രാജ്യാന്തര ഡോക്യുമെന്ററി-ഹൃസ്വചിത്രമേള നാളെ തുടങ്ങും

രാജ്യാന്തര ഡോക്യുമെന്ററി-ഹൃസ്വചിത്രമേള നാളെ തുടങ്ങും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂൺ 21 മുതൽ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെൻററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഗവർണർ പി.സദാശിവം  ഉദ്ഘാടനം ചെയ്യും.  കൈരളി തിയേറ്ററിൽ ജൂൺ 21ന് വൈകിട്ട് ആറിനാണ് ഉദ്ഘാടനച്ചടങ്ങ്.

 

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരം പ്രമുഖ ഡോക്യുമെൻററി സംവിധായിക മധുശ്രീ ദത്തയ്ക്ക് ജൂൺ 26ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.
ഇതുവരെ അഞ്ചു ദിവസമായിരുന്ന മേള ഇത്തവണ ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. മലയാള സിനിമയുടെ പ്രാതിനിധ്യം കൂട്ടുന്നതിനും കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനുമാണ് മേളദിനങ്ങളുടെ എണ്ണം വർധിപ്പിച്ചതെന്ന് വാർത്താസമ്മേളനത്തിൽ സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ അറിയിച്ചു. കഴിഞ്ഞ വർഷം 206 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഇത്തവണ 262 ചിത്രങ്ങൾ കൈരളി, ശ്രീ, നിള  എന്നീ തിയറ്ററുകളിലായി പ്രേക്ഷകരുടെ മുന്നിലെത്തും.
അഗസ്റ്റിനോ ഫെറെന്റെ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രമായ ‘സെൽഫി’ആണ് ഉദ്ഘാടന ചിത്രം. രണ്ടു യുവാക്കളുടെ ക്യാമറക്കാഴ്ചകളിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട കോണുകളിലെ സംഘടിത കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പരീക്ഷണാത്മക സംരംഭമാണ് 86 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി.

 

63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോംഗ് ഡോക്യുമെൻറി, ഷോർട്ട് ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മൽസരം നടക്കുക. അന്താരാഷ്ട്ര വിഭാഗത്തിൽ 44, ഫോക്കസ് വിഭാഗത്തിൽ 74, മലയാളം വിഭാഗത്തിൽ 19 ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ് സംവിധായകൻ പാരഞ്ജിത്തിന്റെ ‘മഗിഴ്ചി’ ഉൾപ്പെടെ ആറ് മ്യൂസിക് വീഡിയോകളും ഒമ്പത് അനിമേഷൻ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഈയിടെ അന്തരിച്ച ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെ അമരക്കാരി ആഗ്‌നസ് വാർദ, ലബനീസ് സംവിധായികയും മാധ്യമപ്രവർത്തകയുമായ ജോസ്ലിൻ സാബ് എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിച്ച് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അമേരിക്കൻ സംവിധായകൻ ബിൽ മോറിസണിന്റെ ‘ദ ഗ്രേറ്റ് ഫ്‌ളഡ്’ ഉൾപ്പെടെ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

 

അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ ഹ്രസ്വചിത്രം ‘സുഖാന്ത്യ’വും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 ലെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവായ ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിർമ്മിച്ച ‘ഋതുരാഗം’ എന്ന ഡോക്യുമെൻററിയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും.
മേളയുടെ ഭാഗമായി ഫേസ് റ്റു ഫേസ്, ഇൻ കോൺവെർസേഷൻ, സെമിനാർ എന്നീ പരിപാടികളും നടക്കും.  അന്തരിച്ച ഡോക്യുമെൻററി സംവിധായകൻ സി.ശരത്ചന്ദ്രന്റെ പേരിലുള്ള അനുസ്മരണ പ്രഭാഷണം ജൂൺ 23ന് പ്രമുഖ പത്രപ്രവർത്തകനും ദ ഹിന്ദുവിന്റെ മുൻ റൂറൽ എഡിറ്ററുമായ പി. സായ്‌നാഥ് നിർവഹിക്കും.

 

കഥാവിഭാഗത്തിൽ പ്രശസ്ത തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ വസന്ത് സായ്, ആസാമീസ് സംവിധായികയും ചെറുകഥാകൃത്തുമായ മഞ്ജു ബോറ, ചലച്ചിത്ര നിരൂപക നമ്രത ജോഷി എന്നിവരും,  കഥേതര വിഭാഗത്തിൽ സ്പാനിഷ് സംവിധായിക ആൻഡ്രിയ ഗുസ്മാൻ, മണിപ്പൂരി സംവിധായകൻ ഹോബാം പബൻകുമാർ, ഡോക്യുമെൻററി സംവിധായകനും സാമൂഹിക പ്രവർത്തകനുമായ സഞ്ജയ് കാക്ക് എന്നിവരുമാണ് ജൂറി അംഗങ്ങൾ.
മികച്ച ലോംഗ് ഡോക്യുമെൻററിക്ക് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെൻററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഷോർട്ട് ഡോക്യുമെൻററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഷോർട്ട് ഡോക്യുമെൻററിക്ക് 50,000 രൂപയും പ്രശസ്തിപത്രവും അംഗീകാരമായി ലഭിക്കും. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. കേരളത്തിൽ നിർമിക്കപ്പെട്ട മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഡോക്യുമെൻററി ഛായാഗ്രാഹകന് പ്രമുഖ ക്യാമറാമാൻ നവ്‌റോസ് കോൺട്രാക്റ്റർ ഏർപ്പെടുത്തിയ 15,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും.

www.idsffk.in  എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. മുതിർന്നവർക്ക് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ജൂൺ 20 വൈകിട്ട് മുതൽ ഡെലിഗേറ്റ് കാർഡുകൾ വിതരണംചെയ്യും. ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള ഹെൽപ്പ് ഡെസ്‌ക് കൈരളി തിയേറ്ററിൽ പ്രവർത്തിച്ചുവരുന്നു.

 

 

Spread the love
Previous ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപവരെ സബ്‌സിഡി: അപേക്ഷകൾ ക്ഷണിച്ചു
Next 80,000 പേർക്ക് പരിശീലനവും നിയമനവും

You might also like

NEWS

ഈ മാസം 25 മുതല്‍ 27 വരെ ബാങ്ക് പണി മുടക്ക്

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും. പത്തു പൊതുമേഖലാ ബാങ്കുകളെയാണ് ഇങ്ങനെ ലയിപ്പിക്കാന്‍ താരുമാനിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നവംബര്‍ മാസത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക്

Spread the love
NEWS

സീറ്റിനിടയില്‍ പ്രമുഖ നടന്റെ വിരല്‍ കുടുങ്ങി; വിമാനക്കമ്പനിക്കെതിരേ നടപടിയുമായി നടന്‍

വിമാനയാത്രയ്ക്കിടെ പ്രമുഖ നടന്റെ വിരല്‍ സീറ്റിനിടയില്‍ കുടുങ്ങി. വിമാനക്കമ്പനിക്കെതിരേ നടപടിയുമായി നടന്‍. ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ സീറ്റിനിടയില്‍ കുടുങ്ങിയ വിരല്‍ പുറത്തെടുത്തത് ഒരു മണിക്കൂറിനു ശേഷമാണ്. യാത്രികര്‍ക്ക് സുരക്ഷിതത്വം ഒരുക്കേണ്ട കമ്പനികള്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്നാണ് നടന്റെ പക്ഷം. അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ

Spread the love
NEWS

വേതനത്തിനു വ്യാജരേഖ; സെന്‍കുമാറിനെതിരെ കേസെടുത്തേക്കും

അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന് ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കേസന്വേഷിക്കമെന്നാവശ്യപ്പെട്ട് നേരത്തെ ചീഫ് സെക്രട്ടറി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply