തൃശൂരില്‍ രുചിയൊരുക്കി ഇന്ത്യാ ഗേറ്റ് ഹോട്ടല്‍

തൃശൂരില്‍ രുചിയൊരുക്കി ഇന്ത്യാ ഗേറ്റ് ഹോട്ടല്‍

സാംസ്‌കാരിക നഗരിക്കായി വൈവിധ്യ രുചിയൊരുക്കുകയാണ് ഇന്ത്യാ ഗേറ്റ് ഹോട്ടല്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തൃശൂരിന്റെ രുചി നിര്‍ണ്ണയിക്കാന്‍ ഇന്ത്യാ ഗേറ്റ് ഹോട്ടലിനു കഴിഞ്ഞു എന്നതാണു പ്രത്യേകത. കണ്ണൂര്‍ സ്വദേശികളായ ജിനോ ജോയിയും സഹോദരന്‍ ജിന്‍സ് ജോയിയുമാണു ഇന്ത്യാ ഗേറ്റ് ഹോട്ടലിന്റെ പാര്‍ട്ണര്‍മാര്‍. തൊഴിലാളിയില്‍ നിന്നും സംരംഭകനിലേക്കുള്ള വളര്‍ന്ന കഥയാണു ജിനോയുടേത്. ദ ഗെയ്റ്റ്‌സ് ഓഫ് ഇന്ത്യ ആന്‍ഡ് ചൈന എന്ന പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തനം തുടരുന്ന ഹോട്ടലിന്റെ വളര്‍ച്ചയുടെ കഥ വിസ്മയാവഹമാണ്.

സംരംഭകനായുള്ള വളര്‍ച്ച

റസ്റ്ററന്റിന്റെ പണ്ടത്തെ ഉടമയായിരുന്ന ഫ്രാന്‍സിസ് കള്ളിയത്ത് ആവശ്യപ്പെട്ടതനുസരിച്ചാണു ജിനോ തൃശൂരിലെ ഹോട്ടലിലെത്തുന്നത്. അന്നുമുതല്‍ ഹോട്ടലിന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തി വന്നു. ഫ്രാന്‍സിസ് കള്ളിയത്തിനു ഹോട്ടല്‍ ഹാന്‍ഡോവര്‍ ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോള്‍, ജോസഫ് തോപ്പില്‍ എന്ന വ്യക്തിയുടെ പിന്തുണയോടു കൂടി ജിനോയും ജിന്‍സും ഹോട്ടല്‍ എറ്റെടുത്തു. വെജിറ്റേറിയന്‍ റസ്റ്ററന്റായി ഇന്ത്യാ ഗേറ്റും, നോണ്‍ വെജിറ്റേറിയന്‍ റസ്റ്ററന്റായി ചൈനാ ഗേറ്റും എന്ന രീതിയിലാണു പ്രവര്‍ത്തനം തുടങ്ങുന്നത്. 2016 വരെ രണ്ടായിത്തന്നെ തുടര്‍ന്നു. പിന്നീട് മള്‍ട്ടി കുസിന്‍ റസ്റ്ററന്റാക്കി വെജും നോണ്‍ വെജും ഉള്‍പ്പെടുത്തി ദ ഗെയ്റ്റ്‌സ് ഓഫ് ഇന്ത്യ ആന്‍ഡ് ചൈന എന്ന പേരില്‍ തുടരുകയായിരുന്നു. അമ്പതു പേര്‍ക്കോളം പങ്കെടുക്കാവുന്ന പാര്‍ട്ടി, ഗെറ്റുഗദര്‍, ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍സ് എന്നിവ നടത്താവുന്ന വിധത്തിലുള്ള ഹാളും ഇതോടനുബന്ധിച്ചൊരുക്കി.

 

തൊഴിലാളികളാണ് ഉടമകള്‍

ഹോട്ടലിലെ തൊഴിലാളി ആയിരുന്നകാലത്ത് ഓരോ മേഖലയിലും ജോലി ചെയ്യാന്‍ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഓരോ മേഖലയിലും സംഭവിക്കുന്ന കാര്യത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു. എംപ്ലോയി എന്ന നിലയില്‍ പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ഇപ്പോള്‍ പറഞ്ഞു പരിഹരിച്ചു മുന്നോട്ടു പോകാന്‍ കഴിയുന്നുണ്ട്. ഹോട്ടല്‍ ഏറ്റെടുത്തപ്പോള്‍ എല്ലാ തൊഴിലാളികളും പിന്തുണ നല്‍കി. തൊഴിലാളികള്‍ തന്നെയാണ് ഉടമകള്‍ എന്ന രീതിയിലാണു റസ്റ്ററന്റിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്.

ലാഭം മാത്രമല്ല ലക്ഷ്യം

റസ്റ്ററന്റ് ആരംഭിച്ചാല്‍ അടുത്ത ദിവസം തൊട്ടു ലാഭം ലഭിക്കുമെന്നാണു പലരുടെയും ആഗ്രഹം. ആ ധാരണ തെറ്റാണ്. റസ്റ്ററന്റിന്റെ ഉള്ളില്‍ത്തന്നെ നിന്ന് ഓരോ മേഖലയും വീക്ഷിക്കണം. അങ്ങനെ എല്ലാം പഠിച്ചശേഷം മാത്രമേ ഇത്തരമൊരു സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുകയുള്ളൂ. റസ്റ്ററന്റ് നടത്തുന്ന വ്യക്തികള്‍ ആരായിക്കോട്ടേ, അവര്‍ അവിടുത്തെ ഓരോരോ മേഖലയും കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ വിജയം വരിക്കാന്‍ കഴിയുകയുള്ളൂ.

രുചിയിടം

ഇന്ത്യാ ഗേറ്റ് റസ്റ്ററന്റിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകം ഭക്ഷണത്തിന്റെ രുചി തന്നെയാണ്. വളരെ ശുചിത്വത്തോടെയാണു ഭക്ഷണം പാചകം ചെയ്യുന്നത്. നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, തന്തൂരി തുടങ്ങിയവയാണു പ്രധാന ഡിഷുകള്‍. വെജ് – നോണ്‍ വെജ് താലി മീല്‍സിനാണ് ഇന്ത്യാ ഗേറ്റില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ചൈനീസ് ഡിഷുകളില്‍ ചില സ്‌പെഷ്യല്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യാ ഗേറ്റിന്റെ രുചിയറിഞ്ഞ പലരും വീണ്ടും വീണ്ടും ഇവിടേക്ക് എത്താറുണ്ട്.

 

സഹ്യയുമായി സഹകരിച്ച്

ഇടുക്കി തങ്കമണി കോര്‍പ്പറേറ്റീവ് ബാങ്കിന്റെ ഉല്‍പ്പന്നമാണ് സഹ്യ എന്ന ചായപ്പൊടി. നാലായിരം ചെറുകിട കര്‍ഷകരില്‍ നിന്നും സംഭരിച്ച ശേഷമാണ് ഈ ഉല്‍പ്പന്നം ഉണ്ടാക്കുന്നത്. തൃശൂരില്‍ സഹ്യ ചായപ്പൊടിയുടെ വിതരണം ഏറ്റെടുത്തു. മണ്ണൂത്തിയിലെ സ്വന്തം സൂപ്പര്‍മാര്‍ക്കറ്റായ കൂമ്മുള്ളില്‍ ട്രേഡിങ്‌സ് വഴിയാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സിനു സഹ്യ കൊടുക്കുന്നത്.

 

ഭാവിപരിപാടികള്‍

ബഹ്‌റിനില്‍ ഒരു സംരംഭം തുടങ്ങാനുള്ള ആലോചനകള്‍ സജീവമാണ്. റസ്റ്ററന്റ് തുടങ്ങണം എന്നൊരു മോഹം നേരത്തെ ഉണ്ടായിരുന്നു. ഏതു ബിസിനസില്‍ നിന്നുള്ള ലാഭവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാറുണ്ട്. എഫ്ബിഎ ( ആകാശപ്പറവകളും കൂട്ടുകാരും ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. കൂടാതെ ഫ്രാന്‍സിസ് കള്ളിയത്തും മകന്‍ ജേക്കബ്ബ് ഫ്രാന്‍സിസും നേതൃത്വം നല്‍കുന്ന സെന്റ് മേരീസ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നുണ്ട് ജിനോ. വലിയ വലിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ എനിക്കു മുന്നില്‍ വരുന്ന പ്രശ്‌നങ്ങള്‍ അത്ര വലുതായി തോന്നാറില്ല.

Spread the love
Previous കുതിരകളെ പ്രണയിച്ച സംരംഭകന്‍
Next ഒസാക്ക ഗ്രൂപ്പ് കൊടുമുടികള്‍ കടന്ന വിജയയാത്ര

You might also like

Special Story

അതിഥി തൊഴിലാളികള്‍ കരുതല്‍ തിരിച്ചു നല്‍കി

മോഹന്‍ ദാസ്, മാനേജിങ്ങ് ഡയറക്ടര്‍, കംപ്യൂടെക്, ഓക്സി ഈസി, തിരുവനന്തപുരം കോവിഡ് 19 ലോകം മുഴുവന്‍ സംഹാരതാണ്ഡവമാടി ജനജീവിതം ദുസ്സഹമാക്കിയപ്പോള്‍ ഇങ്ങ് കൊച്ചു കേരളത്തില്‍ തിരുവനന്തപുരത്ത് ഒരു സംരംഭകന്‍ തന്റെ അന്യസംസ്ഥാനതൊഴിലാളികളോട് ചോദിച്ചു, ഇത്രയും കാലം നിങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ ഈ

Spread the love
SPECIAL STORY

സോള്‍വെന്റ് സിമന്റ് ബിസിനസിന്റെ സാധ്യതകള്‍

കേരളത്തില്‍ ആകമാനം ചെറുകിട വ്യവസായ രംഗത്ത് ഉണര്‍വ്വിന്റെ കാലമാണ്. സംരംഭക രംഗത്ത് മുന്‍കാലങ്ങളിലെ ധാരണകളെയെല്ലാം മാറ്റിമറിച്ചുകൊണ്ട് ധാരാളം ആളുകള്‍ ജോലികള്‍ ഉപേക്ഷിച്ച് സ്വയം സംരംഭകത്വത്തിലേക്ക് തിരിയുന്നു. സ്റ്റാര്‍ട്ടപ്പ് എന്ന പേരില്‍ വിവര സാങ്കേതിക വിദ്യയില്‍ തുടക്കമിട്ട ഈ മുന്നേറ്റം ചെറുകിട വ്യവസായം

Spread the love
Entrepreneurship

വിദ്യാഭ്യാസരംഗത്തെ ജനകീയസ്ഥാപനം

മാറ്റങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സ്ട്രാറ്റജികള്‍ രൂപപ്പെടുത്തി വേഗത്തില്‍ മുന്നോട്ട് പോകാനും വിദ്യാര്‍ത്ഥികളെ സജ്ജമാക്കാന്‍ കോണ്‍സ്പിക്കു കഴിയുന്നുണ്ട്. സ്ഥാപനം – കോണ്‍സ്പി അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (സി.എ.എം.എസ്) മാനേജിങ് ട്രസ്റ്റി – ഡോ.ദീപു ജയചന്ദ്രന്‍ തുടക്കം – 2004

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply