ഹോണ്ട ഹോര്‍നെറ്റ് 2.0 പുറത്തിറക്കി

ഹോണ്ട ഹോര്‍നെറ്റ് 2.0 പുറത്തിറക്കി

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ ഭീമന്മാരായ ഹോണ്ട തങ്ങളുടെ പുതിയ മോഡലായ ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. സ്‌പോര്‍ട്‌സ് ബൈക്കുകളോട് സാമ്യം തോന്നിക്കുന്ന മസ്കുലർ ലുക്കും സ്പ്ലിറ്റ് സീറ്റുമൊക്കെയായാണ് പുത്തന്‍ സ്ട്രീറ്റ് ഫൈറ്റര്‍ എത്തിയിരിക്കുന്നത്. മികച്ച ഫീച്ചറുകളുമായെത്തിയ വാഹനത്തിന് 1.26 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. സെപ്റ്റംബറില്‍ ഹോര്‍നെറ്റ് 2.0 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിംഗിള്‍ ക്രാഡില്‍ ഫ്രെയിമില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായാണ് ഹോര്‍നെറ്റ് 2.0 എത്തിയിരിക്കുന്നത്. സെഗ്മെന്റിൽ ആദ്യമായെത്തിയ പ്രീമിയം ഗോള്‍ഡ് ഫിനീഷിലുള്ള യുഎസ്ഡി ഫോര്‍ക്ക് വാഹനത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മസ്‌കുലര്‍ ടാങ്ക്, അലോയ് വീല്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സ്വിച്ച് തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുന്നിലേയും പിന്നിലേയും ഡിസ്‌ക് ബ്രേക്കുകളും സിംഗിള്‍ ചാനല്‍ എബിഎസും വാഹനത്തിന് സുരക്ഷയൊരുക്കുന്നു.

200 സിസി സെഗ്മെന്റിൽ എത്തിയിരിക്കുന്ന വാഹനത്തിന് 184 സിസി എച്ച്ഇടി പിജിഎം-എഫ്‌ഐ എന്‍ജിനാണ് കരുത്തേകുന്നത്. 17 ബിഎച്ച്പി പവറും 16.1 എന്‍എം ടോര്‍ക്കുമേകുന്ന എഞ്ചിന് അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് നൽകിയിരിക്കുന്നത്. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളിലാകും ഹോര്‍നെറ്റ് 2.0 നിരത്തിലിറങ്ങുന്നത്.

Spread the love
Previous അമ്പതാം വാർഷികത്തിന് ജാക്കറ്റുകൾ പുറത്തിറക്കി റേഞ്ച് റോവർ
Next കയറ്റുമതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ; കേരളം പത്താമത്

You might also like

Home Slider

അപേക്ഷിച്ച് അരമണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് : സര്‍വകലാശാല സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്‌

കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.     എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ,

Spread the love
AUTO

സില്‍വര്‍ ലൈന്‍: ആകാശ സര്‍വെ പൂര്‍ത്തിയായി

കേരളത്തിന്‍റെ അര്‍ധ അതിവേഗ റെയില്‍പാതയായ  സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സര്‍വെ വിജയകരമായി പൂര്‍ത്തിയാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സര്‍വെ ആദ്യ ദിനം കണ്ണൂര്‍ മുതല്‍ കാസര്‍കോടു വരെയായിരുന്നു.  തിരുവനന്തപുരത്താണ് സര്‍വെ പൂര്‍ത്തിയായത്.  സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 531.45

Spread the love
AUTO

2020ഓടെ പുതിയ ആറ് മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയില്‍ 2020ഓടെ പുതിയ ആറ് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട അറിയിച്ചു. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണി എപ്രകാരവും പിടിച്ചടക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേക ഇലക്ട്രിക് വാഹന സ്ട്രാറ്റജി രൂപപ്പെടുത്തുമെന്ന് ഹോണ്ട അറിയിച്ചു. കോംപാക്റ്റ് സെഡാനായ അമേസിന്റെ പുതിയ പതിപ്പ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply