ഹുവേയ് കമ്പനി മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍

ഹുവേയ് കമ്പനി മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവേയ് കമ്പനി മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റിലായി. ചൊനീസ് സ്മാര്‍ട്‌ഫോണുകളില്‍ അടുത്തിടെ ഏറെ പ്രചാരം നേടിയ ഹുവേയ് കമ്പനിയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒന്നാം തീയതി വാന്‍കോവറില്‍ നിന്നാണ് മെങിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് വ്യക്തമല്ലെങ്കിലും ഇറാന് മേലുള്ള അമേരിക്കന്‍ ഉപരോധലംഘനമാണ് അറസ്റ്റിനു പിന്നിലെന്നാണ് സൂചന.
അമേരിക്കന്‍ അന്വേഷണ സംഘത്തിന് മെങിനെ കൈമാറുമെന്ന് കനേഡിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമേരിക്ക കാരണം വ്യക്തമാക്കുന്നില്ല. അറസ്റ്റിനെ തുടര്‍ന്ന് ചൈനയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ പിന്നാമ്പുറ കളികളാണ് അറസ്റ്റിനു പിന്നിലെന്ന് ആരോപണമുണ്ട്. കാനഡയിലെ ചൈനീസ് എംബസി അറസ്റ്റില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് ഹുവേയ് കമ്പനി അധികൃതരും വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്ന പേരില്‍ അമേരിക്ക ഹുവേയ്ക്ക് എതിരേ തിരിഞ്ഞിരുന്നു.

Previous റിസര്‍വ്വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 6.5% തുടരും
Next മള്‍ബറിയുടെ ഈ ഗുണങ്ങള്‍ അറിയാമോ?

You might also like

Business News

അറ്റാദായം ഉയര്‍ത്തി പൊതുമേഖലാ സ്ഥാപനങ്ങള്‍

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള അറ്റാദായം നേടി. കേരളത്തിലെ 40 പൊതുമേഖലാ സ്ഥാപനങ്ങള്‍ 106.91 കോടി രൂപയാണ് അറ്റാദായ ഇനത്തില്‍ നേടിയത്. 14 സ്ഥാപനങ്ങള്‍ ലാഭം നേടിയപ്പോള്‍ 26 എണ്ണം ഇപ്പോഴും നഷ്ടത്തില്‍ തന്നെയാണ്. എന്നാല്‍

Business News

രാഷ്ട്രീയ സംഭാവനകള്‍ ഇനി ഇലക്ടറല്‍ ബോണ്ടുവഴി

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കില്ലാതെ സംഭാവനകള്‍ സ്വീകരിക്കുന്ന രീതിക്ക് ഉടന്‍ മാറ്റമുണ്ടായേക്കും. ഇലക്ടറല്‍ ബോണ്ട് വഴി ഇതു നടപ്പിലാക്കാനാണ് പദ്ധതി. ഇലക്ടറല്‍ ബോണ്ട് എവിടെനിന്ന് എങ്ങിനെ വാങ്ങാം അത് എപ്രകാരം ഉപയോഗപ്പെടുത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപനം

Home Slider

കേരളത്തിന്‌ സഹായ വാഗ്ദാനവുമായി പാകിസ്ഥാനും

പ്രളയക്കെടുതിൽ ദുരന്തം അനുഭവിക്കുന്ന കേരളത്തിന്‌ സഹായ ഹസ്തവുമായി പാകിസ്ഥാനും. കേന്ദ്രം അനുവദിച്ചാൽ സഹായം ചെയ്യാൻ താല്പര്യമാണെന്നു പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. പ്രളയ ദുരിതത്തോട് പൊരുതുന്ന കേരളത്തിന്റെ ഒപ്പം പ്രാർത്ഥനയും ആശംസയും ഉണ്ടാകുമെന്നും മുൻ ക്രിക്കറ്റ് താരം കൂടിയായ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply