സൂപ്പര്‍ ചെന്നൈ

സൂപ്പര്‍ ചെന്നൈ

മുംബൈ : രണ്ട് വര്‍ഷത്തെ മാറ്റിനിര്‍ത്തലിനു ശേഷമുള്ള തിരിച്ചുവരവ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ജേതാക്കളായിത്തന്നെ ആഘോഷിച്ചു. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് ഏകപക്ഷീയായി തോല്‍പ്പിച്ചാണ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം ഷെയ്ന്‍ വാട്‌സന്റെ (57 പന്തില്‍ 117 റണ്‍സ്) വെടിക്കെട്ട് സെഞ്ചുറി മികവില്‍ ഒന്‍പത് പന്ത് ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.

 

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ധോണി എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ കെയ്ന്‍ വില്യംസണ്‍ (47), യൂസഫ് പഠാന്‍ (45) എന്നിവരുടെ മികവുറ്റ ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ കരുത്തുറ്റ ബൗളിംഗ് നിരയുള്ള സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ പറ്റുന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ വാട്‌സണ്‍ മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ കെയ്ന്‍ വില്യംസണും സംഘത്തിനും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എട്ട് സിക്‌സറും പതിനൊന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സന്റെ വെടിക്കെട്ട് ബാറ്റിംഗ്. 32 റണ്‍സെടുത്ത് സുരേഷ് റെയ്‌നയും മികച്ചുനിന്നു. 16 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അംബാട്ടി റായിഡുവാണ് വിജയറണ്‍ നേടിയത്. വാട്‌സനാണ് മാന്‍ ഓഫ് ദി മാച്ച്.

സ്‌കോര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 178/6 (20), ചെന്നൈ സൂപ്പര്‍ കിങ്‌സ് – 181/2 (18.3)

Spread the love
Previous ലോജിസ്റ്റിക്‌സില്‍ തൊഴിലവസരങ്ങള്‍
Next വാറന്‍ ബുഫെ എന്ന വ്യത്യസ്ഥനായ നിക്ഷേപകന്‍

You might also like

Sports

ചരിത്രത്തിൽ ആദ്യമായി കബഡിയിൽ സ്വർണമില്ലാതെ ഇന്ത്യ മടങ്ങുന്നു

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ സെമി ഫൈനലിൽ ഇന്ത്യയ്ക്കു ഇറാനോട് ഞെട്ടിക്കുന്ന തോൽവി.  1990ലാണ്  ഏഷ്യൻ ഗെയിംസിൽ കബഡി ഉൾപ്പെടുത്തുന്നത്.  അന്ന് മുതൽ ഇന്ത്യ ആയിരുന്നു സ്വർണ മെഡൽ ജേതാക്കൾ.  തുടർച്ചയായി 7തവണ ചാംബ്യന്മാരായ ഇന്ത്യയെ 27-18 എന്ന

Spread the love
Sports

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് മത്സരം: കൊല്‍ക്കത്ത വേദിയാകും

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് കൊല്‍ക്കത്ത വേദിയാകുന്നു. ബംഗ്ലാദേശാണ് എതിരാളി. അടുത്ത മാസം 22ന് നടക്കുന്ന പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരമാണ് ഡേ നൈറ്റ് ആയി നടക്കുക. ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ

Spread the love
Sports

ഫുട്‌ബോളില്‍ താരമാകാന്‍ ഉസൈന്‍ ബോള്‍ട്ട്

കാന്‍ബറ: ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സിനായാണ് ബോള്‍ട്ട് ബൂട്ടണിഞ്ഞ് ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചു. പ്രഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തിയ ബോള്‍ട്ടിനെ ഫിഫ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ചരിത്രനിമിഷം എന്നാണ് സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply