ഹൈദരാബാദ് പ്രതികളുടെ വധം; പോലീസുകാരെ തോളിലേറ്റി, മധുരം നല്‍കി നാട്ടുകാര്‍

ഹൈദരാബാദ് പ്രതികളുടെ വധം; പോലീസുകാരെ തോളിലേറ്റി, മധുരം നല്‍കി നാട്ടുകാര്‍

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പേരും പോലീസ് വെടിവെപ്പില്‍ മരിച്ച സംഭവത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് നാട്ടുകാര്‍. വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. കേസിലെ പ്രതികളായ നാലു പേരും വെടിയേറ്റു മരിച്ച സ്ഥലത്തെത്തിയ നാട്ടുകാര്‍ പുഷ്പവൃഷ്ടി നടത്തുകയും പോലീസുകാരെ തോളിലേറ്റി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

 

ഡോക്ടറുടെ അയല്‍വാസികളായ സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മധുരം നല്‍കുകയും ജയ് വിളിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് എത്തിയവരും ഡിസിപിക്കും എസിപിക്കും ജയ് വിളിച്ചു. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം.

പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Spread the love
Previous സ്വിസ് നാണയങ്ങളില്‍ ഇനി ഈ ടെന്നീസ് താരത്തിന്റെ മുഖവും: ജീവിച്ചിരിക്കുമ്പോള്‍ ആ അംഗീകാരം സ്വന്തമാക്കി റോജര്‍ ഫെഡറര്‍
Next ഓളപ്പരപ്പില്‍ കൈയ്യൊപ്പ് ചാര്‍ത്തി മാതാ മറൈന്‍സ്

You might also like

LIFE STYLE

ഈ പഴങ്ങളിലൂടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാം

പ്രോട്ടീന്‍ ധാരാളമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും. ശരീരത്തിലെത്തുന്ന ഭക്ഷണങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമായി മാറുന്ന പ്രക്രിയയാണ് ഒരാളുടെ ശരീരഭാരം കൂടുന്നതിനെയും കുറയുന്നതിനെയും സ്വാധീനിക്കുന്നത്. ജനിതകഗുണം, പ്രായം, ലിംഗം, ശാരീരിക ഘടന എന്നിവ മെറ്റബോളിസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Spread the love
LIFE STYLE

ഈസ് ഓഫ് ലിവിംഗ് ഇന്‍ഡെക്‌സ് സര്‍വെയില്‍ കൊച്ചിയും

നഗരങ്ങളിലെ ജീവിത നിലവാരം വിലയിരുത്തുന്നതിനായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്‍റെ ഈസ് ഓഫ് ലിവിംഗ് ഇന്‍ഡെക്‌സ് സര്‍വെയില്‍ കൊച്ചിയും. ആഗോള, ദേശീയ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് നഗരങ്ങളുടെ നിലവാരം അളക്കുക. നഗരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം.   രാജ്യത്തെ 114

Spread the love
LIFE STYLE

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു : ഇവയാണ് ആ മരുന്നുകള്‍

  തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply