രാജ്യത്തെ ആദ്യ സെല്‍ഫ്‌ഡ്രൈവിങ് വീല്‍ചെയറുമായി വിദ്യാര്‍ത്ഥികള്‍

ജീവിതം ഒരു വീൽ ചെയറിൽ ചുരുങ്ങി പോയ ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. പരസഹായമില്ലാതെ പ്രകാശം പോലും കാണാൻ വിധിയില്ലാതെ പോയവർ. അവർക്ക് ജീവിതത്തിൽ മുന്നേറാൻ സഹായവുമായി എത്തിയിരിക്കുകയാണ് അമൃത വിശ്വാ വിദ്യാ പീഠത്തിലെ 3 വിദ്യാർത്ഥികളും അവരുടെ പ്രിയപ്പെട്ട അധ്യാപകനും. പരസഹായമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന തികച്ചും വിപ്ലവന്മകമായ ഒരു കണ്ടുപിടിത്തം. രാജ്യത്തെ തന്നെ ആദ്യ സെല്‍ഫ് ഡ്രൈവിങ് വീല്‍ചെയറാണിത്.

സെല്‍ഫ് ഇ എന്നാണ് ഈ കണ്ടുപിടിത്തത്തിന് അതിന്റെ അമരക്കാർ നൽകിയിരിക്കുന്ന പേര്. ഓട്ടോണോമസ് നാവിഗേഷനാണ് ഇതിന്റെ പ്രത്യേകത. റോബോട്ടിക് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. അതായത് വീല്‍ചെയറിന്റെ ചുറ്റുവട്ടത്തിന്റെ മാപ്പ് ഇത് തയാറാക്കുന്നു. വഴിയിലെ തടസ്സങ്ങളും സാധ്യതയുള്ള തടസ്സങ്ങളും എല്ലാം അതില്‍ പെടും. ലേസര്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. അത് വീല്‍ചെയര്‍ ഉപയോഗിക്കുന്നയാള്‍ക്ക് സ്മാര്‍ട്ട്‌ഫോണിലൂടെ കാണുകയും ചെയ്യാം. അതിന് ശേഷം അയാള്‍ക്ക് എവിടേക്കാണോ വീല്‍ചെയറില്‍ സഞ്ചരിക്കേണ്ടത്, ആ പോയിന്റ് മാപ്പില്‍ സെലക്റ്റ് ചെയ്യാം. പിന്നെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ, ഉപയോക്താവ് ഒന്നും ചെയ്യാതെ തെന്ന വീല്‍ചെയര്‍ നേരത്തെ സെലക്റ്റ് ചെയ്ത ലക്ഷ്യസ്ഥാനത്ത് എത്തും. അതും ഓട്ടോമാറ്റിക് ആയി.

ചിന്ത രവി തേജ, ശരത് ശ്രീകാന്ത്, അഖില്‍ രാജ് എന്നീ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് അധ്യാപകനായ രാജേഷ് കണ്ണന്‍ മേഘലിംഗത്തിന്റെ നേതൃത്വത്തില്‍ ഈ വീല്‍ചെയര്‍ വികസിപ്പിച്ചത്. ഇത് വാണിജ്യവൽക്കരിക്കാനാണ് ഇവരുടെ പുതിയ പദ്ധതി.

Previous വിഷമയമില്ലാത്ത ഫ്രഷ് മീനുമായി ധർമ്മജന്റെ ധര്‍മ്മൂസ് ഫിഷ് ഹബ്ബ്
Next അമെയ്സിനു പുറമെ ജാസും മുഖം മിനുക്കാൻ ഒരുങ്ങുന്നു

You might also like

NEWS

13,400 രൂപയ്ക്ക് ആപ്പിള്‍ ഫോണ്‍

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന് ലഭിക്കുന്ന സ്ഥാനം ചില്ലറയല്ല. ഉയര്‍ന്ന വിലയാണ് പലപ്പോഴും ഈ കേമനില്‍ നിന്ന് ഒരു പറ്റം ഉപഭോക്താക്കളെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ 2018 മോഡല്‍ ഐഫോണുകള്‍ കുറഞ്ഞ

TECH

സാംസങ് ഗാലക്‌സി ജെ3 പ്രോ 290 രൂപയ്ക്ക്

ഫ്‌ളിപ്കാര്‍ട്ടില്‍ 7990 രൂപ വില നല്‍കിയിരിക്കുന്ന സാംസങ് ഗ്യാലക്‌സി ജെ3 പ്രോ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 290 രൂപയ്ക്ക് സ്വന്തമാക്കാന്‍ അസവരം. നിങ്ങളുടെ പഴയ ഫോണിന് 7500 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക്

TECH

ഇനി മുതൽ ആമസോണിലൂടെ ബില്ലുകളും അടക്കാം…..

ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് പകരക്കാരൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഷോപ്പിംഗ് സൈറ്റായ ആമസോണിലൂടെ ഇനി ബില്ലുകളും അടക്കാൻ സൗകര്യം. ആമസോൺ ഇന്ത്യയുടെ പുതിയ ബിൽ പേയ്മെന്റ് സൗകര്യം ഉപയോഗിച്ചു വൈദ്യുതി, ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, ഗ്യാസ് പോസ്റ്റ്പെയ്ഡ് തുടങ്ങിയ ബില്ലുകൾ വീട്ടിലിരുന്നു അടക്കാൻ ഉപഭോക്താക്കൾക്ക്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply