ഇന്ത്യയിലെ സാമ്പത്തിക അസമത്വം : രാജ്യത്തെ ഒരു ശതമാനം പേര്‍ 70 % -ത്തേക്കാള്‍ നാലിരട്ടി സമ്പന്നര്‍

ഇന്ത്യയിലെ സാമ്പത്തിക അസമത്വം : രാജ്യത്തെ ഒരു ശതമാനം പേര്‍ 70 % -ത്തേക്കാള്‍ നാലിരട്ടി സമ്പന്നര്‍

ഇന്ത്യയുടെ സാമ്പത്തിക അസമത്വം ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ സംഘടനയായ ഓക്‌സഫാമിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നര്‍, 70 ശതമാനം വരുന്ന ജനങ്ങള്‍ക്കുള്ളതിനേക്കാള്‍ നാലിരട്ടി സമ്പത്ത് കൈവശം വെച്ചിരിക്കുന്നതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അന്‍പതാം വേള്‍ഡ് എകണോമിക് ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്) മുന്നോടിയായാണ് ഓക്‌സഫാം റിപ്പോര്‍ട്ട്  പുറത്ത് വിട്ടത്.

 

 

രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ ആകെയുള്ള ആസ്തി, 2018-19 വര്‍ഷത്തെ പൊതുബജറ്റിനേക്കാള്‍ കൂടുതലാണ്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ബജറ്റ് തുകയായ 24,42,200 കോടി രൂപയേക്കാള്‍ കൂടുതലാണ് ശതകോടീശ്വരന്‍മാരുടെ ആകെയുള്ള ആസ്തി. ഇന്ത്യയിലെ 953 മില്യന്‍ ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന്റെ നാലിരട്ടിയാണ് ഒരു ശതമാനം പേരുടെ കൈവശമുള്ളതെന്നും ലോകത്തിലെ 4.6 ബില്യന്‍ വരുന്ന 60 ശതമാനം ജനങ്ങളേക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ 2,153 വരുന്ന ശതകോടീശ്വരന്‍മാരുടെ കൈവശമുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക മേഖലയിലെ ലിംഗ വിവേചനത്തെ പറ്റിയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്.

 

 

ഇന്ത്യന്‍ സ്ത്രീകളുടെ 3.26 ബില്യന്‍ മണിക്കൂറും പ്രതിഫലമില്ലാത്ത ജോലികള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. 19 ലക്ഷം കോടി രൂപ മൂല്യമുള്ള ജോലികളാണ് രാജ്യത്തെ സ്ത്രീകള്‍ ചെയ്യുന്നത്. 2019ലെ വിദ്യഭ്യാസ ബജറ്റിനേക്കാള്‍ (93,000 കോടി) 20 ഇരട്ടിവരും ഇത്. ആഗോള തലത്തിലും ഈ വിവേചനം പ്രകടമാണെന്ന് പറയുന്ന റിപ്പോര്‍ട്ട്, ലോകത്തെ 22 അതിസമ്പന്നര്‍, ആഫ്രിക്കന്‍ വന്‍കരയിലുള്ള മുഴുവന്‍ സ്ത്രീകളേകാള്‍ ധനികരാണെന്നും ചൂണ്ടിക്കാട്ടുന്നു.

 

 

Spread the love
Previous അഭിനയത്തിന്റെ അമ്പിളിവെട്ടം : ക്യാമറയ്ക്കു മുന്നില്‍ വീണ്ടും ജഗതി ശ്രീകുമാര്‍
Next ഡിജിറ്റല്‍ പണമിടപാടുകള്‍ സുരക്ഷിതമാക്കണമെന്ന് കേരള പൊലീസ്

You might also like

LIFE STYLE

പ്രവാസി മലയാളികൾക്ക് യാത്രാ നിരക്കിൽ ഇളവുമായി കുവൈറ്റ് എയർവേയ്‌സ്

അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് എയർവേയ്‌സിൽ നോർക്ക ഫെയർ നിലവിൽ വന്നു. നേർക്ക റൂട്ട്‌സും കുവൈറ്റ് എയർവേയ്‌സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ

Spread the love
LIFE STYLE

മദ്യപിച്ച പെണ്‍കുട്ടികളെ പുറത്താക്കിയ ടിഎന്‍ കോളേജിന് വനിതാ കമ്മീഷന് നോട്ടീസ് അയച്ചു

തമിഴ്നാട് നാഗപട്ടണം ജില്ലയിലെ മദ്യപിച്ച പെണ്‍കുട്ടികളെ പുറത്താക്കിയ ധര്‍മ്മപുരം അധികാം ആര്‍ട്സ് കോളേജിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷത്തില്‍ കോളേജ് യൂണിഫോമില്‍ മൂന്ന് പെണ്‍കുട്ടികള്‍ മദ്യം കഴിക്കുന്ന വീഡിയോ വൈറല്‍ ആയതോടെയാണ് വിദ്യാര്‍ത്ഥകളെ പുറത്താക്കിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം

Spread the love
LIFE STYLE

അറിയാം കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണ് കുരുമുളക്. കറുത്തപൊന്ന് എന്ന് വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഏറെ ഔഷധ ഗുണങ്ങളുള്ള കുരുമുളക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply