തട്ടിപ്പ് തടയാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി ഇന്‍ഫോസിസ്

രാജ്യത്ത് ബാങ്ക് വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതു തടയാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഇന്‍ഫോസിസ് രംഗത്ത്. രാജ്യത്തെ ഏഴ് പ്രധാന ബാങ്കുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബ്ലോക് ചെയിന്‍ അടിസ്ഥാനമാക്കി ഡോക്യുമെന്റ് ട്രാക്കിംഗ് സിസ്റ്റം തയ്യാറാക്കാനാണ് ഇന്‍ഫോസിസിന്റെ പദ്ധതി. വിശ്വാസ്യതയുള്ള രേഖകള്‍ ഏതെന്ന് കണ്ടെത്താന്‍ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയിലൂടെ ബാങ്കുകള്‍ക്ക് കഴിയും.

ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എന്നിവരെ കോര്‍ത്തിണക്കിക്കൊണ്ടാണ് ബ്ലോക്‌ചെയ്ന്‍ സൊല്യൂഷന്‍ പദ്ധതി നടപ്പിലാക്കുകയെന്ന് ഇന്‍ഫോസിസ് ചീഫ് ബിസിനസ് ഓഫീസര്‍ സനറ്റ് റാവു പറഞ്ഞു. പിഎന്‍ബി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വാണിജ്യ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള തീരുമാനം.

 

ഉപഭോക്താവിനെയും വ്യാപാരിയെയും ബാങ്കുകളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്ന രീതിയാണ് ബ്ലോക്‌ചെയ്ന്‍. രണ്ട് ബാങ്കുകള്‍ ഇതിനോടകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.

Spread the love
Previous ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാം
Next ധൈര്യശാലികള്‍ക്കൊപ്പം സൗഭാഗ്യവും വരും

You might also like

Business News

കൊച്ചിയിലേക്ക് വരൂ; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ടിക്കറ്റ് ഫ്രീ

തായ്‌ലന്‍ഡിലെ ഏറ്റവും പ്രശസ്തമായ സോങ്ക്രാന്‍ ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കുകയാണ് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത്. ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി കൊച്ചി ഏപ്രില്‍ 13, 14 തീയതികളില്‍ സോങ്ക്രാന്‍ ഉത്സവം സംഘടിപ്പിച്ചുകൊണ്ടാണ് സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. പരമ്പരാഗതമായ ബുദ്ധ കലണ്ടര്‍ പ്രകാരം തായ്‌ലന്‍ഡിലെ

Spread the love
NEWS

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

നടിയ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ദിലീപിനു വേണ്ടി അഡ്വക്കേറ്റ് ബി രാമന്‍ പിള്ളയാണ് ഇന്നുച്ചയോടുകൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം

Spread the love
NEWS

മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി ആള്‍ട്രസ് നിരത്തിലെത്തി

വാഹനപ്രേമികളുടെ ആകാംഷകള്‍ക്ക് വിരാമമിട്ട് മഹീന്ദ്രയുടെ ഹൈ എന്‍ഡ് എസ്‌യുവി അള്‍ട്രസ് ജി ഫോര്‍ വിപണിയിലെത്തി. ജയ്പൂരില്‍നടന്ന ചടങ്ങില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ വാഹനം വിപണിയില്‍ അവതരിപ്പിച്ചു. അതിനൂതനമായ സാങ്കേതിക മികവും അതുല്യമായ സുരക്ഷാ സൗകര്യങ്ങളുമായി നിരത്തിലെത്തുന്ന അള്‍ട്രസ് ജി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply