കിടിലന്‍ പാക്കേജുമായി ഹുവേയ് വൈ9 വിപണിയിലെത്തി

കിടിലന്‍ പാക്കേജുമായി ഹുവേയ് വൈ9 വിപണിയിലെത്തി

ടെക് പ്രേമികള്‍ ഏറെ കാത്തിരുന്ന ഹുവേയ് ബഡ്ജറ്റ് ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വൈ9 വിപണിയില്‍ അവതരിപ്പിച്ചു. ജനുവരി 15ന് അര്‍ദ്ധരാത്രിമുതല്‍ ആമസോണില്‍ ലഭ്യമാകും. 6.5” ഫുള്‍വ്യൂ ഡിസ്‌പ്ലേ സഹിതമുള്ള മെറ്റല്‍ യൂണിബോഡി ഫോണിന് 2340ഃ1080 റെസലൂഷന്‍ 4000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഉയര്‍ന്ന പ്രകടനക്ഷമതയുള്ള 12എന്‍എം കിരിന്‍ 710 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. പിന്നിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നത്. ഫേസ് ഡിറ്റക്ഷന്‍ സുരക്ഷാ സന്നാഹവുമുള്ള ഫോണിന് 15,990 രൂപയാണ് വില. മാത്രമല്ല പരിമിതകാലത്തേക്ക് 2990 രൂപ വിലയുള്ള ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ സൗജന്യമായി ലഭിക്കും.

മികച്ച ക്യാമറ പിന്തുണയാണ് ഫോണിന് ഏറ്റവും മികച്ച പ്രത്യേകത. മുന്നിലും പിന്നിലും ഇരട്ട ക്യാമറകളാണ്. മുന്നില്‍ 16 മെഗാപിക്‌സല്‍+2 മെഗാപിക്‌സല്‍ ക്യാമറയും പിന്നില്‍ 13 മെഗാപിക്‌സല്‍+2 മെഗാപിക്‌സല്‍ ക്യാമറയുമാണ്.

വിനോദ ആവശ്യങ്ങള്‍ക്കായി കിരിന്‍ 710 ചിപ്‌സെറ്റ് ഹുവേയുടെ സവിശേഷമായ ജിപിയു ടര്‍ബോ സാങ്കേതികവിദ്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനാല്‍ ജിപിയുവിന്റെ ശേഷി ഇരട്ടിയാക്കും. ഇതിലൂടെ പ്രകടനം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Previous പ്രഥമ ജടായു സ്മൃതി പുരസ്‌കാരം നെടുമുടി വേണുവിന് സമ്മാനിക്കും
Next മൂന്ന് എയിംസുകള്‍ ആരംഭിക്കുന്നതിന് അംഗീകാരം

You might also like

TECH

കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗെയിമുമായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ ഓണ്‍ലൈന്‍ ഗെയിമുമായി കേന്ദ്ര സര്‍ക്കാര്‍.’സൈബര്‍ ട്രിവിയ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനം എന്ന ഉദ്യേശത്തോടെയാണ് നിര്‍മ്മിച്ചത്. നിരവധി മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഗെയിം ഇന്റര്‍നെറ്റില്‍ അപരിചിതരുമായി

NEWS

ഒരു ലക്ഷത്തില്‍പരം എടിഎം കൗണ്ടറുകള്‍ക്ക് താഴ് വീഴും

  എടിഎം നോക്കിനടത്താനുള്ള ചിലവുകളിലുള്ള വര്‍ദ്ധനവ്. 1,15,000 എടിഎം കൗണ്ടറുകള്‍ക്ക് താഴു വീഴും. 2019 മാര്‍ച്ചോടെ പൂര്‍ണമായി 1.15 ലക്ഷം എടിഎമ്മുകള്‍ അടച്ചുപൂട്ടും. കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആകെ 2,38,000 മണി വെന്‍ഡിംഗ് മെഷീനുകളാണ് രാജ്യത്ത്

TECH

ടിഷ്യു ടാബലറ്റിനെ അറിയാമോ..

കൈയ്യും മുഖവുമൊക്കെ തുടയ്ക്കുകയാണ് ടിഷ്യു പേപ്പറിന്റെ ഉപയോഗം. ചതുരാകൃതിയിലുള്ള ടിഷ്യുപേപ്പറുകളാണ് സാധാരണയായി വിപണിയില്‍ കണ്ടുവരുന്നത്. എന്നാല്‍ ഗുളിക രൂപത്തിലുള്ള ടിഷ്യൂ പേപ്പര്‍ കണ്ടിട്ടുണ്ടോ… സാധാരണ ഗുളികയുടേതുപോലെതന്നെ പായ്ക്കറ്റുകളിലായാണ് ടിഷ്യു ടാബ്ലറ്റും ലഭിക്കുക. ടിഷ്യൂ ടാബ്ലറ്റ് എടുത്ത് അതില്‍ നാല് അഞ്ച് തുള്ളി വെള്ളമൊഴിച്ചാല്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply