അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏപ്രില്‍ മുതല്‍

അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏപ്രില്‍ മുതല്‍

വാഹനങ്ങളുടെ സുരക്ഷയ്ക്കായി ഏപ്രില്‍ മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കുമാണ് നിലവില്‍ ഹോളോഗ്രാം പതിപ്പിച്ച സുരക്ഷാക്രമീകരണങ്ങളോടു കൂടിയ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കുന്ന നമ്പര്‍പ്ലേറ്റ് വാഹനങ്ങളില്‍ പതിക്കുകയെന്നത് ഡീലര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇത് സംബന്ധിച്ചുള്ള നിബന്ധനകളടക്കമുള്ള വിജ്ഞാപനം കേന്ദ്രമോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി പുറത്തിറക്കി.

2001ല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏര്‍പ്പെടുത്താന്‍ നിയഭേദഗതി വരുത്തിയിരുന്നെങ്കിലും വളരെ ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമായുള്ളൂ. സ്‌ക്രൂ ഉപയോഗിക്കുന്നതിനുപകരം ഒരുതവണമാത്രം ഉപയോഗിക്കാന്‍ കഴിയുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നത്. മാത്രമല്ല ഹോളോഗ്രാം സുരക്ഷാമുദ്രയും ഇതിലുണ്ടാകും.

മ്പര്‍പ്ലേറ്റുകള്‍ക്ക് ഇതോടെ ഏകീകൃത സ്വഭാവം വരും. മോഷ്ടിച്ച വാഹനങ്ങള്‍ക്ക് അതിസുരക്ഷാനമ്പര്‍പ്ലേറ്റ് തരപ്പെടുത്തുക ബുദ്ധിമുട്ടാണ്. വാഹനത്തിന്റെ അസല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ നമ്പര്‍പ്ലേറ്റ് ലഭിക്കൂ.

പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല.
പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. എന്നാല്‍, പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ളേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് അവ ഘടിപ്പിക്കുകയുമാവാം.

Spread the love
Previous മഹീന്ദ്രയുടെ 'കൊമ്പന്‍സ്രാവ്!'
Next സാരിപ്പാവാടകളുടെ നിര്‍മാണം; ലക്ഷങ്ങള്‍ വരുമാനം തരുന്ന ബിസിനസ്

You might also like

Entrepreneurship

സംസ്ഥാനത്ത് വിവിധ തൊഴില്‍മേഖലകള്‍ക്കാവശ്യമായ നൈപുണ്യ വികസനം ഉറപ്പാക്കും: മുഖ്യമന്ത്രി

കൊല്ലം: പരമ്പരാഗത വിദ്യാഭ്യാസത്തിനപ്പുറം വ്യത്യസ്ത തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യം നേടത്തക്ക വിധത്തില്‍ സംസ്ഥാനത്ത് നൈപുണ്യവികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. നിര്‍മാണ മേഖലയിലെ നൈപുണ്യവികസനം ലക്ഷ്യമാക്കി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) കൊല്ലം ജില്ലയിലെ ചവറയില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍

Spread the love
NEWS

ഫാസ്റ്റ്ടാഗ് പരിശോധന: കുടുങ്ങിയത് 2600 വാഹനങ്ങള്‍

ഡല്‍ഹിയില്‍ ഫാസ്റ്റ്ടാഗ് പരിശോധനയില്‍ കുടുങ്ങിയത് 2600 വാഹനങ്ങള്‍. വാണിജ്യ വാഹനങ്ങള്‍ക്ക് ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രാജ്യം ഒട്ടാകെ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയിലും ഇത് നടപ്പാക്കിയത്. വെള്ളിയാഴ്ച ടാഗ് ഇല്ലാതെയും റീചാര്‍ജ് ചെയ്ത ടാഗില്ലാതെയും 13

Spread the love
NEWS

കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് അവസരങ്ങളുടെ പെരുമഴ : സര്‍ക്കാരിന്റെ പിന്തുണയും

എതിരാളികളെ അനായാസം കബളിപ്പിച്ച് തന്റേതായ ശൈലിയില്‍ ഫുട്ബാളുമായി മുന്നേറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പരപ്പ ദേലംപാടിയിലെ മഹ്‌റൂഫിന് മുന്നില്‍ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ നിരവധി വാതിലുകളാണ് തുറന്നിരിക്കുന്നത്. കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് മികച്ച ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കാന്‍ എല്ലാ പിന്തുണയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply