കൊച്ചിയില്‍ ആദ്യ സെന്റര്‍ തുറന്ന് ദക്ഷിണേന്ത്യയില്‍ വന്‍വികസനത്തിന് ഇന്‍ക്യുസ്‌പേസ്

കൊച്ചിയില്‍ ആദ്യ സെന്റര്‍ തുറന്ന് ദക്ഷിണേന്ത്യയില്‍ വന്‍വികസനത്തിന് ഇന്‍ക്യുസ്‌പേസ്

രാജ്യമെങ്ങും സാന്നിധ്യമുള്ള പ്രീമിയം കോവര്‍ക്കിംഗ് ബ്രാന്‍ഡായ ഇന്‍ക്യുസ്‌പേസ് കൊച്ചിയിലെ ആദ്യസെന്റര്‍ ഒബ്രോണ്‍ മാളില്‍ തുറന്നു. ഇതിനൊപ്പം ഹൈദ്രാബാദിലെ ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റുമായും കരാറിലൊപ്പിട്ട ഇന്‍ക്യുസ്‌പേസില്‍ ഇതോടെ വന്‍വികസനപദ്ധതിക്കാണ് ദക്ഷിണേന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളില്‍ മികച്ച സ്വീകാര്യത നേടിയതിനെത്തുടര്‍ന്നാണ് ഇന്‍ക്യുസ്‌പേസ് ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സാന്നിധ്യം വ്യാപിപ്പിക്കുന്നത്. 20,000 ച അടി വിസ്തൃതിയില്‍ ഒബ്രോണ്‍ മാളില്‍ തുറന്ന പുതിയ സെന്ററില്‍ 500-ലേറെ സീറ്റുകള്‍ക്കൊപ്പം ക്യുബിക്കിളുകളും മീറ്റിംഗ് റൂമുകളുമുണ്ട്.

 

കേരളത്തില്‍ മൊത്തം 60,000 ച അടി വിസ്തൃതിയുള്ള സൗകര്യങ്ങള്‍ക്കാണ് കമ്പനി കരാറൊപ്പിട്ടു കഴിഞ്ഞിരിക്കുന്നത്. ഒബ്രോണ്‍ മാളിലും സീപോര്‍ട്-എയര്‍പോര്‍ട്ട് റോഡിലുമായി കൊച്ചിയില്‍ 40,000 ച അടിയും തിരുവനന്തപുരത്തെ 20,000 ച അടിയും ഉള്‍പ്പെടെയാണിത്. കൊച്ചിയിലെ രണ്ടാമത്തെ സെന്ററിന്റേയും തിരുവനന്തപുരത്തെ ആദ്യ സെന്ററിന്റേയും നിര്‍മാണജോലികള്‍ പുരോഗമിക്കുന്നു. ഇവ ജനുവരി 2020-ഓടെ തുറക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ കോവര്‍ക്കിംഗ് സ്ഥാപനമാവുകയാണ് ഇന്‍ക്യുസ്‌പേസ്.

 

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന തദ്ദേശീയ കോവര്‍ക്കിംഗ് ബ്രാന്‍ഡുകളിലൊന്നാണ് ഇന്‍ക്യുസ്‌പേസ്. മൂന്നു വര്‍ഷം കൊണ്ട് ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നതുള്‍പ്പെടെ മൊത്തം 3 ലക്ഷത്തിലേറെ ച അടി വിസ്തൃതി വരുന്ന 14 സെന്ററുകളാണ് കമ്പനിക്കുള്ളത്. നിലവില്‍ 2500-ലേറെ അംഗങ്ങളുള്ള ഇന്‍ക്യുസ്‌പേസിന്റെ ഇടപാടുകാരില്‍ ഫോണ്‍പേ, ഫ്‌ളിപ്കാര്‍ട്, ബൈജൂസ്, എന്‍ബിഎച്ച്‌സി തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുള്‍പ്പെടുന്നു. രാജ്യത്തെ ഒന്നും രണ്ടും മൂന്നും നിരകളില്‍പ്പെടുന്ന എല്ലാ നഗരങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നൂതനാശയങ്ങളുമായി വരുന്ന സംരംഭകര്‍ക്ക് ലോകോത്തര നിലവാരമുള്ള വര്‍ക്കിംഗ് സ്‌പേസ് ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022-ഓടെ 50 ലക്ഷം ച അടിയിലേയ്ക്ക് പ്രവര്‍ത്തനം വികസിപ്പിച്ച് 1 ലക്ഷം ഡെസ്‌ക്കുകള്‍ സജ്ജമാക്കുകയെന്ന വമ്പന്‍ പരിപാടിയാണ് കമ്പനി വിഭാവനം ചെയ്യുന്നത്.

 

ഇടപാടുകാരുടെ ബിസിനസ് വളര്‍ച്ചയിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കൊച്ചി സെന്ററിന്റെ ഉദ്ഘാടനത്തില്‍ സംബന്ധിക്കാനെത്തിയ ഇന്‍ക്യുസ്‌പേസിന്റെ സ്ഥാപകനും സിഇഒയുമായ സഞ്ജയ് ചൗധരി പറഞ്ഞു. ചുരുങ്ങിയ കാലത്തിനിടെ ലഭിച്ച ആവേശകരമായ പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ട്. രാജ്യത്തെ ഏറ്റവും ഡിമാന്‍ഡുള്ള കോവര്‍ക്കിംഗ് സ്‌പേസാവുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊച്ചിയിലെ ഈ പുതിയ സെന്റര്‍ ആ ലക്ഷ്യത്തിലേയ്ക്കുള്ള മാെരുു ചുവടുവെയ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

ദക്ഷിണേന്ത്യയില്‍ തുറക്കാന്‍ ലക്ഷ്യമിടുന്ന സെന്ററുകളുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഇന്‍ക്യുസ്‌പേസ് സെന്ററുകള്‍ തുറക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണ് കമ്പനി. 2020 അവസാനത്തോടെ ദക്ഷിണേന്ത്യയിലെ സെന്ററുകളുടെ എണ്ണം 15 ആക്കാനാണ് പരിപാടി. നിലവില്‍ കൊച്ചി, ഹൈദ്രാബാദ്, തിരുവനന്തപുരം, ബാംഗ്ലൂര്‍, മൈസൂര്‍, വൈശാഖ്, ചെന്നൈ എന്നീ നഗരങ്ങള്‍ ഈ മുന്നേറ്റത്തിന് വഴി തുറക്കും.

 

കൊച്ചിക്കു പുറമെ ഡെല്‍ഹിയിലും ലക്‌നോയിലും കമ്പനി ഈയിടെ രണ്ട് പുതിയ സെന്ററുകള്‍ തുറന്നിരുന്നു. സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്കുമായി (സിഡ്ബി) സഹകരിച്ചാണ് രാജ്യത്തിന്റെ തലസ്ഥാന നഗരയില്‍ വര്‍ക്ക്‌സ്‌പേസ് എന്ന കോവര്‍ക്കിംഗ് സെന്ററിന് തുടക്കമിട്ടത്. എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം) സംരംഭങ്ങളെ ലക്ഷ്യമിട്ടാണ് ഡെല്‍ഹിയിലെ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ലക്‌നോയിലെ ഗോമതി നഗറില്‍ തുടങ്ങിയ സെന്ററാകട്ടെ 35,000 ച അടി വിസ്തൃതിയോടെ അവിടുത്തെ ഏറ്റവും വലിയ കോവര്‍ക്കിംഗ് സ്‌പേസ് ആയി.

 

ഇന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളില്‍ സാന്നിധ്യമുള്ള പ്രീമിയം കോവര്‍ക്കിംഗ് സ്‌പേസ് ബ്രാന്‍ഡാണ് ഇന്‍ക്യുസ്‌പേസ്. ഒന്നാം തലമുറ സംരംഭകനായ സഞ്ജയ് ചൗധരി 2016-ല്‍ തുടക്കമിട്ട സ്ഥാപനം 2022-ഓടെ ഇന്ത്യയിലെ 30 ഇടത്തും അന്താരാഷ്ട്രതലത്തില്‍ എട്ടിടങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. അംഗത്വമെടുക്കുന്നവരുടെ എണ്ണം അതോടെ ഒരു ലക്ഷം കവിയുമെന്നും പ്രതീക്ഷിക്കുന്നു.

 

 

Spread the love
Previous കൂണിന്റെ ഔഷധ ഗുണങ്ങളറിയാം
Next ഉത്സവ സീസണിലെ ടിവി വില്‍പ്പന; നേട്ടം കൊയ്ത് ഷവോമി

You might also like

Business News

സ്വര്‍ണ വില പവന് 22,720 രൂപ

കൊച്ചി: സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 240 രൂപയാണ് ഇന്നത്തെ വര്‍ദ്ധന. രണ്ട് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 2,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. Spread the love

Spread the love
Business News

ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ജി. വിജയരാഘവന്‍ രാജിവെച്ചു

റിസര്‍വ് ബാങ്ക് ഇന്ത്യ(ആര്‍ബിഐ)യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജി. വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയാറ്റാനുള്ള ശ്രമങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് വിലങ്ങുതടിയാകുന്നുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ രാജി ജനങ്ങളെ അറിയിച്ചത്.

Spread the love
TECH

ലാപ്‌ടോപുമായി റിലയന്‍സ് ജിയോ

ടെലികോം രംഗത്ത് ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഇലക്ട്രോണിക്‌സ് രംഗത്തേക്കും കടക്കുന്നു. ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കാനൊരുങ്ങുകയാണ് റിലയന്‍സ്. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച തുടങ്ങി. ഇതിനു പുറമെ സ്മാര്‍ട് ഫോണ്‍ വിപണിയിലും ആധിപത്യം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply