അമെയ്സിനു പുറമെ ജാസും മുഖം മിനുക്കാൻ ഒരുങ്ങുന്നു

മുഖം മിനുക്കി ഇറങ്ങിയ അമെയ്സിനുപുറമെ ജാസും പുതിയ രീതിയിൽ വിപണിയിലിറക്കാൻ തയ്യാറെടുക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പുതിയ പതിപ്പ് ജൂലൈ അവസാനത്തോടെ വിപണിയിലെത്തും. ഹ്യുണ്ടായി എലൈറ്റ് ഐ 20 , മാരുതി ബലേനോ മോഡലുകളുമായാണ് ഹോണ്ട ജാസിന്റെ ഇന്ത്യയിലെ മത്സരം. 2009 ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ജാസിന്റെ മൂന്നാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. രൂപത്തില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ പുതിയ പതിപ്പില്ല.

 

വലിയ എയര്‍ ഇന്‍ടേക്ക് വെന്റുകളോടു കൂടിയ പുതിയ ഫ്രണ്ട് ബമ്പര്‍ , നവീകരിച്ച ഗ്രില്‍ , പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍ ‍. പുതിയ അമെയ്സ് സെഡാനിന്റെ തരമാണ് അലോയ് വീലുകള്‍. സ്വയം പ്രകാശിക്കുന്ന ഹെഡ്‍ലാംപും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് മറ്റ് പ്രത്യേകതകള്‍ .എന്‍ജിന്‍ ഭാഗത്ത് മാറ്റമില്ല. 1.2 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ജാസിന്.

 

പെട്രോള്‍ വകഭേദത്തിന് അഞ്ച് സ്പീഡ് മാന്വല്‍ , സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്സുകളുണ്ട്. ആറ് മാന്വല്‍ ഗീയര്‍ബോക്സാണ് ഡീസല്‍ വകഭേദത്തിന്. പുതിയ അമെയ്സിലുളള തരം സിവിടി ട്രാന്‍സ്മിഷന്‍ ഡീസല്‍ ജാസിനു നല്‍കാന്‍ ഇടയുണ്ട്. പ്രതീക്ഷിക്കുന്ന വില ആറ് ലക്ഷം രൂപ മുതല്‍ 9.4 ലക്ഷം രൂപ വരെ. ഹോണ്ട കാര്‍സ് ഇന്ത്യ ജൂണില്‍ 37.5 വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. പുതിയ അമെയ്സ് 17,602 എണ്ണം വില്‍പ്പന നടന്നു. പുതിയ ജാസിനും അധിക വില്‍പ്പന നേടാന്‍ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Previous രാജ്യത്തെ ആദ്യ സെല്‍ഫ്‌ഡ്രൈവിങ് വീല്‍ചെയറുമായി വിദ്യാര്‍ത്ഥികള്‍
Next കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ട്രെയിലര്‍ കാണാം

You might also like

AUTO

സാന്‍ട്രോ വീണ്ടുമെത്തുന്നു

ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയിലെ തരംഗമായിരുന്നു ഹുണ്ടായ് സാന്‍ട്രോ. ഇപ്പോള്‍ വിപണിയില്‍ വീണ്ടുമെത്താനുള്ള തയ്യാറെടുപ്പിലാണ് വാഹനം. വരുന്ന ഓഗസ്‌റ്റോടെ സാന്‍ട്രോയുടെ രണ്ടാം വരവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചെറു കാറുകളുടെ വിഭാഗത്തില്‍ എത്തുന്ന സാന്‍ട്രോയ്ക്ക് മൂന്നു ലക്ഷം രൂപയില്‍ താഴെയാണ് എക്‌സ്

Home Slider

കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ട്രെയിലര്‍ കാണാം

സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൻറെ ട്രെയിലർ എത്തി ‘കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന് പേര് നൽകിയിരിക്കുന്ന സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സണ്ണി യുടെ കഴിഞ്ഞ

AUTO

ബെന്‍സ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍

മേഴ്‌സിഡസ് ബെന്‍സ് എസ്‌യുവി ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ വിപണയില്‍. 86.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.   ജിഎല്‍എസ് 400 ഗ്രാന്‍ഡ് എഡിഷന്‍ (പെട്രോള്‍), ജിഎല്‍എസ് 350 ഡി ഗ്രാന്‍ഡ് എഡിഷന്‍ (ഡീസല്‍) എന്നീ രണ്ടു വേരിയന്റുകളിലാണ് ബെന്‍സ് ജിഎല്‍എസ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply