ആരാരോ ആര്‍ദ്രമായി.. : ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം

ആരാരോ ആര്‍ദ്രമായി.. : ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം റിലീസ് ചെയ്തു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആരാരോ ആര്‍ദ്രമായി എന്നു തുടങ്ങുന്ന ഗാനമാണു റിലീസ് ചെയ്തത്. പ്രണവും പുതുമുഖം സയയുമാണു ഗാനരംഗത്തിലുള്ളത്. ബി. കെ. ഹരിനാരായണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നതു ഗോപി സുന്ദര്‍. ആലാപനം നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ഗോവന്‍ കടല്‍ത്തീരമാണു ഗാനരംഗത്തിലുള്ളത്. ചിത്രത്തിനായി പ്രണവ് പ്രത്യേക സര്‍ഫിങ് പരിശീലനം നേടിയിരുന്നു.

 

മോഹന്‍ലാലിന്റെ മകന്‍ പ്രണവും സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണു ഇരുപത്തൊന്നാം നൂറ്റാണ്ട്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണു ചിത്രത്തിന്റെ നിര്‍മാണം.

Spread the love
Previous വനിതയുള്‍പ്പെടെ 100 പേര്‍ മല കയറി : അഗസ്ത്യാര്‍കൂടയാത്രയ്ക്ക് തുടക്കം
Next ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്

You might also like

Movie News

കന്നഡയിലെ രാമും ജാനുവും : ചിത്രങ്ങള്‍ കാണാം

96ലെ രാമിനേയും ജാനുവിനേയും പ്രേക്ഷകര്‍ ഇനിയും മറന്നിട്ടില്ല. 2018ലെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു 96. അതിര്‍ത്തികള്‍ കടന്നും ഈ ചിത്രത്തിന്റെ പ്രശസ്തി പരന്നിരുന്നു. തൃഷയും വിജയ് സേതുപതിയും മനോഹരമാക്കിയ ഈ ചിത്രത്തിന്റെ കന്നഡ റീമേക്ക് ഒരുങ്ങുകയാണ്.   99 എന്നാണു

Spread the love
Movie News

തെലുങ്കില്‍ നേരറിയാന്‍ നയന്‍താര സിബിഐ

ഇമൈക്ക നൊടികള്‍ എന്ന നയന്‍താര ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നു. അഞ്ജലി സിബിഐ ഓഫിസര്‍ എന്നാണു ചിത്രത്തിനു നല്‍കിയിരിക്കുന്ന പേര്. ഏറെ വിജയമായ ചിത്രത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണു തെലുങ്കിലേക്കു മൊഴിമാറ്റുന്നതു. ഫെബ്രുവരി ഇരുപത്തിരണ്ടിനു ചിത്രം തിയറ്ററുകളിലെത്തും.   ക്രൈം ത്രില്ലറായി ഒരുക്കിയ ഇമൈക്ക

Spread the love
MOVIES

അമിതാഭ് ബച്ചന്‍ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു

തംഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന്‍ സെറ്റില്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്. ദീര്‍ഘനേരം നീണ്ടുനിന്ന ഷൂട്ടിങ്ങാണ് ദേഹാസ്വസ്ഥ്യനു കാരണമെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. ജോധ്പുരിലാണ് ഷൂട്ടിങ് നടക്കുന്നത്. Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply