മഞ്ജു വാര്യര്‍ നായികയാകുന്ന ‘ജാക്ക് ആന്റ് ജില്’ തമിഴിലും
മഞ്ജു വാര്യരരെ നായികയാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രം ‘ജാക്ക് ആന്‍ഡ് ജില്’ മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുമെന്ന് സൂചന. കാളിദാസ് ജയറാമും സൗബിന് ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ 20ന് ഹരിപ്പാട്ട് ഷൂട്ടിംഗ് തുടങ്ങും.
വന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കും. ത്രില്ലര്‍ സ്വഭാവമാണ്ചിത്രത്തിനുള്ളത്. ദുബായിലുള്ള ലെന്സ്മാന് സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ജാക്ക് ആന്‍ഡ് ജില് നിര്‍മ്മിക്കുന്നത്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന് തന്നെയാണ് നിര്‍വഹിക്കുക.
You might also like
‘നീരവം’ എത്തുന്നു
ഇന്ത്യന്‍ നാടോടി സംസ്കാരത്തിലെ അവധൂത പാരമ്പര്യമുള്ള വിഭാഗമാണ് ബാവുള്‍. ‘ബാവുള്‍’ എന്ന വാക്കിനര്‍ത്ഥം വേരുകള്‍ ഇല്ലാത്തത് എന്നാണ്. ലോകപ്രശസ്ത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘നീരവം’. മല്‍ഹാര്‍ മൂവിമേക്കേഴ്സിന്റെ ബാനറില്‍ നവാഗതനായ അജയ് ശിവറാമാണ് നീരവത്തിന്റെ
കണ്ണും കണ്ണും കൊള്ളൈയടിത്താല്‍; ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി
ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് കണ്ണും കണ്ണും കൊള്ളൈയടിത്താല്‍. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ പുതിയ പോസ്റ്റര്‍ എത്തി. റൊമാന്റിക് എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. ഓകെ കണ്മണി എന്ന ചിത്രത്തിലൂടെ തന്നെ ദുല്‍ക്കര്‍
കങ്കണയെ കടത്തിവെട്ടാന്‍ ഈ നാല് നടിമാര്ക്കാകുമോ ?!
കങ്കണ റണൗത്തിന് 2014ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ക്വീന്‍. വികാസ് ബാഹല്‍ സംവിധാനം ചെയ്ത ക്വീന്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോയതിനെ തുടര്‍ന്ന് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്ര ഒറ്റക്ക് പോകുന്ന ഒരു യുവതിയുടെ കഥയാണ് പറഞ്ഞത്.
0 Comments
No Comments Yet!
You can be first to comment this post!