ആപ്പിള്‍, ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം നിര്‍ത്തുന്നു

ഗുഡ്ഗാവ്: ആഗോള ടെക് കമ്പനിയായ ആപ്പിള്‍ ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം നിര്‍ത്തുന്നു. കഴിഞ്ഞ മാസമാണ് ഐ ഫോണ്‍ ടെന്‍ ആര്‍ പുറത്തിറക്കുന്നത്.  പ്രതീക്ഷിച്ച വില്‍പ്പന കിട്ടാത്തതിനാലാണ് ഉത്പാദനം നിര്‍ത്തുന്നുവെന്നാണ് സൂചന.

ഐ ഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് എന്നീ മോഡലുകള്‍ക്കൊപ്പമാണ് ടെന്‍ ആര്‍ പുറത്തിറക്കിയത്. ഈ മോഡലുകളേക്കാള്‍ വില കുറവായതിനാല്‍ ടെന്‍ ആറിന് മികച്ച വില്‍പ്പനയാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്.

ആപ്പിളിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഐ ഫോണുകള്‍ ഉത്പാദിപ്പിക്കുന്നത്
ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികളാണ്. ഈ കമ്പനികളോട് ടെന്‍ ആര്‍ കൂടുതല്‍ വേണ്ട എന്ന് അറിയിച്ചു കഴിഞ്ഞു. അഞ്ചു വര്‍ഷം മുമ്പ്, ഐ ഫോണ്‍ 5സി വില്‍പ്പന പ്രതീക്ഷിച്ച നിലയില്‍ കൂടാത്തതിനാല്‍ വിപണിയില്‍ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ നിര്‍ത്തിയിരുന്നു.

Spread the love
Previous 1000 കോടി ലക്ഷ്യമിട്ട് പതഞ്ജലിയുടെ ആയൂര്‍വേദ വസ്ത്ര വ്യാപാരം
Next ഉത്സവ സീസണില്‍ വന്‍ നേട്ടവുമായി ആമസോണ്‍

You might also like

NEWS

ആമസോണിനെ പിന്‍തള്ളി ആലിബാബ; ഏകദിന വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടം

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ വാര്‍ഷിക വില്പനയില്‍ റെക്കോര്‍ഡ് നേട്ടം. അമേരിക്കന്‍ ഭീമന്‍ ആമസോണിനെ പിന്‍തള്ളിയാണ് ഏകദിന വില്‍പനയില്‍ ആലിബാബ മുന്നോട്ട് കുതിച്ചിരിക്കുന്നത്. ആമസോണ്‍ നടത്തിയ വാര്‍ഷിക വില്‍പനയേക്കാള്‍ പതിന്‍മടങ്ങ് വില്‍പനയാണ് ആലിബാബ നടത്തിയത്. ഒരു ദിവസം കൊണ്ട് 21,350 കോടി

Spread the love
NEWS

2018 -ല്‍ ഇന്ത്യക്കാര്‍ തിരഞ്ഞ വ്യക്തികള്‍ ഇവരാണ്‌

2018 -ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. യാഹു പുറത്തുവിട്ട പട്ടികയില്‍ ഇത്തവണയും ഒന്നാസ്ഥാനത്തെത്തിയിരിക്കുകയാണ് മോദി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സുപ്രീം കോടതി ജഡ്ജി ദീപക് മിശ്ര ജനങ്ങള്‍

Spread the love
NEWS

പിഎന്‍ബി മോഡല്‍ തട്ടിപ്പ് വീണ്ടും

വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈദ്യുതോപകരണങ്ങളും ഇലക്ട്രിക് കേബിളുകളും നിര്‍മിക്കുന്ന കമ്പനി ബാങ്കുകളെ കബളിപ്പിച്ച് 2654 കോടി രൂപ തട്ടിച്ചു. ഡയ്മണ്ട് പവര്‍ ഇന്‍ഫ്രസ്ട്രക്ചര്‍ കമ്പനി ഡയറക്റ്റര്‍ എസ്.എന്‍. ഭട്‌നഗറും രണ്ടു മക്കളും ചേര്‍ന്നാണ് 11 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോഷ്യത്തില്‍ നിന്ന് ബാങ്കുകളെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply