സാംസങിന്റെ ജെ7 ഡ്യുവോ വിപണിയില്‍

സാംസങ്, ഗാലക്സി ജെ 7 ഡ്യുവോ അവതരിപ്പിച്ചു. ജെ സീരീസില്‍ ഇരട്ട ക്യാമറയുടെ അരങ്ങേറ്റം കുറിക്കുകയാണ് ഗാലക്സി ജെ7 ഡ്യുവോയിലൂടെ. പിന്‍ ക്യാമറയില്‍ 13 എംപി, 5 എംപി സെറ്റപ്പുകളാണുള്ളത്. എട്ട് എംപിയാണ് മുന്‍ ക്യാമറ. ഇരു ക്യാമറകളും എഫ്/1.9 ആപ്പര്‍ച്ചര്‍ കൂടിയതാണ്. എല്‍ഇഡി ഫ്ളാഷുമുണ്ട്. വെളിച്ചക്കുറവിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിന് ഇത് ഉപകരിക്കുന്നു.
ലൈവ് ഫോക്കസും പശ്ചാത്തലം ബ്ലര്‍ ചെയ്യാവുന്ന സംവിധാനങ്ങളും ഗാലക്സി ജെ7 ഡ്യുവോയില്‍ ഉണ്ട്. സോഷ്യല്‍ മീഡിയയിലേക്ക് പങ്കുവെയ്ക്കുന്നതിന് മുന്നോടിയായി ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഗാലക്സി ജെ7 ഡ്യുവോയിലെ എട്ട് എംപി മുന്‍ ക്യാമറ മികച്ച സെല്‍ഫിക്ക് അവസരമൊരുക്കുന്നു. സെല്‍ഫിയില്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങളും ഇതോടൊപ്പമുണ്ട്. ഫെയ്സ് അണ്‍ലോക്ക് സംവിധാനവും ഇതിലുണ്ട്.

 

4ജിബി റാം, 256 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി മെമ്മറി, 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 3000 എംഎഎച്ച് ബാറ്ററി, ഒരേ സമയം രണ്ട് ആപ്പ് ഉപയോഗിക്കാവുന്ന ആപ്പ് പെയര്‍ ഫീച്ചര്‍, ആന്‍ഡ്രോയിഡ് ഓറിയോ ഓപറേറ്റിങ് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. ഗാലക്സി ജെ7 ഡ്യുവോ 16,990 രൂപയ്ക്കു കറുപ്പിലും സ്വര്‍ണ്ണ നിറത്തിലും ലഭ്യമാണ്.

Spread the love
Previous യുടിഎസ് ഓണ്‍ മൊബൈല്‍: മലയാളിക്ക് റെയ്ല്‍വേയുടെ വിഷുക്കൈനീട്ടം
Next കുല്‍ദീപ് സിങ് സെംഗാര്‍ അറസ്റ്റില്‍

You might also like

NEWS

അത്തി വളര്‍ത്തി ആദായം എടുക്കാം

കേരളത്തില്‍ പൂജ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ മരുന്നുകള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് അത്തി. അത്തിപ്പഴത്തിന്റെ മൂല്യങ്ങള്‍ വിപണനം ചെയ്യാന്‍ ഇന്നുവരെ ആരും തയാറാകാത്തത് അത്ഭുതമാണ്. വളരെ വേഗം മാര്‍ക്കറ്റില്‍ സ്ഥാനം നേടിയെടുത്ത് വളരെയേറെ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് അത്തിപ്പഴത്തിന്റെ ജാം.

Spread the love
NEWS

വിദേശജോലിക്ക് ഇനി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍

Spread the love
Business News

എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയുടെ 98 രൂപയുടെ പ്ലാനിന് പകരമായി എയര്‍ടെല്‍ നല്‍കി വന്നിരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബിയും, അണ്‍ലിമിറ്റഡ് കോളുകളും, ദിവസേനെ 100 എസ്. എം.എസും ലഭിക്കും. നേരെത്തെ ഈ പ്ലാനില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply