സാങ്കേതികവിദ്യാ മേഖലയിലെ വനിതാപ്രാതിനിധ്യം : ഹഡില്‍ കേരളയിലെ ചര്‍ച്ച ശ്രദ്ധേയമായി

സാങ്കേതികവിദ്യാ മേഖലയിലെ വനിതാപ്രാതിനിധ്യം : ഹഡില്‍ കേരളയിലെ ചര്‍ച്ച ശ്രദ്ധേയമായി

പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്നു മാറി പ്രാഥമിക വിദ്യാഭ്യാസതലം മുതല്‍തന്നെ പെണ്‍കുട്ടികളെ സാങ്കേതികവിദ്യയില്‍ അഭിനിവേശമുണ്ടാകുന്ന തരത്തില്‍ വാര്‍ത്തെടുക്കണമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ഹഡില്‍ കേരളയില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയില്‍ വനിതകള്‍ സജീവമാകുന്നതിനും ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യമുണ്ടാകുന്നതിനും ഇത് വഴിതെളിക്കുമെന്ന്  ‘സാങ്കേതികവിദ്യമേഖലയിലെ വനിതാപ്രാതിനിധ്യം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളുടെ വനിതാ പ്രതിനിധികള്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളെ പരമ്പരാഗത ചട്ടക്കൂടുകളില്‍ തളച്ചിടാതെ സാങ്കേതികവിദ്യകളില്‍ അഭിനിവേശമുള്ളവരായി വളര്‍ത്തിയാല്‍ നിലവിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വനിതാ പ്രതിനിധ്യത്തിന്‍റെ കുറവ് പരിഹരിക്കാനാകുമെന്ന് ബിഗ്ബാസ്കറ്റ് ഡോട്ട് കോം കാറ്റഗറി മാര്‍ക്കറ്റിംഗ് മേധാവി പൂജാ രവിശങ്കര്‍ വ്യക്തമാക്കി. ജോലിക്ക് അനുയോജ്യ സമയക്രമം ലഭ്യമാക്കിയാല്‍ കൂടുതല്‍ വനിതകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനാകും. ബിഗ്ബാസ്കറ്റ് ഡോട്ട് കോമില്‍ ഉല്‍പ്പന്ന വിതരണത്തിന് വനിതകളെ നിയോഗിക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അവര്‍ വ്യക്തമാക്കി.

മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കുറവാണെങ്കിലും അവരുടെ സേവനം മികവുറ്റതാണെന്ന് സിസ്കോ  ലോഞ്ച്പാഡ് സ്റ്റാര്‍ട്ടപ് ആക്സിലറേറ്റര്‍ മേധാവി ശ്രുതി കണ്ണന്‍ പറഞ്ഞു. വനിതകള്‍ സഹസ്ഥാപകരായ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. സ്വയം ഒതുങ്ങിക്കൂടാതെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ സാങ്കേതികവിദ്യകളും ഫണ്ട് ലഭ്യമാക്കലുമൊക്കെ വനിതകള്‍ക്ക് അന്യമല്ല. പുരുഷന്‍മാരുടെ പിന്‍തുണയുണ്ടെങ്കില്‍ വനിതകള്‍ കൂടുതലായി ഈ മേഖലയില്‍ ശോഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.  

വനിതകള്‍ക്ക് എത്തിച്ചേരാവുന്ന പരിധി ആകാശം മാത്രമാണെന്ന് സീബെഗ് കമ്മ്യൂണിക്കേഷന്‍സ് എംഡിയും സ്ഥാപകയുമായ കിരണ്‍ ഭട്ട് ചൂണ്ടിക്കാട്ടി. വനിതാ പങ്കാളിത്തത്തിന് പ്രോത്സാഹനം അനിവാര്യമാണ്. ഓഫീസില്‍ പോകാതെ വീട്ടിലിരുന്നു ജോലിചെയ്യുന്ന സംവിധാനവും വനിതകള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് അവര്‍ വ്യക്തമാക്കി.

സാങ്കേതിക വിദ്യകള്‍ അറിയാത്തവര്‍ക്കു പോലും അറിവുപകരുന്ന വിഭവങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെന്നും വനിതകള്‍ക്ക് ഇത് പ്രയോജനപ്പെടുത്തി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാനാകുമെന്നും ബില്‍ഡര്‍ ഡോട്ട് എഐ എന്‍റര്‍പ്രൈസ് ആന്‍ഡ് അലയന്‍സസ് ഡയറക്ടര്‍ അഞ്ചു ചൗദരി വ്യക്തമാക്കി. വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രോത്സാഹനം എല്ലാവരില്‍ നിന്നും വനിതകള്‍ക്ക് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. 
ഓന്‍ട്രപ്രണര്‍ മാസികയുടെ ഡെപ്യൂട്ടി എഡിറ്റര്‍ പുനിത അഗര്‍വാള്‍ കപൂര്‍ മോഡറേറ്ററായിരുന്നു.
Spread the love
Previous ടുവേഡ്‌സ് റിയാലിറ്റി : നിഷ് വിദ്യാര്‍ഥികളുടെ കലാപ്രദര്‍ശനം
Next നഴ്‌സ് നിയമനത്തിന് സൗദി ആരോഗ്യമന്ത്രാലയം അപേക്ഷ ക്ഷണിച്ചു

You might also like

SPECIAL STORY

സുരക്ഷിത ഭാവി തിരഞ്ഞെടുക്കാന്‍ എഡ്യു നെക്‌സ്റ്റ് വിദ്യാഭ്യാസ മേള

പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിക ഭാവി ഉറപ്പാക്കുന്ന കോഴ്‌സുകള്‍, അവ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അടുത്തറിയാന്‍ ഇതാ ഒരു സുവര്‍ണാവസരം. കേരളത്തിലെ പ്രമുഖ ബിസിനസ് മാസികയായ എന്റെ സംരംഭവും എന്റെ സംരംഭം ഇവന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന

Spread the love
SPECIAL STORY

ആദായകരമാക്കാം അലങ്കാരമത്സ്യ കൃഷി

അലങ്കാര മത്സ്യകൃഷി ഇന്ന് വിപണി സാധ്യതയുള്ള ഒരു മേഖല തന്നെയാണ് . വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയാവുന്ന വലിയ മുതല്‍ മുടക്ക് ഇല്ലാത്ത ബിസിനസ് കൂടിയാണിത്. പലര്‍ക്കും ഇന്ന് അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നത് ഹോബിയാണ്. എന്നാല്‍ ഇത് നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടിയാക്കാം.

Spread the love
SPECIAL STORY

മില്‍ക്ക് ഫ്രൂട്ട്

ഈ അടുത്ത കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടൊരു പഴമാണ് മില്‍ക്ക് ഫ്രൂട്ട്. സപ്പോട്ട കുടുംബത്തില്‍പ്പെട്ട ഈ പഴത്തിന്റെ ശാസ്ത്രീയ നാമം ക്രൈസോഫില്ലം എന്നാണ്. സ്റ്റാര്‍ ആപ്പിള്‍ എന്നും ഇത് അറിയപ്പെടുന്നു. വെസ്റ്റ്ഇന്‍ഡീസില്‍ ജന്മംകൊണ്ട മിള്‍ക്ക് ഫ്രൂട്ട് വളരെ മനോഹരമായ ഇലച്ചാര്‍ത്തോടുകൂടിയ ഒരു ചെറു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply