പഠനമുറി അരങ്ങായി : കഥാപാത്രങ്ങളായി അധ്യാപകനും

പഠനമുറി അരങ്ങായി : കഥാപാത്രങ്ങളായി അധ്യാപകനും

അധ്യയനത്തിന്റെ സ്ഥിരം വഴികളില്‍ നിന്നും വേറിട്ടൊരു സഞ്ചാരം. പരമ്പരാഗത ക്ലാസ്‌റൂം സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്ത്. വിഖ്യാത നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ ഹയവദന എന്ന നാടകത്തിന്റെ ഏകപാത്ര അവതരണം ഇത്തരത്തില്‍ പഠനവും അവതരണവും അപഗ്രഥനവും ഒന്നിച്ചു കൊണ്ടുപോകുകയായിരുന്നു. കാലടി ശ്രീ ശങ്കര കോളേജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനായ ഡോ. സി. കെ. സുജീഷാണു ഹയവദന നാടകത്തിന്റെ ഏകപാത്ര അവതരണം നടത്തിയത്. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണാവസ്ഥകളെ ആവിഷ്‌കരിച്ച അവതരണം. പരിമിതികളുടെ ജീവിതയാത്രയില്‍ പൂര്‍ണത തേടിയുള്ള അന്വേഷണങ്ങള്‍ ഓരോ കഥാപാത്രങ്ങളിലൂടെയും അരങ്ങിലെത്തുകയായിരുന്നു. കോളെജിലെ കലാ സാംസ്‌കാരിക ഗവേഷണ സംഘടനയായ റിനൈസന്‍സിന്റെ നേതൃത്വത്തിലായിരുന്നു അവതരണം.

 

സെലിബ്രേറ്റ് ലേണിങ് സിനര്‍ജി ദ ക്ലാസ്‌റൂം തിയറ്റര്‍ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഹയവദന അരങ്ങേറിയത്. ഹയവദനയിലെ ഏഴോളം കഥാപാത്രങ്ങളെയാണു കൈയൊതുക്കത്തോടെ അവതരിപ്പിച്ചത്്.  എഴുപതുകളില്‍ എഴുതപ്പെട്ട രചനയാണു ഹയവദന. കാലിക പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന, പല ചോദ്യങ്ങളും ഉയര്‍ത്തുന്ന നാടകമാണെന്ന പ്രത്യേകതയും ഹയവദനയ്ക്കുണ്ട്.  സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയുക, പൂര്‍ണതയിലേക്കുള്ള പ്രയാണം എന്നതിലുപരി, സ്ത്രീയുടെ സ്വയം നിര്‍ണയാവകാശം തുടങ്ങിയ വളരെ പ്രാധാന്യമുള്ള ആശയങ്ങളും ഹയവദന ഉയര്‍ത്തുന്നുണ്ട്. കഥാപാത്രങ്ങള്‍ എന്നതിലുപരി ഉയര്‍ത്തുന്ന ആശയങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരിക്കുന്ന രചനയാണു ഹയവദന.

 

സിനര്‍ജി ദ ക്ലാസ്‌റൂം തിയറ്ററിന്റെ ഭാഗമായി നേരത്തെയും വിഖ്യാത കൃതികളുടെ അവതരണം ഡോ. സി. കെ. സുജീഷ് നടത്തിയിട്ടുണ്ട്. വില്ല്യം ഷേക്‌സ്പിയറിന്റെ നാന്നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഹാംലെറ്റ് നാടകവും അവതരിപ്പിച്ചിരുന്നു. ഹാംലെറ്റിലെ പതിനേഴു കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ക്ലാസ്‌റൂം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി വിഖ്യാത കൃതികളെ വിദ്യാര്‍ഥികളുടെ മനസില്‍ പതിപ്പിക്കുക എന്നതാണു സിനര്‍ജി ക്ലാസ്‌റൂം തിയറ്ററിന്റെ ലക്ഷ്യം. ഇതിനോടകം കേരളത്തിലെ വിവിധ കലാലായങ്ങളില്‍ ക്ലാസ്‌റൂം തിയറ്റര്‍ അവതരണം അരങ്ങേറിയിട്ടുണ്ട്. ഡോ. സി. കെ. സുജീഷിന്റെ നേതൃത്വത്തില്‍ ആല്‍ബര്‍ട്ട് കമ്യുവിന്റെ കലിഗുള എന്ന നാടകത്തിന്റെ അവതരണം അടുത്തമാസം നടക്കും.

 

 

Spread the love
Previous വൈദ്യുതി കണക്ഷന്‍ വേഗത്തില്‍ : ഗ്രീന്‍ ചാനല്‍ സംവിധാനം തുടങ്ങി
Next പേര് വിക്കിപീഡിയ, പ്രായം പതിനെട്ട്‌

You might also like

MOVIES

പ്രണയ മീനുകളുടെ കടല്‍: ആദ്യഗാനം എത്തി

കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രണയ മീനുകളുടെ കടല്‍. സിനിമയിലെ  ഗാനം റിലീസ് ചെയ്തു. ‘കവരത്തി പെണ്ണോ മൊഞ്ചാണേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലക്ഷ്മി എസ് നായരും അഞ്ജലി ആനന്ദും ചേര്‍ന്നാണ്. റഫീക്ക് അഹമ്മദ്, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ

Spread the love
MOVIES

അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് ; നായകനായി കാളിദാസ് എത്തുന്നു

മലയാള സിനിമയിലെ ന്യൂ ജെൻ സംവിധായകനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്നു. കടുത്ത അർജന്റീന ഫാൻസിന്റെ കഥ പറയുന്ന ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്. ആഷിഖ്

Spread the love
MOVIES

പുതിയ വേഷം : സിനിമാനിരൂപണവുമായി ഷക്കീല : വീഡിയോ കാണാം

യുട്യൂബ് ചാനലിലൂടെ സിനിമാ നിരൂപണവുമായി എത്തുകയാണു നടി ഷക്കീല. സൂപ്പര്‍ റോയല്‍ ടിവി എന്ന തമിഴ് യുട്യൂബ് ചാനലിനു വേണ്ടിയാണു ഷക്കീല വിഡിയോ ഫിലിം റിവ്യൂ നടത്തുന്നത്. ആര്‍. ജെ. ബാലാജി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എല്‍.കെ.ജി എന്ന ചിത്രത്തിന്റെ നിരൂപണമാണു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply