ഇന്‍സ്റ്റാഗ്രാമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി; യുവാവിന് സമ്മാനമായി ലഭിച്ചത് വന്‍ തുക

ഇന്‍സ്റ്റാഗ്രാമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി; യുവാവിന് സമ്മാനമായി ലഭിച്ചത് വന്‍ തുക

സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിക്ക് 20 ലക്ഷം രൂപ സമ്മാനം. വ്യക്തികളുടെ അനുവാദമില്ലാതെ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നതിലൂടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധിക്കുമെന്നാണ് ലക്ഷ്മണ്‍ മുത്തയ്യ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമിലെ തകരാര്‍ കണ്ടെത്തിയതിന് 30,000 യുഎസ് ഡോളര്‍ (20,64,645 രൂപയാണ് ) തമിഴ്‌നാട് സ്വദേശിയും സുരക്ഷാ ഗവേഷകനുമായ ലക്ഷ്മണ്‍ മുത്തയ്യക്ക് ഇന്‍സ്റ്റാഗ്രാം അധികൃതര്‍ പ്രതിഫലമായി നല്‍കിയത്.

പാസ്‌വേഡ് റീസെറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന റിക്കവറി കോഡ് ഉപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ലക്ഷ്മണ്‍ മുത്തയ്യ പിഴവ് ചൂണ്ടിക്കാട്ടിയതിലൂടെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് പരിഹരിക്കപ്പെട്ടത്. സുരക്ഷാ വീഴ്ച മുത്തയ്യ ഫേസ്ബുക്കിന്റെ സുരക്ഷാ സംഘത്തെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി ഇതിന് മുമ്പും ഇത്തരം സുരക്ഷാപ്രശ്‌നങ്ങളും സാങ്കേതിക തകരാറും മുത്തയ്യ ഫേസ്ബുക്കിനെ അറിയിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ അറിവോടെയല്ലാതെ പാസ്‌വേഡ് റീസെറ്റ് സന്ദേശമോ അക്കൗണ്ട് റിക്കവറി കോഡോ എസ്എംഎസ് സന്ദേശമായി ലഭിക്കുകയാണെങ്കില്‍ അതിന് പിന്നില്‍ ഹാക്കര്‍മാരാണ് എന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ വിവരം ഉടന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിനെ അറിയിക്കേണ്ടതാണ്. പരിഹാരമാര്‍ഗങ്ങള്‍ ഇന്‍സ്റ്റാഗ്രാം നിര്‍ദ്ദേശിക്കും.

 

Spread the love
Previous സ്‌കോഡ റാപ്പിഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍
Next ഡിജിറ്റല്‍ ചതികള്‍ മറികടക്കാം ഡിജിറ്റല്‍ സബ്മിറ്റിലൂടെ...

You might also like

TECH

സാംസങ് ഗ്യാലക്സി ഓണ്‍ 6 വിപണിയിൽ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് സാംസങ് ഗ്യാലക്സിയുടെ പുതിയ ഓണ്‍ സീരീസിലെ സാംസങ് ഗ്യാലക്സി ഓണ്‍ 6 ഇന്ന്‌ ഇന്ത്യന്‍ വിപണിയിലെത്തും. 15000 രൂപ കമ്പനി വില നിശ്ചയിച്ചിരിക്കുന്ന ഫോൺ ഫ്ലിപ്കാർട്ടിന്റെ ഓർലോൺ സ്റ്റോർ വഴി മാത്രമേ ഉപഭോക്താവിലേക്കു എത്തുകയുള്ളൂ. 6 ജിബി റാം

Spread the love
NEWS

ഒരു ലക്ഷത്തില്‍പരം എടിഎം കൗണ്ടറുകള്‍ക്ക് താഴ് വീഴും

  എടിഎം നോക്കിനടത്താനുള്ള ചിലവുകളിലുള്ള വര്‍ദ്ധനവ്. 1,15,000 എടിഎം കൗണ്ടറുകള്‍ക്ക് താഴു വീഴും. 2019 മാര്‍ച്ചോടെ പൂര്‍ണമായി 1.15 ലക്ഷം എടിഎമ്മുകള്‍ അടച്ചുപൂട്ടും. കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആകെ 2,38,000 മണി വെന്‍ഡിംഗ് മെഷീനുകളാണ് രാജ്യത്ത്

Spread the love
TECH

ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കാനൊരുങ്ങി ജെം

കേന്ദ്രസര്‍ക്കാരിന്റ ഓണ്‍ലൈന്‍ സംഭരണ സംവിധാനമായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു. ഇതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ സംവിധാനമാണ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (ജെം).

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply