ഇലക്കറികള്‍ ഗുണങ്ങളേറെ

ഇലക്കറികള്‍ ഗുണങ്ങളേറെ

ആരോഗ്യ രക്ഷയ്ക്ക് ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലിയായിരുന്നു. എന്നാല്‍ ഇന്ന് ആ ശീലത്തിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ ജീവിതശൈലി രോഗങ്ങളും നമ്മെ ആക്രമിച്ച് തുടങ്ങി. വല്ലപ്പോഴും ഇലകളിലേക്ക് നമ്മള്‍ ഒരു തിരിച്ചുപോക്ക് നടത്തിയാല്‍ നമുക്ക് ആരോഗ്യപരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയും.  ആയൂര്‍ വേദത്തില്‍ ദശപുഷ്പങ്ങളെക്കുറിച്ചും പത്തിലകളെ ക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതാ ആരോഗ്യം പ്രദാനം ചെയ്യുന്ന പത്തിലകള്‍.
തഴുതാമ: രോഗപ്രതിരോധശേഷിയ്ക്ക് അത്യൂത്തമമാണ് തഴുതാമയില. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും, രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇവയ്ക്ക് കഴിയുന്നുണ്ട്. രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച അകറ്റാനും ഇത് അത്യുത്തമം.
മത്തയില: മത്തയുടെ തളിരില, പൂവ്, കായ് ,തണ്ട് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ്. ജീവകം സി യുടെ കലവറ കൂടിയാണ് മത്ത. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉത്തമമാണ്.
പയറില: പയറുവര്‍ഗ്ഗങ്ങളില്‍ ഏറെ അത്യുത്തമം ചെറുപയറാണ്. ഇതിന്റെ ഇലയും ഗുണകരമാണ്. ശരീരകാന്തിയും ദഹനവും വര്‍ധിപ്പിക്കാന്‍ ഇത് നല്ലതാണ്. കരള്‍ വീക്കം ശമിപ്പിക്കാന്‍ ഉത്തമമായ പയറിലയില്‍ മാസ്യം, ധാതുക്കള്‍, ജീവകം എ, സി എന്നിവ ധാരളമായി അടങ്ങിയിട്ടുണ്ട്.
മുള്ളന്‍ ചീര: മുള്ളന്‍ചീരയുടെ ഇലകളും , തണ്ടും  ഭക്ഷ്യയോഗ്യമാണ്. മൂത്രാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ ഇവ അകറ്റാനും മുള്ളന്‍ ചീര സഹായിക്കുന്നു.
തകരയില: തകരയിലയില്‍ എ മോഡിന്‍ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്.  ചര്‍മ്മരോഗങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം കുട്ടികളിലെ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
കൊടകന്‍ ഇല: തലച്ചോറിലെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നതിനും, ബുദ്ധിശക്തിയ്ക്കും, ഓര്‍മ്മശക്തിയ്ക്കും ഉത്തമമാണ് കൊടകന്‍ ഇല. അപസ്മാരം, ബുദ്ധിക്കുറവ്, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവയ്ക്ക് പരഹാരമായി ഇത് ഉപയോഗിക്കാം.
ഉപ്പൂഞ്ഞന്‍: രക്തശുദ്ധിയ്ക്ക് അത്യുത്തമമാണ് ഉപ്പൂഞ്ഞന്‍. കഫം കുറയ്ക്കാനും , ശരീരകാന്തിയ്ക്കും ഉപയോഗിക്കാം.
കരിക്കാടി: തൊണ്ണൂറു ശതമാനവും ജലാംശം അടങ്ങിയ ഈ ഇലയില്‍ മാംസ്യം, ധാതുക്കള്‍, ജീവകം എന്നിവ അടങ്ങിയിരിക്കുന്നു.
കുമ്പള ഇല: വള്ളിച്ചെടികളുടെ ഇലകളില്‍ ഏറ്റവും ഉത്തമമാണിത്. കുമ്പള ഇല തോരനുണ്ടാക്കി മുടങ്ങാതെ കഴിച്ചാല്‍ ബുദ്ധിശക്തിയും, ശരീരകാന്തിയും വര്‍ധിക്കും.
മണിതക്കാളി: ഉഷ്ണ വീര്യമുള്ള ഈ ഔഷധസസ്യം രണ്ടു തരത്തിലുണ്ട്. പഴക്കുമ്പോള്‍ കായ്ക്ക് ചുവന്ന നിറമുള്ളതും , കറുത്ത നിറമുള്ളതും . കറുത്ത നിറമുള്ളത് കൂടുതല്‍ ഗുണകരമാണ്. ഇത് വേദനസംഹാരിയായും ഉപയോഗിക്കാം. വായ്പുണ്ണിനും ഉത്തമമാണ്.
Spread the love
Previous കെ.എഫ്.സി പലിശ നിരക്ക് കുറച്ചു
Next സോയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ സാധ്യത

You might also like

LIFE STYLE

നിപ വൈറസ് അറിയേണ്ടതെല്ലാം

നിപ വൈറസിനെപറ്റിയുള്ള നിരവധി വ്യാജ പ്രചരണങ്ങള്‍ സജീവമാണ്. എന്നാല്‍ എന്താണ് നിപ്പ വൈറസെന്നും ഇതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആര്‍.എന്‍.ഐ വൈറസായ നിപ്പ ഹെനിപാ വൈറസ് ജീനസിലുള്ള വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കാണ് ഇവ പകരുന്നത്. പന്നികളിലും,

Spread the love
LIFE STYLE

എപ്പോഴും ഭംഗിയായിരിക്കാന്‍ സ്ത്രീകള്‍ ബാഗില്‍ കരുതേണ്ട 6 സാധനങ്ങള്‍

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഭംഗിയായും വൃത്തിയായും നടക്കുകയെന്നത് ഒരു വ്യക്തി സ്വയം നല്‍കുന്ന ബഹുമാനം കൂടിയാണ്.  ഭംഗിയായി എപ്പോഴുമുണ്ടായിരിക്കണമെങ്കില്‍ ചില മേക്കപ്പ് സാധനങ്ങള്‍ നമ്മള്‍ എപ്പോഴും കയ്യില്‍ കരുതേണം. അവ എന്തൊക്കെയാണെന്ന് അറിയാം.  സണ്‍സ്‌ക്രീന്‍ എത്ര

Spread the love
LIFE STYLE

ഇഷ അംബാനിയുടെ വിവാഹം; അണിഞ്ഞൊരുങ്ങി പതിനാലായിരം കോടിയുടെ വീടും

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം ആഘോഷങ്ങള്‍ കൊണ്ടും ആഡംബരം കൊണ്ടും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹ ദിനത്തില്‍ അംബാനിയുടെ പതിനാലായിരം കോടിയുടെ വീടായ അന്റീലിയയും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ചുവപ്പു നിറത്തിലുള്ള പുഷ്പങ്ങളും വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും കൊണ്ട്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply