കുട്ടികളുടെ ഭക്ഷണക്രമം

കുട്ടികളുടെ ഭക്ഷണക്രമം

കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെപ്പറ്റി അമ്മമാര്‍ എപ്പോഴും ആകുലരാണ്. എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ച് പലരു അജ്ഞരാണ് എന്നുള്ളതാണ് സാരാം. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കിട്ടാതെ പോകുകയും ചെയ്യും. ഇതാ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം മതിയാകും. നിര്‍ബന്ധമായും ഇത് നല്‍കാന്‍ ശ്രമിക്കുക. ഇനി ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഫോര്‍മുല മില്‍ക്ക് നല്‍കാം.

ആറുമാസത്തിന് ശേഷം കുറുക്ക് നല്‍കാം. ഒരു വയസ്സിന് മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് ഉപ്പോ, മധുരമോ നല്‍കേണ്ട ആവശ്യമില്ല. മധുരം കുട്ടികളുടെ വിശപ്പിനെ കെടുത്തും. ഉപ്പ് കൂടുതല്‍ ചെല്ലുന്നത് കുഞ്ഞിന്റെ വൃക്കകള്‍ക്ക് ജോലി ഭാരം വര്‍ധിപ്പിക്കും. കുഞ്ഞിന്റെ ശരീരത്തിന് ഒരു ഗ്രാം ഉപ്പാണ് ആവശ്യം. ഇത് കുഞ്ഞിന്റെ ഭക്ഷണത്തില്‍ നിന്ന് ലഭിക്കും.

 

പശുവിന്‍ പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഈ പ്രായത്തില്‍ കുഞ്ഞിന് നല്‍കരുത്. ഇത് അലര്‍ജിയ്ക്ക് കാരണമാകാം. ബിസ്‌ക്കറ്റ് ഈ പ്രായത്തില്‍ അമ്മമാര്‍ നല്‍കി വരുന്നുണ്ട്. കഴിയുമെങ്കില്‍ ഇത് ഒഴിവാക്കുന്നത് നന്നായിരിക്കും.

ആറുമാസം കഴിഞ്ഞാല്‍ റാഗി, മുട്ട, നെയ്യ് വെണ്ണ , മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം, മാംസം, പ്രോട്ടീനും കാല്‍ഷ്യവും അടങ്ങിയ ഭക്ഷണം നല്‍കാം. ഓരോ ഭക്ഷണവും അല്‍പ്പാല്‍പ്പമായി വേണം കുഞ്ഞിന് നല്‍കാന്‍. പല ഭക്ഷണവും ആദ്യ ഘട്ടത്തില്‍ കുഞ്ഞിന് അലര്‍ജി ഉണ്ടാക്കും. അതിനാല്‍ കുറഞ്ഞ അളവില്‍ നല്‍കുക. ഇഷ്ടമെങ്കില്‍ പതിയെ പതിയെ അളവില്‍ മാറ്റം വരുത്താം.

കുഞ്ഞിന്റെ രുചികള്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. അതിനാല്‍ നമ്മള്‍ ശീലിപ്പിക്കുന്ന രുചിയാകും കുഞ്ഞിന് പ്രിയപ്പെട്ടത്. അനാരോഗ്യമെന്ന് അമ്മമാര്‍ക്ക് തോന്നുന്ന ഭക്ഷണം ഒഴിവാക്കി നിര്‍ത്തുക. പിഞ്ചോമന വളരട്ടെ ആരോഗ്യത്തോടെ.

Spread the love
Previous പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തില്‍
Next ജാഗ്രത : ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു

You might also like

AUTO

മഹീന്ദ്രയുടെ ‘കൊമ്പന്‍സ്രാവ്!’

എഴുത്ത്: എല്‍ദോ മാത്യു തോമസ് ചിത്രങ്ങള്‍: അഖില്‍ അപ്പു മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ വാഹനവിഭാഗത്തില്‍ ഒട്ടേറെ മത്സരാര്‍ത്ഥികളുണ്ടെങ്കിലും ടൊയോട്ട പതിപ്പിച്ച പേരുകള്‍ക്ക് ഒപ്പമെത്താന്‍ മറ്റു വാഹനങ്ങള്‍ക്കൊന്നും ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വിപണിയിലേക്ക് പുതിയ പല കളികള്‍ കാണിക്കാനും പഠിപ്പിക്കാനുമായി ഒരു വാഹനം

Spread the love
LIFE STYLE

നിപ വൈറസ് അറിയേണ്ടതെല്ലാം

നിപ വൈറസിനെപറ്റിയുള്ള നിരവധി വ്യാജ പ്രചരണങ്ങള്‍ സജീവമാണ്. എന്നാല്‍ എന്താണ് നിപ്പ വൈറസെന്നും ഇതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആര്‍.എന്‍.ഐ വൈറസായ നിപ്പ ഹെനിപാ വൈറസ് ജീനസിലുള്ള വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കാണ് ഇവ പകരുന്നത്. പന്നികളിലും,

Spread the love
LIFE STYLE

മുഖ സംരക്ഷണം തക്കാളിയിലൂടെ

മുഖത്തുള്ള സുഷിരങ്ങള്‍ വലുതാകുന്നത് അഴുക്കുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. എന്നാല്‍ ഈ സുഷിരങ്ങളെ ചെറുക്കാന്‍ തക്കാളിയുടെ ഉപയോഗംകൊണ്ടാകും. പഴുത്ത തക്കാളി ഉടച്ച് നീരെടുക്കുക. ഇതില്‍ അല്പം ഗോതമ്പുപൊടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരമണിക്കൂര്‍ സമയത്തേക്ക് മുഖത്തുവയ്ക്കുകയാണ് ഇതിനുള്ള പരിഹാരം.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply