ഭക്ഷ്യ സുരക്ഷാ നിയമം പാലിച്ചില്ല; പണികിട്ടിയത് 10,500 ഹോട്ടലുകള്‍ക്ക്

ഭക്ഷ്യ സുരക്ഷാ നിയമം പാലിച്ചില്ല; പണികിട്ടിയത് 10,500 ഹോട്ടലുകള്‍ക്ക്

ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത റെസ്റ്റോറന്റുകള്‍ക്കെതിരെ ഭക്ഷ്യവിതരണ കമ്പനികള്‍. സ്വിഗ്ഗി, സൊമാറ്റൊ, ഊബര്‍ ഈറ്റ്സ് തുടങ്ങിയ കമ്പനികളാണ് ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ലൈസന്‍സ് നേടുകയോ റെജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലാത്ത റെസ്റ്റോറന്റുകള്‍ക്കെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് 10,500 റെസ്റ്ററന്റുകള്‍  ഭക്ഷ്യ വിതരണകമ്പനികള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

2,500 റെസ്റ്റോറന്റുകളെ സൊമാറ്റോയും സ്വിഗ്ഗി 4,000 റെസ്റ്ററന്റുകളെ സ്വിഗ്ഗിയും ഒഴിവാക്കി. ഊബര്‍ ഈറ്റ്സ് 2000 ഹോട്ടലുകളെ ഡീലിസ്റ്റ് ചെയ്തു.

ജൂലൈ മാസത്തിലാണ് വേണ്ടത്ര നിലവാരമില്ലാത്ത റെസ്റ്റോറന്റുകളെ തങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്പനികള്‍ ഇത്തരം റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി തുടങ്ങിയതായി സര്‍ക്കാരിനെ അറിയിച്ചു.

Previous കാരുണ്യസ്പര്‍ശത്തിനായി സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകന്‍
Next പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

You might also like

NEWS

മകള്‍ക്ക് കൂട്ടായി അച്ഛനും; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണം. 40 വയസായിരുന്നു. കുടുംബവുമായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ

NEWS

ഇംഗ്ലീഷ് സംസാരിച്ചതിന് മൂന്നു ദിവസം ജയിലില്‍

പൊലീസിനോട് ഇഗ്ലീഷ് സംസാരിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരനെ ബീഹാര്‍ പൊലീസ് മൂന്നുദിവസം അഴിക്കുള്ളിലാക്കി. ഖാഗ്ദിയ ജില്ലയിലാണ് പൊലീസിനോട് ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് അഭിഷേക് കുമാര്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തത്.   ബന്ധുവിനെ കാണാന്‍ പോകുകയായിരുന്ന അഭിഷേകിനെ ബൈക്ക്

NEWS

മ്യൂച്ചല്‍ ഫണ്ട് അറിയേണ്ടതെല്ലാം

ആദ്യമായി മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. കബളിപ്പിക്കപ്പെട്ടാലോ എന്നതാണ് ആദ്യം ഉടലെടുക്കുന്ന സംശയം. മ്യുച്ചല്‍ ഫണ്ടുകള്‍ വിപണിയിലെ ലാഭനഷ്ടക്കണക്കുകള്‍ക്ക് വിധേയമാണെന്നുള്ളതും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ആദ്യമായി നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ബാലന്‍സ്ഡ് ഫണ്ടുകളിലൂടെ നിക്ഷേപം നടത്താം. ഡിവിഡന്റ് ഓപ്ഷനില്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നതു

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply