സിനിമയുടെ സന്തോഷം : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ എയര്‍ സ്‌ക്രീനിങ്ങിനുള്ള സിനിമകള്‍ ഇവയാണ്‌

സിനിമയുടെ സന്തോഷം : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ എയര്‍ സ്‌ക്രീനിങ്ങിനുള്ള സിനിമകള്‍ ഇവയാണ്‌

അന്‍പതാമത്ഇന്ത്യഅന്താരാഷ്ട്ര  ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ) അടുത്ത മാസം 20 മുതല്‍ 28 വരെ ഗോവയില്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന ഓപ്പണ്‍ എയര്‍സ്‌ക്രീനിംഗിലുള്ള സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും സിനിമാ ആസ്വാദകര്‍ക്ക്‌വേണ്ടി ഐ.എഫ്.എഫ്.ഐ തുറന്ന പ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.
‘സിനിമയുടെസന്തോഷം”എന്നതാണ് അന്‍പതാമത്ഇന്ത്യഅന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തുറന്ന പ്രദര്‍ശനങ്ങളുടെ പ്രമേയം.

 

ആസ്വാദകര്‍ക്കായിഎക്കാലത്തേയുംക്ലാസിക്കുകള്‍ഉള്‍പ്പെടെകോമഡി അനുബന്ധവിഭാഗങ്ങളില്‍ നിന്നുള്ളചിത്രങ്ങളും,ഇന്ത്യന്‍ പനോരമവിഭാഗത്തില്‍ നിന്നുള്ളചിത്രങ്ങളുമാണ്പ്രദര്‍ശിപ്പിക്കുക. അടുത്ത മാസം21 മുതല്‍ 27 വരെ രണ്ട് വേദികളിലായി 14 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ജോഗേഴ്‌സ് പാര്‍ക്കില്‍കോമഡിചലച്ചിത്രങ്ങളും, മിരാമര്‍ ബീച്ചില്‍ ഇന്ത്യന്‍ പനോരമവിഭാഗത്തിലുള്ളചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. തുറന്ന പ്രദര്‍ശനങ്ങളിലൂടെഎല്ലാവര്‍ക്കുംസിനിമകാണാനാകും. ഇതിന് പ്രത്യേകരജിസ്‌ട്രേഷന്‍ ഇല്ല. എല്ലാവര്‍ക്കും പ്രവേശനം സൗജന്യമാണ്.
ചല്‍ത്തികാ നാം ഗാഡി (1958), പഡോസന്‍ (1968), അന്ദാസ് അപ്ന അപ്ന (1994), ഹീരാഫേരി (2000), ചെന്നൈ എക്‌സ്പ്രസ് (2013), ബധായിഹോ (2018), ടോട്ടല്‍ ധമാല്‍ (2019) എന്നിവയാണ്‌ജോഗേഴ്‌സ് പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുക.
മിരാമര്‍ ബീച്ചില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്. നാഛോം ഇന്‍ കുമ്പസാര്‍ (കൊങ്കണി), സൂപ്പര്‍ 30 (ഹിന്ദി), ആനന്ദി ഗോപാല്‍ (മറാഠി), ഉറി : ദ സര്‍ജിക്കല്‍സ്‌ട്രൈക്ക് (ഹിന്ദി), ഹെല്ലാരോ (ഗുജറാത്തി), ഗള്ളിബോയി (ഹിന്ദി), എഫ്2 – ഫണ്‍ ആന്റ് ഫ്രസ്‌ട്രേഷന്‍ (തെലുങ്ക്).

Spread the love
Previous സൗദിയിൽ എൻജിനിയർ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം
Next സംരംഭകര്‍ക്ക് വായ്പ

You might also like

Movie News

ഹി ഈസ് ഓണ്‍ ബോര്‍ഡ് : ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഉദ്വേഗജനകമായ സംഗീതത്തിന്റെ അകമ്പടിയോടെയാണു മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.   ലേഡീസ് ആന്‍ഡ് ജന്റില്‍മെന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സിദ്ധിഖും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Spread the love
MOVIES

ഐ.എഫ്.എഫ്.ഐയിലെ മികച്ച സംവിധായകനായി ലിജോജോസ് പെല്ലിശ്ശേരി; സുവര്‍ണ്ണ മയൂരം പാര്‍ട്ടിക്കിള്‍സിന്

ഗോവയില്‍ സമാപിച്ച ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള ചിത്രമായ ജെല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരി ചരിത്രം കുറിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം ലിജോയെ തേടിയെത്തി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജതമയൂരത്തിന് ലഭിക്കുക.

Spread the love
Movie News

ബിഗില്‍ നൂറുകോടി ക്ലബ്ബിലേക്ക്

ഇളയ ദളപതി വിജയുടെ പുതിയ ചിത്രം ബിഗില്‍ നൂറുകോടി ക്ലബ്ബിലേക്ക്. ഇളയ ദളപതി വിജയ് ഇരട്ട വേഷത്തില്‍ എത്തിയ സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 100കോടി രൂപ നേടിയെടുത്തത്. ഒക്ടോബര്‍ 25നാണ് ആറ്റ്‌ലി സംവിധാനം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply