കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ലുലു ഗ്രൂപ്പിന്; ഹൃദയം എപ്പോഴും മഞ്ഞപ്പടയോടെപ്പമെന്ന് സച്ചിന്‍

കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ലുലു ഗ്രൂപ്പിന്; ഹൃദയം എപ്പോഴും മഞ്ഞപ്പടയോടെപ്പമെന്ന് സച്ചിന്‍

ഐ എസ് എല്‍ വമ്പന്മാരായ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്നും ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പിന്‍മാറി. ഐഎസ്എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വാര്‍ത്ത വരുന്നത്. ബ്ലാസ്റ്റേര്‍സ് മികച്ച ടീമാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. ഹൃദയംകൊണ്ട് എക്കാലവും താന്‍ ബ്ലാസ്റ്റേര്‍സിനൊപ്പമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കേരളാ ബ്ലാസ്റ്റേര്‍സിന്റെ പൂര്‍ണ ഉടമസ്ഥാവകാശം പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വൈകാതെ വാങ്ങുന്നതാണ്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ സച്ചിന് 20 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 80 ശതമാനം ഓഹരികള്‍ ചിരംഞ്ജീവി, നാഗാര്‍ജുന തുടങ്ങിയ തെലുങ്ക് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ഹൈദരാബാദ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ്പിനാണ്. ഇരുവരില്‍ നിന്നുമായി 100 ശതമാനം ഓഹരിയും ലുലു ഗ്രൂപ്പ് വാങ്ങിയേക്കും.

ബ്ലാസ്റ്റേഴ്സ് ക്ലബ് ആരംഭിച്ച സമയത്ത് സച്ചിന് 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ഓഹരികള്‍ ആദ്യ കാലത്ത് ജഢജ ഗ്രൂപ്പിനായിരുന്നു. പിന്നീട് സച്ചിന്റെ കൈയില്‍ നിന്നും 20 ശതമാനവും, ജഢജ ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ച് സെബി ബ്ലാസ്റ്റേഴ്സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലാവുകയും മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്മെന്റിന് കഴിയാതെ വരികയും ചെയ്തിരുന്നു.

Spread the love
Previous തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേസ്: കൂടെ ജയില്‍വാസവും
Next വാട്‌സ് ആപ്പിലും ഡാര്‍ക്ക് മോഡ്

You might also like

NEWS

2018-19ല്‍ രണ്ടക്ക വളര്‍ച്ച ലക്ഷ്യമിട്ട് ടാറ്റ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേതുപോലെ 2018-19 സാമ്പത്തിക വര്‍ഷത്തിലും രണ്ടക്ക വളര്‍ച്ച ലക്ഷ്യമാക്കിയാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിലും തങ്ങള്‍ക്ക് നേട്ടമാണുണ്ടായത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 22 ശതമാനം വളര്‍ച്ചയും 2018ല്‍ 23 ശതമാനം

Spread the love
Business News

പെട്രോള്‍ പമ്പുകള്‍ സൗരോര്‍ജത്തിലേക്കുമാറ്റാന്‍ പദ്ധതിയുമായി ഐഒസി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേരിട്ട് നടത്തുന്ന പമ്പുകള്‍ പൂര്‍ണമായി സൗരോര്‍ജത്തിലേക്ക് മാറ്റുവാന്‍ പദ്ധതിയുമായി കമ്പനി. പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച തൃശ്ശൂര്‍ ജില്ലയിലെ പൊങ്ങത്തെ പമ്പ് വലിയ വിജയമായതാണ് ഇത്തരത്തില്‍ കൂടുതല്‍ പമ്പുകള്‍ തുടങ്ങാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഐഒസി നേരിട്ട് നടത്തുന്ന

Spread the love
Sports

ബാഴ്‌സയെ ട്രോളി സോഷ്യല്‍ മീഡിയ

ചാംപ്യന്‍സ് ലീഗ് സെമി കാണാതെ പുറത്തായെ ബാഴ്‌സയെ ട്രോളി കൊല്ലുന്നു. ആദ്യ പാദത്തില്‍ 3-1ന്റെ മുന്‍തൂക്കമുണ്ടായിട്ടും രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ് ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്തായ ബാഴ്സലോണയെ വെറുതെവിടാന്‍ തയാറല്ല ഇവര്‍. തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ചാംപ്യന്‍സ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply