വിമാനത്തില്‍ കൊതുക്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 1.35 ലക്ഷം രൂപ പിഴ

വിമാനത്തില്‍ കൊതുക്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 1.35 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 1.35ലക്ഷം രൂപ പിഴ. വിമാനയാത്രയ്ക്കിടെ അഭിഭാഷകര്‍ക്ക് കൊതുകുകടി ഏല്‍ക്കേണ്ടിവന്ന സംഭവത്തിലാണ് ഇന്‍ഡിഗൊ എയര്‍ലൈന്‍സിന് പിഴ വിധിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്നുനടത്തിയ യാത്രയിലാണ് അഭിഭാഷകര്‍ കൊതുകുശല്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. യാത്രക്കിടയില്‍ വിമാന ജീവനക്കാരോട് ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു.

ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ശ്രദ്ധ നല്‍കിയിരുന്നെന്നും കൊതുകുകളെ പൂര്‍ണ്ണമായും ഒഴിവാക്കുക സാധ്യമല്ലാത്തതിനാലാണ് ഇത് സംഭവിച്ചതെന്നുമാണ് ഇന്‍ഡിഗോ കമ്പനിയുടെ വാദം. എന്നാല്‍ കമ്പനിയുടെ വാദം തൃപ്തികരമല്ലെന്നായിരുന്നു ഉപഭോക്തൃ ഫോറം പ്രതികരിച്ചത്. ഇത് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സംഭവിച്ച പിഴവാണെന്നും മൂന്ന് യാത്രക്കാര്‍ക്കും 40,000രൂപ വീതവും നിയമ ധന സഹായമായി 15,000രൂപയും നല്‍കാനാണ് ഇന്‍ഡിഗോ കമ്പനിയോട് ആവശ്യപ്പെട്ടത്.

Spread the love
Previous ഡിജിറ്റല്‍ വ്യാപാരം ശക്തിപ്പെടുന്നു
Next ഇനി ഇ-സിമ്മുകളുടെ കാലം

You might also like

Business News

50 പൈസയ്ക്ക് വിദേശകോള്‍ : വിപ്ലവം സൃഷ്ടിച്ച് ജിയോ

50 പൈസയ്ക്ക് വിദേശ കോള്‍ എന്ന വന്‍ ഓഫറുമായി ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ മേയ് 15 മുതല്‍ ആരംഭിച്ചു. പോസ്റ്റ് പെയ്ഡ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരം ഒരു ഓഫര്‍. സീറോ ടച്ച് പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഇങ്ങനെയാണ് നിരക്കെങ്കിലും

Spread the love
NEWS

ഓരോ മിനിറ്റിലും കോടികള്‍

സെക്കന്‍ഡുകളുടെ അടിസ്ഥാനത്തില്‍ കോടികള്‍ കൊയ്യുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളേതൊക്കെയെന്നു നോക്കാം, കൂടെ അവരുടെ വരുമാനവും.           ആപ്പിള്‍ അമേരിക്കന്‍ കമ്പനിയായ ആപ്പില്‍ ഒരു മിനിറ്റില്‍ 3,28,965 രൂപയാണ് സമ്പാദി ക്കുന്നത്. അതായത് സെക്കന്‍ഡില്‍ ഏകദേശം 70,000

Spread the love
NEWS

കൊച്ചി സെന്‍ട്രല്‍ മാളിലെ തിയേറ്ററുകള്‍ പൂട്ടും

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അഗ്നി ശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.   Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply