കാവേരിയില്‍ തട്ടി തമിഴ്‌നാടിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത

കാവേരിയില്‍ തട്ടി തമിഴ്‌നാടിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത

കാവേരി പ്രശ്‌നം കൊടുമ്പിരികൊണ്ടിരിക്കെ തമിഴ്‌നാട്ടില്‍ ഐപിഎല്‍ മത്സരങ്ങള്‍ തടയുമെന്ന് മുന്നറിയിപ്പ് നല്‍കി ഒരു സംഘം ആളുകള്‍ രംഗത്തെത്തി. ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഐപിഎല്ലിനു ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം ചൈന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിനെത്തിയതോടെ തമിഴ്‌നാട്ടില്‍ ഐപിഎല്ലിന് കൂടുതല്‍ സ്വീകാര്യതയാണ് കൈവന്നിരിക്കുന്നത്. എന്നാല്‍ 10ന് ചെന്നൈയില്‍ മുംബൈക്കെതിരായി നടക്കുന്ന മത്സരം ബഹിഷ്‌കരിക്കാന്‍ സിനിമ സംവിധായകന്‍ ജയിംസ് വസന്ത് ആഹ്വാനം നല്‍കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.

ജയിംസിനെ പിന്തുണച്ച് പ്രശസ്ത സംവിധായകന്‍ ഭാരതി രാജയും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം അവഗണിച്ച് മത്സരങ്ങള്‍ നടത്താനാണ് തീരുമാനമെങ്കില്‍ ഭവിഷ്യത്ത് പ്രവചനാതീതമാകുമെന്ന് ചില തീവ്ര തമിഴ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബഹിഷ്‌കരണ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്.

Spread the love
Previous പിഎന്‍ബി മോഡല്‍ തട്ടിപ്പ് വീണ്ടും
Next റോണോയുടെ വഴിയേ റംസിയും

You might also like

Business News

കേജ്‌രിവാളിന് കുരുക്കായി 5400 കോടിയുടെ റേഷന്‍ അഴിമതി ആരോപണം

ഡല്‍ഹി അസംബ്ലിയില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ ആം ആദ്മി സര്‍ക്കാരിനെതിരേ 5400 കോടി രൂപയുടെ റേഷന്‍ അഴിമതി ആരോപണം. മൂന്നു വര്‍ഷം കൊണ്ട് പൊതുവിതരണ രംഗത്ത് 5400 കോടിയലധികം രൂപയുടെ തിരിമറി നടത്തി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയായി അരവിന്ദ്

Spread the love
Business News

ഫ്ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍; നാളെ മുതല്‍ സാധനങ്ങള്‍ പകുതി വിലക്ക്

മൂന്നു ദിവസത്തെ ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയിലുമായി പ്രമുഖ ഇകൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട്. നാളെ മുതല്‍ സാധനങ്ങള്‍ പകുതി വിലക്കാണ് ഫ്ളിപ്കാര്‍ട്ട് ലഭ്യമാക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് സെയില്‍ നടക്കുക. ഫ്ളിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഇന്ന് രാത്രി 9

Spread the love
NEWS

ഇന്ധന വില വര്‍ദ്ധന : എക്‌സൈസ് തീരുവ കുറച്ചേക്കും

പെട്രോളിന്റേയും ഡീസലിന്റേയും വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് തീരുവ ഇനത്തില്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാന്‍ ഒരുങ്ങുന്നത്. തീരുവ ഇനത്തില്‍ നാല് രൂപ വരെ കുറച്ചേക്കും. പെട്രോളിന്റേയും ഡീസലിന്റേയും വില എക്കാലത്തേയും ഉയര്‍ന്ന നിലയിലാണിപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് വിഷയം പരിഗണനയ്‌ക്കെടുക്കാന്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply