സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂട്ടി. ഇപ്പോള്‍ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയാണ്.  ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയുമാണ്. സംസ്ഥാനത്ത് മിക്ക ഓട്ടോകളും മീറ്റര്‍ ഇടാതെ വലിയ നിരക്കുകളാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. മീറ്റര്‍ ലാഭകരമല്ലാത്തതാണ് നിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമായി ഓട്ടോ തൊഴിലാളികള്‍ ഉന്നയിച്ചിരുന്നത്.

മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിയമസഭയെ അറിയിക്കും. ഓട്ടോയ്ക്ക് മുപ്പതും ടാക്‌സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്.

Previous റെക്കോഡ് കളക്ഷന്‍; 500 കോടി പിന്നിട്ട് രജനിചിത്രം 2.0
Next മലയാളത്തില്‍ നിന്നും ആദ്യമായി ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മമ്മൂക്ക, തമിഴില്‍ നിന്നും നയന്‍സും

You might also like

Business News

ലൈറ്റ് മെട്രോ പാളം തെറ്റുന്നു; മനം മടുത്ത് മെട്രോമാന്‍

തിരുവനന്തപുരത്തും കോഴിക്കോടും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്നു പറഞ്ഞ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍വാങ്ങുന്നു. ഇതു സംബന്ധിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സര്‍ക്കാരിന് കത്തുനല്‍കി. സര്‍ക്കാരിന് പദ്ധതി നടപ്പിലാക്കാനുള്ള താത്പര്യക്കുറവാണ് പിന്‍മാറ്റത്തിനു പിന്നിലെന്നാണ് ഇ. ശ്രീധരനോട് അടുത്ത

Business News

മാഡം കാവ്യതന്നെയെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ‘മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ, താന്‍ കള്ളനല്ലേ.. കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കണം’ എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ

Bike

ഹോണ്ട എക്‌സ് ബ്ലേഡ് വിപണിയില്‍

160 സിസി എന്‍ജിനുമായി ഹോണ്ടയുടെ സ്‌പോര്‍ട്ടി സ്‌റ്റൈലിഷ് കമ്യൂട്ടര്‍ ബൈക്ക് ഹോണ്ട എക്‌സ് ബ്ലേഡ് വിപണിയില്‍. 78500 രൂപയാണ് ഡെല്‍ഹിയില്‍ എക്‌സ് ഷോറൂം വില. സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന് 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply