ഡിജിറ്റല്‍ ഇന്ത്യക്കെതിരെ വിശാലിന്റെ ചെക്ക്

ഡിജിറ്റല്‍ ഇന്ത്യക്കെതിരെ വിശാലിന്റെ ചെക്ക്

Sujeesh K S

ണക്കാരനും പാവപ്പെട്ടവനും മധ്യവര്‍ഗവുമടങ്ങുന്ന ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രത്തില്‍ ഇവരെയെല്ലാം പൊതുവായി ബന്ധിപ്പിക്കുന്ന ഒന്നാണ് പണം. ഈ പണത്തെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാര്‍ഡ്‌ലെസ് മണിയാക്കിവത്കരിച്ചതിന്റെ സുരക്ഷിതത്വമില്ലായ്മയും, എന്തിനും ഏതിനും ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച് അതിലൂടെ ഇന്ത്യക്കാരുടെ ഓരോരുത്തരുടെയും രേഖകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മറിച്ചുനല്‍കുന്നതിന്റെ സാംഗത്യവുമെല്ലാം കാര്യഗൗരവത്തോടെ ദൃശ്യവത്കരിച്ചിരിക്കുകയാണ് വിശാലിന്റെ ഇരുമ്പ് തിറൈ. മാസ് തമിഴ് ചിത്രങ്ങള്‍ പൊതുവായി ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക പ്രശ്‌നവും, അതിന്റെ ഇടപെടലുകളും, അതിനെ മറികടക്കലുമാണ് ഇരുമ്പ് തിറൈ എന്ന പി എസ് മിത്രന്‍ ചിത്രവും കൈകാര്യം ചെയ്യുന്നത്.

 

കാര്‍ഡ്‌ലെസ് മണിയാക്കിയതിലൂടെ ബാങ്കിടപാടുകളും പര്‍ച്ചേസിംഗും മറ്റ് പണമിടപാടുകളും ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പാടെ ഏറിയിരിക്കുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ പലരുടെയും അക്കൗണ്ടില്‍ നിന്നും അവരറിയാതെ തന്നെ പണം പലപ്പോഴായി ബാങ്കുകള്‍ ഈടാക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഈയൊരു പോയിന്റ് നേരിട്ട് പറയാതെ പല വ്യക്തികളുടെ അക്കൗണ്ടില്‍ നിന്ന് പണം അക്കൗണ്ട് വഴിതന്നെ തട്ടിക്കുന്ന ഒരു വില്ലനിലേക്കാണ് ഇരുമ്പ് തിറൈ ഫോക്കസ് ചെയ്യുന്നത്.

മേജര്‍ ആര്‍ കതിരവന്‍ എന്ന ആര്‍മി ഓഫീസര്‍ തന്റെ പിതാവില്‍ നിന്നും സഹോദരിയില്‍ നിന്നും അകന്ന് പട്ടാള ജീവിതവും ട്രെയിനിംഗുമായി ജീവിതം മുന്നോട്ട് നയിക്കുന്ന ഒരാളാണ്. ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അയാള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത ഒന്നാണ് ദേഷ്യം. അതിന് ഒരു കാരണവുമുണ്ട്. അതിന്റെ ഫ്‌ളാഷ്ബാക്ക് സിനിമ കണ്ട് മനസിലാക്കണം. ദേഷ്യം നിയന്ത്രിക്കുന്നതിനും താന്‍ ഓകെ ആണെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നതിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആര്‍മി ഓഫീസറുടെ ഓര്‍ഡര്‍ പ്രകാരം കതിരവന്‍ ഡോ. രതി ദേവിക്ക് മുന്നിലേക്കെത്തുകയാണ്. അവിടെ മുതല്‍ അയാള്‍ തന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് തിരുത്താന്‍ തുടങ്ങുകയാണ്. പിതാവും സഹോദരിയുമായുള്ള പിണക്കങ്ങള്‍ മറന്ന് പുതിയ ജീവിതവും ലക്ഷ്യങ്ങളും അയാള്‍ സ്വപ്‌നം കാണുന്നു.

 

 

സഹോദരിയുടെ വിവാഹത്തിന് വേണ്ടി ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്ന കതിരവന്റെ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപ അജ്ഞാതനായ ഒരാള്‍ തട്ടിയെടുക്കുന്നു. അതിന്റെ ഉറവിടം അന്വേഷിച്ച് ഇറങ്ങിപുറപ്പെടുന്ന കതിരവന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഡിജിറ്റല്‍ മണി എന്ന സിസ്റ്റം സുരക്ഷിതമാണോ അല്ലയോ എന്നതില്‍ തുടങ്ങി, ആന്‍ഡ്രോയിഡ് ഫോണുകളുടെ സുരക്ഷിതത്വമില്ലായ്മ, ആധാര്‍ വിവരങ്ങള്‍ എന്തിന് ആര്‍ക്കുവേണ്ടി തുടങ്ങിയ കാര്യകാരണങ്ങളിലേക്ക് ചിത്രം കടക്കുന്നു.

 

പി എസ് മിത്രന്‍ എന്ന നവാഗത സംവിധായകന്റെ ആദ്യ ചുവട് ഒട്ടും മോശമായിട്ടില്ല. തികവൊത്ത സംവിധാനവും ചടുലവും മനോഹരവുമായ ജോര്‍ച്ച് സി വില്ല്യംസിന്റെ ദൃശ്യമികവുമാണ് സിനിമയുടെ മുതല്‍ക്കൂട്ട്. അതോടൊപ്പം കതിരവന്‍ എന്ന നായക കഥാപാത്രമായ വിശാലിന്റെ സ്‌ക്രീന്‍ പ്രസന്‍സും സത്യമൂര്‍ത്തി എന്ന വില്ലന്‍വേഷത്തിലെത്തുന്ന അര്‍ജ്ജുന്റെ പ്രകടനവും പ്ലസ് പോയിന്റാണ്. നായികയായ രതി ദേവിയായി സാമന്തയാണെത്തുന്നത്. ഡെല്ലി ഗണേഷ്, റോബോ ശങ്കര്‍, സുമന്‍ എന്നവരാണ് മറ്റ് താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും മികച്ച് നില്‍ക്കുന്നു. ചില സത്യങ്ങളുടെ തുറന്നുപറച്ചിലാണ് ഇരുമ്പ് തിറൈ. ഇത്തരം സത്യങ്ങള്‍ തുറന്നുപറയാന്‍ തമിഴ് ചിത്രങ്ങള്‍ കാണിക്കുന്ന ചങ്കുറപ്പ് ശ്രദ്ധേയമാണ്. ചെറിയ ഇഴച്ചിലുകളുള്ള ആദ്യ പകുതിയെ ബാലന്‍സ് ചെയ്യുന്നതും അതിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നതുമാണ് രണ്ടാം പകുതി. ഇരുമ്പ് തിറൈക്ക് ടിക്കറ്റെടുത്താല്‍ പണവും സമയവും നഷ്ടമായെന്ന് സ്വയം പഴിക്കേണ്ടി വരില്ല. ഒരു വട്ടം കാണാവുന്ന ത്രില്ലര്‍ മൂഡ് ചിത്രമാണ് ഇരുമ്പ് തിറൈ.

റേറ്റിംഗ് – 2.5/5

Spread the love
Previous മോഹിപ്പിക്കും മാരുതി സ്വിഫ്റ്റ്
Next വാര്‍ധക്യത്തില്‍ കൈത്താങ്ങായി എന്‍. പി.എസ്

You might also like

Teaser and Trailer

മൂത്തോനെ വരവേറ്റ് സിനിമാലോകം : ടീസറില്‍ നിവിന്റെ പരുക്കന്‍ മുഖം

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം മൂത്തോന്റെ ടീസര്‍ റിലീസ് ചെയ്തു. ഗീതുവിന്റെയും നിവിന്റേയും വ്യത്യസ്ത ശ്രമത്തെ സിനിമാലോകം വരവേല്‍ക്കുകയാണ്. പൃഥ്വിരാജ്, കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ ടീസര്‍ ഷെയര്‍ ചെയ്തു. രണ്ടു ഷോട്ടുകള്‍ മാത്രമാണു ടീസറിലുള്ളത്. തല മൊട്ടയടിച്ച്

Spread the love
MOVIES

നയന്‍താരയും ശിവകാര്‍ത്തികേയനും ഒരുമിച്ച്: മിസ്റ്റര്‍ ലോക്കല്‍ ടീസര്‍ എത്തി

നടന്‍ ശിവകാര്‍ത്തികേയന്റെ മുപ്പത്തിനാലാം പിറന്നാളിന് പുതിയ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. മിസ്റ്റര്‍ ലോക്കല്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. വേലൈക്കാരന്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്.   മനോഹര്‍ എന്ന കഥാപാത്രത്തെയാണു ചിത്രത്തില്‍

Spread the love
MOVIES

പുക വലിക്കുന്ന അമല പോള്‍ ഫോട്ടോക്ക് ആരാധകരുടെ വിമര്‍ശനം

അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിനാണ് അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്തതത്. പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്നാണ് അമല പോള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply