ചൈനയില്‍ പോയി കേശാലങ്കാരവും പാചകവും പരീക്ഷിക്കാം: ഇന്ത്യ സ്കില്‍സ് കേരള 2020-ല്‍ പുത്തന്‍ മത്സരങ്ങള്‍

ചൈനയില്‍ പോയി കേശാലങ്കാരവും പാചകവും പരീക്ഷിക്കാം: ഇന്ത്യ സ്കില്‍സ് കേരള 2020-ല്‍ പുത്തന്‍ മത്സരങ്ങള്‍

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെയും (കെയ്സ്) വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഇന്ത്യ സ്കില്‍സ് കേരള 2020’ നൈപുണ്യമേളയില്‍ പാചകം, കേശാലങ്കാരം തുടങ്ങിയ ജനപ്രിയ മേഖലകളില്‍ കൂടി മത്സരം നടത്തുന്നു.

 

 

നൂതന സാങ്കേതികവിദ്യ വേണ്ടിവരുന്ന സ്കില്‍ ഇനങ്ങള്‍ക്കൊപ്പം ബേക്കറി, ബ്യൂട്ടിതെറാപ്പി, ഹെല്‍ത്ത് ആന്‍റ്‌ സോഷ്യല്‍ കെയര്‍, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ജ്വല്ലറി തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ വിജയിച്ചാല്‍ ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ആഗോള മത്സരത്തില്‍ പങ്കെടുക്കാം. റഷ്യയിലെ കസാനില്‍ നടന്ന കഴിഞ്ഞ ആഗോള നൈപുണ്യ മേളയിലും മറ്റ് വിവിധ മത്സരങ്ങളിലും കേരളത്തില്‍നിന്നുള്ളവര്‍ മികച്ച വിജയം നേടിയിരുന്നു.

 

 

ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെയും, മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിയായി 2020 ജനുവരി 10 മുതല്‍ 15 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക. ഇന്ത്യ സ്കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.

 

ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.indiaskillskerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9496327045 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

 

 

Spread the love
Previous ഇന്ത്യാ റബ്ബര്‍മീറ്റ് ഫെബ്രുവരിയില്‍ മാമല്ലപുരത്ത് നടക്കും
Next സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് ആവശ്യപ്പെട്ട് പ്രമേയം

You might also like

LIFE STYLE

ചന്ദ്രനില്‍ ചൈന മുളപ്പിച്ച തൈകള്‍ അതിശൈത്യത്തില്‍ വാടിക്കരിഞ്ഞു; ഒറ്റ രാത്രി പൂര്‍ത്തിയാക്കിയില്ല

ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിത്തൈകള്‍ ഒറ്റ രാത്രികൊണ്ട് നശിച്ചതായി റിപ്പോര്‍ട്ട്. രാത്രിയിലെ -170 ഡിഗ്രി സെല്‍ഷ്യസിനെ അതിജീവിക്കാന്‍ ഭൂമിയിലെ മുളകള്‍ക്കായില്ല. അതിശൈത്യം അതിജീവിക്കാനായതോടെ ചന്ദ്രനില്‍ മുളപൊട്ടിയ ആദ്യ ജീവന്‍ അങ്ങനെ അവസാനിച്ചു. ഭാവിയില്‍ അന്യഗ്രഹങ്ങളില്‍ തന്നെ ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുക

Spread the love
Business News

ഇറക്കുമതി തീരുവ: മൊബൈല്‍ ഫോണുകള്‍ക്ക് കുത്തനെ വില കൂടും

  വിദേശ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടി. മൊബൈല്‍ ഫോണുകളടക്കം 19 ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുന്ന ചൈനയ്ക്ക് വലിയ ആഘാതമായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സൃഷ്ടിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ

Spread the love
LIFE STYLE

മറയുന്ന കുരണ്ടിപ്പഴങ്ങള്‍

കേരളത്തിലെ കാടുകളിലും കാവുകളിലും കണ്ടിരുന്നതും ഇന്ന് അപൂര്‍വ്വമായി കാണപ്പെടുന്നതുമായൊരു വള്ളിച്ചെടിയാണ് കുരണ്ടി. വലിയ പഴങ്ങളുണ്ടാകുന്നവയും ചെറു കായ്കള്‍ കാണുന്നവയുമാണിവ. പീനട്ട് ബട്ടര്‍ ഫ്രൂട്ട് എന്നാണ് ഇതിന്റെ ആംഗലേയ നാമം. വേനല്‍ക്കാലമാണ് കുരണ്ടിച്ചെടിയുടെ പഴക്കാലം. പുളി കലര്‍ന്ന മധുരമാണ് ഈ പഴങ്ങള്‍ക്ക്. ഉള്ളില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply