വാടക കാര്‍ വിളിപ്പുറത്ത്;  ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാറിന് തുടക്കം

വാടക കാര്‍ വിളിപ്പുറത്ത്;  ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാറിന് തുടക്കം

കൊച്ചി: യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് വാടക കാറുകള്‍ എത്താന്‍ ഇനി ഒരു ക്ലിക്കിന്റെ അകലം മാത്രം. ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നത് രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സാണ്. അതിനായുള്ള ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തുടനീളം വാടക കാറുകള്‍ ലഭ്യമാക്കുന്ന സേവനമാണ് ഇന്‍ഡസ് മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. ഇന്‍ഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ ലഭ്യമാകുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പേര്. അംഗീകൃത വാഹനത്തില്‍ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്താണ് ഇന്‍ഡസ് ഗോയുടെ രംഗപ്രവേശം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ വീടുകളിലും കാറുകള്‍ എത്തിച്ചു തരും.

നിലവില്‍ കേരളത്തില്‍ 40 കേന്ദ്രങ്ങളാണ് തുറന്നത്. വരും മാസങ്ങളില്‍ ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശാലമായ വാഹനനിര  ഒരുക്കിയിട്ടുണ്ട്. പ്രീമിയം ലക്ഷുറി വാഹനങ്ങള്‍, എക്‌സിക്യൂട്ടീവ് സെഡാനുകള്‍, എസ് യുവികള്‍ തുടങ്ങി വിവിധ കമ്പനികളുടെ കാറുകളും ഇന്‍ഡസ് ഗോയില്‍ ലഭ്യമാണ്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ സര്‍വീസിന് തുടക്കം കുറിച്ചു. കേരളത്തിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇന്‍ഡസ് ഗോ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ യാത്രികര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാകും ഇന്‍ഡസ് ഗോയുടെ സേവനം എന്ന് ഇന്‍ഡസ് മോട്ടോഴ്‌സ് എം ഡി അബ്ദുള്‍ വഹാബും വ്യക്തമാക്കി.

Spread the love
Previous ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം വാങ്ങണമെന്ന് ബിഐഎസിന്റെ ആഹ്വാനം
Next 1000 കോടി ലക്ഷ്യമിട്ട് പതഞ്ജലിയുടെ ആയൂര്‍വേദ വസ്ത്ര വ്യാപാരം

You might also like

Business News

വിപണി കീഴടക്കി പൈനാപ്പിള്‍

റംസാന്‍ വ്രതം ആരംഭിച്ചതോടെ വിപണിയില്‍ ഏറെ മാര്‍ക്കറ്റാണ് പൈനാപ്പിളിന്. പഴത്തിന് കിലോയ്ക്ക് 20 മുതല്‍ 24 രൂപയാണ് വിപണി വില. കരിമ്പച്ചയ്ക്ക് 30 രൂപ വരെ ഈടാക്കുന്നുണ്ട്. പൈനാപ്പിളിന് കിലോ പത്ത് രൂപയായി നേരത്തെ താഴ്ന്നിരുന്നു. ഇത് പൈനാപ്പിള്‍ കര്‍ഷകരെ ഏറെ

Spread the love
NEWS

ലാഭം കൊയ്യാം വാനിലയിലൂടെ

നാണ്യവിളകളുടെ കാര്യത്തില്‍ കേരളം എന്നും മുന്‍പന്തിയിലാണ്. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ കാലുകുത്തുന്നതിനു മുന്‍പും പിന്‍പും. സുഗന്ധമുള്ള നാണ്യവിളകള്‍ കേരളീയരുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും എല്ലാം സപ്പോര്‍ട്ട് ചെയ്യുന്ന കൃഷി സമ്പ്രദായത്തെ പരമാവധി ഉപയോഗപ്പെടുത്തി ഇവിടെ കൃഷി ചെയ്യാന്‍ പറ്റുന്ന

Spread the love
Business News

കിടിലന്‍ ഓഫറുകളുമായി ജിയോ വീണ്ടും

ഉപഭോക്താക്കള്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. പ്രതിദിനം 1 ജിബി ഡാറ്റയായിരുന്നു ഇതുവരെ ജിയോ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ റിപ്പബ്ലിക് ഓഫറിന്റെ ഭാഗമായി 1.5 ജിബി ഡാറ്റയാണ് ജിയോ ഇപ്പോള്‍ നല്‍കുന്നത്. ഇതിനായി 149 രൂപ മുതല്‍ 498

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply