ഇന്റീരിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍

ഇന്റീരിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍

ഒരു ഡോക്ടര്‍ ഡിസൈനറായാലോ? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താ കാര്യമെന്ന് തല പുകഞ്ഞ് ആലോചിക്കേണ്ട. നാഷണല്‍ ഡിസൈനിംഗ് ഗ്രൂപ്പ് മേധാവി ഡോ ജോയല് പോളിനെ പരിചയപ്പെടുമ്പോള്‍ ഇതില്‍ കാര്യം ഉണ്ടെന്ന് മനസ്സിലാകും. പറഞ്ഞ് വരുന്ന കാര്യം വളരെ ലളിതമാണ്. ഡോക്ടറെന്ന പ്രൊഫഷണില്‍ നില്‍ക്കെ തന്റെ പാഷനായ ഡിസൈനിങ്ങില്‍ പുതിയൊരു സംരഭം ആരംഭിച്ച് ചുവട് ഉറപ്പിച്ച ഡോ. ജോയല്‍ പോളിനു പറയാനുള്ളത് ഡോക്ടര്‍ ഡിസൈനറായ കഥയാണ്.

ഡിസൈനിംഗ് രംഗത്തേക്ക്

പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സ് എഴുതി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജിലാണ് അഡ്മിഷന് ലഭിച്ചത്. മെഡിസിന്‍ പഠനത്തിനിടെ തന്നെ തന്റെ മനസ്സിലുണ്ടായിരുന്ന പാഷനായിരുന്ന ഡിസൈനിംഗും ഡിസ്റ്റന്‍സായി പഠിച്ചു. പഠനമൊക്കെ ഗംഭീരമായി പൂര്‍ത്തീകരിച്ചപ്പോഴും ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ചപ്പോഴുമെല്ലാം ഫ്രീലാന്‍സായി തന്റെ പാഷനെയും ഒപ്പം കൂട്ടിയിരുന്നു ഡോ. ജോയല്‍. ഡിസൈനിംഗ് രംഗത്ത് 2013ലാണ് ഔദ്യോഗികമായി ഡോക്ടറുടെ നാഷണല്‍ ഡിസൈനിംഗ് ഗ്രൂപ്പ് പിറവിയെടുത്തത്.

എന്താണ് നാഷണല്‍ ഡിസൈനിംഗ് ഗ്രൂപ്പ്

നാഷണല്‍ ഡിസൈനിംഗ് ഗ്രൂപ്പ് ഒരു ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയായി നമുക്ക് കാണക്കാക്കാം. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ലക്ഷ്വറി, റിസോര്‍ട്ട്‌സ് അങ്ങനെ ഏതുമാകട്ടെ അതിന്റെയെല്ലാം ഇന്റീരിയര്‍ ഡിസൈനിംഗ് ഏറ്റെടുക്കും നാഷണല്‍ ഡിസൈനിങ്ങ് ഗ്രൂപ്പ്. ലാന്‍സ്‌കേപിംഗ്, അകോസ്റ്റിക് ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് നാഷണല്‍ ഡിസൈനിംഗ് പ്രവര്‍ത്തിക്കുന്നത്. പ്രോജക്ട് മാനേജര്‍മാരടക്കം പതിനഞ്ചോളം സ്റ്റാഫുകളുണ്ട് നാഷണല് ഗ്രൂപ്പിന്. പരമ്പരാഗത ശൈലികളില്‍ നിന്ന് വേറിട്ട് കസ്റ്റമറുടെ സ്‌പേസ് എങ്ങനെ ആകണമെന്ന് നാഷണല്‍ ഡിസൈനിംഗ് പറഞ്ഞുതരും.
ഇങ്ങനെയൊരു മാറ്റം ഈ അടുത്ത കാലത്തുണ്ടായതാണ്. അതുകൊണ്ട് തന്നെ കസ്റ്റമറുടെ താല്‍പര്യങ്ങള്‍ ഇന്റീരിയര്‍ ഡിസൈന്‍ ടീമുമായി സംസാരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് നാഷണല്‍ ഡിസൈന്‍സ്. അതിനോടൊപ്പം നൂതന ആശയങ്ങളും നല്‍കിയാണ് കസ്റ്റമേഴ്‌സിന് വേണ്ടിയുള്ള ഡിസൈന്‍സ് തയ്യാറാക്കുന്നത്.

ചെലവ്

ഓരോ പ്രോജക്ടിലും ഡിസൈനിനനുസരിച്ച നിലവാരമുള്ള മെറ്റീരിയല്‍സ് ഉപയോഗിക്കുന്നത് കൊണ്ട് ചെലവും മെറ്റീരിയലുകളെ ആശ്രയിച്ചിരിക്കും. എല്ലാ ഡിസൈനിലും നാഷണല്‍ ഗ്രൂപ്പിന്റെ കൈയൊപ്പു പതിഞ്ഞ പ്രത്യേകതകളായിരിക്കും ആകര്‍ഷകമാകുന്നത്.

വിപണന തന്ത്രം

സേവനങ്ങള്‍ പോലെ കസ്റ്റമറുമായുള്ള ബന്ധത്തിലും കൃത്യമായ സൂക്ഷ്മത വച്ചുപുലര്‍ത്താറുണ്ട് നാഷണല്‍ ഡിസൈനിംഗ് ഗ്രൂപ്പ്. അതുകൊണ്ട് തന്നെ റീ ഓര്‍ഡറുകളും റെക്കമെന്റഡ് പ്രോജക്ടുകളുമാണ് പതിവായി നാഷണല്‍ ഗ്രൂപ്പിനെ തേടി എത്തുന്നത്. എണ്ണം വര്‍ദ്ധിപ്പിക്കാനായി പ്രോജക്ടുകള് ചെയ്യുന്നതിന് പകരം ഓരോന്നും വ്യക്തമായി പഠിച്ചതിനുശേഷമാണ് പ്രോജക്ടുകളെല്ലാം ഏറ്റെടുക്കാറുള്ളത്. ഏകദേശം അന്‍പതോളം പ്രോജക്ടുകള്‍ നാഷണല്‍ ഡിസൈനിംഗ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുവേ ഇത്തരം ബിസിനസുകളുടെ കേന്ദ്രം കൊച്ചിയാണെന്നിരിക്കെ നാഷണല്‍ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ് മുവാറ്റുപുഴയില്‍ സ്ഥാപിച്ചതിനു പിന്നിലും ഒരു മാര്‍ക്കറ്റിംഗ് തന്ത്രം തന്നെയുണ്ട്. കൊച്ചി, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നെസ്സാം ബന്ധിപ്പിക്കാന്‍ അനായാസമായ മേഖലയാണ് മൂവാറ്റുപുഴ എന്ന നിലയ്ക്കാണ് മൂവാറ്റുപുഴയ്ക്ക് നറുക്ക വീണത്.

Previous ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന്റെ പ്രാധാന്യം
Next ഫേണ്‍സ്‌ക്വയറിലെ ഫര്‍ണിച്ചര്‍ പെരുമ

You might also like

Success Story

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റ്

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ട്. ചെത്തുമാങ്ങ, മാങ്ങ, നെല്ലിക്ക, ക്യാരറ്റ്, മുളക്, വെള്ളരിക്ക, ചാമ്പക്ക തുടങ്ങി നിരവധി ഉപ്പിലിട്ട വിഭവങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമായി സഹകരിച്ചോ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ തുടങ്ങാവുന്നൊരു സംരംഭമാണ് ഉപ്പിലിട്ട ഉല്‍പ്പന്നങ്ങളുടെ വിപണി. വീട്ടില്‍ത്തന്നെ

SPECIAL STORY

കൂവയില്‍ നിന്നു നേടാം പ്രതിവര്‍ഷം ഏഴു ലക്ഷം

പണ്ടുകാലത്ത് ഗോത്രവര്‍ഗക്കാരുടെ യുദ്ധങ്ങളില്‍ ശത്രുവിന്റെ അമ്പേറ്റ് മുറിയുന്നവര്‍ മുറിവുണങ്ങാനും ആ മുറിവിലൂടെയുള്ള രോഗാണുബാധതടയാനും ഒരു കാട്ടുകിഴങ്ങ് അരച്ചുപുരട്ടിയിരുന്നു. അമ്പേറ്റ മുറിവ് കരിയുന്നത് കണ്ട ഇംഗ്ളീഷുകാര്‍ ഇതിന് ആരോറൂട്ട് എന്ന് പേരിട്ടു. അസ്ത്രംപോലെ മണ്ണിലേക്ക് ചുഴിഞ്ഞിറങ്ങി വളരുന്നതുകൊണ്ടും അതിനെ ആരോറൂട്ടെന്ന് വിളിച്ചു. നമ്മുടെ

SPECIAL STORY

സ്ഥിര വരുമാനം നേടാന്‍ ചില പൊടിക്കൈകള്‍

ഇന്നത്തെ ജോലിയില്‍ നാളെ തുടരുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയാണ് മാര്‍ക്കറ്റിലേത്. ഇതുമൂലം കിട്ടുന്ന സമ്പാദ്യം കൂട്ടിവച്ച് അബദ്ധത്തില്‍ ചാടുന്നത് പതിവാക്കിയിരിക്കുകയാണ് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍. എന്നാല്‍ തങ്ങളുടെ വരുമാനം ബുദ്ധിപരമായി വിനിയോഗിച്ചാല്‍ സ്ഥിരവരുമാനം ഉറപ്പുതരുന്ന ചില നിക്ഷേപ പദ്ധതികളുണ്ട്. അവ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply