പിഴയിലൂടെ വരുമാനം; റെയില്‍വേക്ക് കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് ലക്ഷങ്ങള്‍

പിഴയിലൂടെ വരുമാനം; റെയില്‍വേക്ക് കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് ലക്ഷങ്ങള്‍

തിരുവനന്തപുരം: ഒക്ടോബറില്‍ കള്ളവണ്ടി കയറിയ മിക്കവര്‍ക്കും പണി കിട്ടിയിട്ടുണ്ട്. കാരണം ഇന്ത്യന്‍ റെയില്‍വേ പിഴയിനത്തിലൂടെ കഴിഞ്ഞമാസം വന്‍ വരുമാണുണ്ടാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം ഒരു മാസത്തിനുള്ളില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തവരില്‍ നിന്നായി 89 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.

ഒക്ടോബര്‍ മാസത്തിലെ മാത്രം കണക്കാണ് ഇത്. ഒക്ടോബറില്‍ മാത്രം അനധികൃത യാത്രികരുടെതായി 19,220 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബറില്‍ ലഭിച്ച 89 ലക്ഷം പിഴ വരുമാനത്തില്‍ നാലുലക്ഷം രൂപയും കൈമാറിയ ടിക്കറ്റുമായി യാത്രചെയ്ത് പിടിക്കപ്പെട്ടവരില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത യാത്രികരെ പിടികൂടാനുള്ള നടപടികല്‍ റെയില്‍വേ ഇനിമുതല്‍ കൂടുതല്‍ കര്‍ശനാമാക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്.

Spread the love
Previous കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്
Next ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേറിട്ട ഇലവാഴ കൃഷി

You might also like

SPECIAL STORY

സ്ഥിരവരുമാനത്തിന് മാംഗോസ്റ്റിന്‍

നല്ല വിലയും ഏറെ വിപണനസാധ്യതയുമുളള പഴവര്‍ഗവിളയാണ് മംഗോസ്റ്റിന്‍. പക്ഷേ ഇതിന്റെ കൃഷി ഇനിയും കേരളത്തില്‍പ്രചാരം നേടിയിട്ടില്ല. ആര്‍ക്കും ഇഷ്ടപ്പെടുന്ന സ്വാദും അതിനൊപ്പം വ്യാവസായിക പ്രാധാന്യവും ഈ ചെടിക്കുണ്ട്. കേരളത്തിന്റെ നദീതീരങ്ങളിലും എക്കലടിയുന്ന പ്രദേശങ്ങളിലും ഇതു നന്നായി വളര്‍ന്നുകൊളളും. കേരളത്തില്‍ വലിയ പ്രചാരം

Spread the love
NEWS

കൊച്ചി സെന്‍ട്രല്‍ മാളിലെ തിയേറ്ററുകള്‍ പൂട്ടും

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അഗ്നി ശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.   Spread the love

Spread the love
NEWS

50,000 പേര്‍ക്ക് ജോലി വാഗ്ദാനവുമായി ബാബ രാംദേവ്

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദയുടെ രാജ്യത്തെ വിവിധ ഓഫീസുകളിലേക്കായി 50,000 ഓളം ജീവനക്കാരെ പുതുതായി നിയമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് ബാബ രാംദേവാണ് പരസ്യം പുറത്തുവിട്ടത്. രാജ്യത്തെ എല്ലാ ജില്ലകളിലേക്കും സെയില്‍സ്മാന്‍മാരെയാണ് പതഞ്ജലി തേടുന്നത്. വര്‍ഷാവസാനത്തോടെ ഓരോ ജില്ലകളിലും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply