു സാധിച്ചിട്ടില്ലെന്നു തന്നെ പറയാം. പോയ വര്‍ഷത്തില്‍ മഹാപ്രളയം നടമാടിയപ്പോള്‍ കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായം ഒരുപടി കൂടി പുറകിലേക്കു പോയി. ഇപ്പോള്‍ ടൂറിസം രംഗത്തു കേരളം ആറാം സ്ഥാനത്താണ്. എങ്ങനെ കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താം എന്നതാണ് ഹാറ്റ് അവാര്‍ഡ്‌സ് & കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുന്നത്. അതോടൊപ്പം വിനോദസഞ്ചാരത്തില്‍ വിസ്മയകരമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ വ്യക്തികളേയും സ്ഥാപനങ്ങളേയും അംഗീകാരം നല്‍കി ആദരിക്കുന്നു. കേരളത്തിന്റെ വളര്‍ച്ചയക്ക് എന്റെ സംരംഭം മാഗസിന്‍ നല്‍കുന്ന ക്രിയാത്മകമായ സംഭാവനയായി ഹാറ്റ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് മാറുമെന്ന് നിസംശയം പറയാം.

 

പുതിയൊരു സാധ്യതയിലേക്കുള്ള വാതായനങ്ങളാണ് ഹാറ്റിലൂടെ തുറക്കപ്പെടുന്നത്. വിനോദസഞ്ചാര വളര്‍ച്ചയ്ക്കുതകുന്ന പുതിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാനുള്ള വേദി. നാളെയാരു കാലത്തു ഈ നിര്‍ദ്ദേശങ്ങളാവും പ്രയോഗികത തലത്തില്‍ വിനോദസഞ്ചാരത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക. അതുകൊണ്ടു തന്നെ ഹാറ്റ് കോണ്‍ക്ലേവ് അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. പങ്കാളികളാവുക, സ്വന്തം നാടിന്റെ വളര്‍ച്ചയില്‍ പങ്കു വഹിക്കുക. ഹാറ്റ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്സ് അത്തരമൊരു വേദിയാണ്.
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കുക – 8848085572, 9995185190

Spread the love
Previous മയ്യഴിയുടെ തീരങ്ങളിലൂടെ കഥതേടി പോകാം..
Next വിപണി കീഴടക്കാന്‍ പുത്തന്‍  രൂപത്തില്‍ ഡസ്റ്റര്‍

You might also like

SPECIAL STORY

അത്തി വളര്‍ത്തി ആദായം എടുക്കാം

കേരളത്തില്‍ പൂജ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ മരുന്നുകള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് അത്തി. അത്തിപ്പഴത്തിന്റെ മൂല്യങ്ങള്‍ വിപണനം ചെയ്യാന്‍ ഇന്നുവരെ ആരും തയാറാകാത്തത് അത്ഭുതമാണ്. വളരെ വേഗം മാര്‍ക്കറ്റില്‍ സ്ഥാനം നേടിയെടുത്ത് വളരെയേറെ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് അത്തിപ്പഴത്തിന്റെ ജാം.

Spread the love
Special Story

ടാനറി; ലാഭമുണ്ടാക്കാന്‍ ഒരു വ്യത്യസ്ത വഴി

ഇന്ത്യയിലെ ഒരു പരമ്പരാഗത തൊഴില്‍ മേഖലയാണ് ‘ലതര്‍ ടാനിംഗ്”.ഒരു ‘ടാനറി’ അല്ലെങ്കില്‍ ലെതര്‍ പ്രൊസസിംഗ് യൂണിറ്റ് തുടങ്ങുകയെന്നത് ലാഭകരമായ ഒരു ബിസിനസ് ആശയമാണ്. ഉന്നതനിലവാരമുള്ള ലെതര്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണിപ്രാധാന്യം ഈ ബിസിനസ്സിന് അനുകൂലം ആയ സാഹചര്യമൊരുക്കുന്നു. ലെതര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകരായ സ്ഥാപനങ്ങള്‍ക്ക്

Spread the love
Home Slider

പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ; നാസ

ഡൽഹി: കേരളത്തിൽ ഉണ്ടായത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ. ഇന്ത്യയിൽ പെയ്ത മഴയുടെ കണക്കുകൾ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ ഉപഗ്രഹ വീഡിയോ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടിരുന്നു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply