2020ഓടെ പുതിയ ആറ് മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

2020ഓടെ പുതിയ ആറ് മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയില്‍ 2020ഓടെ പുതിയ ആറ് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട അറിയിച്ചു. രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണി എപ്രകാരവും പിടിച്ചടക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേക ഇലക്ട്രിക് വാഹന സ്ട്രാറ്റജി രൂപപ്പെടുത്തുമെന്ന് ഹോണ്ട അറിയിച്ചു. കോംപാക്റ്റ് സെഡാനായ അമേസിന്റെ പുതിയ പതിപ്പ് ഹോണ്ട കഴിഞ്ഞ ദിവസം വിപണിയില്‍ ലഭ്യമാക്കിയിരുന്നു.

ഓള്‍-ന്യൂ അമേസ് ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം മൂന്ന് മോഡലുകള്‍ അവതരിപ്പിക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് മോഡലുകള്‍ കൂടി ഇന്ത്യയില്‍ കൊണ്ടുവരും. പുതിയ സിആര്‍-വി, സിവിക് സെഡാന്‍ എന്നിവയാണ് നടപ്പ് സാമ്പത്തിക വര്‍ഷം പുറത്തിറക്കുന്ന മറ്റ് മോഡലുകള്‍. ജനപ്രീതിയാര്‍ജ്ജിച്ച കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലും വാഹനം അവതരിപ്പിക്കുമെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ ഗാക്കു നകനിഷി പറഞ്ഞു.

 

ഏഷ്യ പസഫിക് മേഖലയില്‍ ഹോണ്ടയുടെ ആകെ വില്‍പ്പനയുടെ 23 ശതമാനം സംഭാവന ചെയ്യുന്നത് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ആണ്. 2017-18 ല്‍ ഇന്ത്യയില്‍ 1,70,026 കാറുകളാണ് ഹോണ്ട വിറ്റത്.

Spread the love
Previous ധൈര്യശാലികള്‍ക്കൊപ്പം സൗഭാഗ്യവും വരും
Next ബിസിനസ് തുടങ്ങുമ്പോള്‍ അറിയേണ്ടതെല്ലാം

You might also like

AUTO

പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350

പിന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്ന സവിശേഷതയുമായി പുതിയ ബുള്ളറ്റ് 350 മോഡല്‍. പിറകിലെ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോഡലിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്പോക്ക് വീലുകള്‍ ബുള്ളറ്റിലുണ്ട്.  280 mm, 240 mm  ഡിസ്‌ക്കുകളാണ്

Spread the love
Bike

അനുഭവിച്ചറിയാം ട്രയംഫിന്റെ ലഹരി

മോട്ടോര്‍ സൈക്കിള്‍ പ്രേമികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ബ്രാന്‍ഡ് എന്ന് ട്രയംഫിനെ ലളിതമായി നിരീക്ഷിക്കാം. കരുത്തിന്റെയും ലാളിത്യത്തിന്റെയും എല്ലാം പര്യായമാണ് ട്രയംഫ് ബൈക്കുകള്‍. ക്ലാസിക് രൂപകല്‍പ്പനയും വച്ചുകെട്ടലുകള്‍ ഏറെയില്ല എന്നുള്ളതുമെല്ലാം ട്രയംഫ് ബൈക്കുകള്‍ക്കുള്ള പ്രത്യേകതകളാണ്. ഇവിടന്നങ്ങോട്ടു പറയുന്നതിന് മുന്നേ ഇച്ചിരി

Spread the love
AUTO

സൗജന്യ സര്‍വീസ് ക്യാമ്പ്; സേവന നിലവാരം ശക്തിപ്പെടുത്താന്‍ ടാറ്റ മോട്ടോഴ്‌സ്

ഉപഭോക്താക്കള്‍ക്കായി നവംബര്‍ 30വരെ നീണ്ടു നില്‍ക്കുന്ന സൗജന്യ സര്‍വീസ് ക്യാമ്പുമായി ടാറ്റ മോട്ടോഴ്‌സ്. 650തില്‍ അധികം വരുന്ന അംഗീകൃത സര്‍വീസ് സെന്ററുകള്‍ മുഖേനയാണ് നിലവിലെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുക. ഉപഭോക്താക്കളുമായുള്ള ബ്രാന്‍ഡ് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply