ആലിബാബയും അത്ഭുതവിജയവും

ആലിബാബയും അത്ഭുതവിജയവും

അനൂപ് മാധവപ്പള്ളില്‍

നിരന്തര പ്രയത്‌നം അത്ഭുതത്തിന്റെ ആധാരമെന്ന് തെളിയിച്ച കമ്പനിയാണ് ആലിബാബ.കോം (ജാക്ക്മാ, സ്ഥാപകന്‍ ആലിബാബ.കോം). വിജയം ഒരിക്കലും ഭാഗ്യത്തില്‍ മാത്രമല്ല നിരന്തര പ്രയത്‌നത്തിന്റെ പ്രതിഫലനം കൂടിയാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഈ കാലഘട്ടത്തിലെ ബിസിനസ് നേതാവാണ് ലോക പ്രശസ്തമായ ഇ കോമേഴ്‌സ് ബിസിനസ് സ്ഥാപനമായ ആലിബാബ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചെയര്‍മാനും ആയ ജാക്ക്മാ.

ഔദ്യോഗിക കണക്കു പ്രകാരം ചൈനയിലെ ഏറ്റവും സമ്പന്നമായ കമ്പനി ആണ് ആലിബാബ. ഏറ്റവും വലിയ സമ്പന്നന്‍ ജാക്ക്മായും. ഈ കമ്പനിയുടെ ആസ്തി 150 ബില്യണ്‍ ഡോളറുകളാണ്. ആലിബാബ ഗ്രൂപ്പിന്റെ തുടക്കം 1999ലാണ്. അന്ന് കേവലം 18 പേരുമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് ലോകത്താകമാനം 6500ലധികം ആളുകള്‍ ജോലി ചെയ്യുന്നു. ആലിബാബ.കോം ഇന്ന് ആഗോള പ്രിയ ബ്രാന്‍ഡുകളില്‍ ഒന്‍പതാം സ്ഥാനത്താണ്.

 


200 ഓളം രാജ്യങ്ങളില്‍ ഇന്ന് ആലിബാബയുടെ പ്രവര്‍ത്തനം വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ആഗോള മാര്‍ക്കറ്റ് അമേരിക്കന്‍ ചെറുകിട വില്‍പ്പന ഭീമന്‍മാരായ വാള്‍മാര്‍ട്ട് , ആമസോണ്‍ ഈബേയ് എന്നിവയെക്കാളും വലുതാണെന്നതാണ് വാസ്തവം.

1964 ഒക്ടോബറില്‍ ചൈനയിലെ ഹാന്‍ഷു (ഒമി്വവീൗ) എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച ജാക്ക്മാ എന്ന കുട്ടിയുടെ ആവേശകരമായ ജീവിതകഥയാണ് ആലിബാബയുടെയും കഥ. ജാക്ക്മാ പഠനത്തിലും മറ്റ് പഠനേതര കാര്യങ്ങളിലും മിടുക്കനായിരുന്നില്ല. പ്രാഥമിക ക്ലാസ്സുകളില്‍ പല പ്രാവശ്യം തോല്‍വി അനുഭവിച്ചു. കോളേജ് പഠനത്തിനായി എന്‍ട്രന്‍സ് എഴുതിയതില്‍ 3 പ്രാവശ്യം തോല്‍വി ഏറ്റുവാങ്ങി. പക്ഷെ വിദ്യാഭ്യാസം വേണം എന്ന മോഹം അദ്ദേഹത്തെ വീണ്ടും പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ചു. കോളേജില്‍ അഡ്മിഷന്‍ വാങ്ങി പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് പഠിക്കുന്നതിനായി 7 വര്‍ഷത്തോളം ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചു. നിരന്തര പ്രയത്‌നം വിജയത്തിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥമാക്കിയ ജീവിതമാണ് അദ്ദേഹത്തിന്റേത്.

 

പഠനത്തിനു ശേഷം പങ്കെടുത്ത 30 ഇന്റര്‍വ്യൂകളിലും പരാജയപ്പെട്ട ജാക്ക്മാ പിന്നീട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജോലിനല്‍കിയ സ്ഥാപനത്തിന്റെ നേതാവായി എന്നതാണ് ചരിത്രം. ജാക്ക്മാ ആദ്യമായി തുടങ്ങിയ രണ്ടു സ്ഥാപനങ്ങളും പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഒരു സംരംഭകന്‍ എന്ന നിലയില്‍ വിജയിക്കാന്‍ തന്നെയായിരുന്നു ജാക്കിന്റെ ദൃഢനിശ്ചയം. ഒരിക്കല്‍ ‘ബിയര്‍’ എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞ ജാക്ക് അന്നാണ് ഒരു ഇ കോമേഴ്‌സ് വെബ് സൈറ്റ് തുടങ്ങാം എന്ന ആശയം രൂപീകരിച്ചത്. അതിനു മുന്‍പ് കംപ്യൂട്ടറുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ജാക്ക് അങ്ങനെ കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് മേഖലയില്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. എങ്ങനെ ഈ തീരുമാനം എടുത്തു എന്ന ചോദ്യത്തിന് ജാക്കിന്റെ മറുപടി ‘അന്ധനായ ആള്‍ക്ക് കടുവയെ പേടിയുണ്ടാകില്ല’ എന്നായിരുന്നു. ചിലപ്പോഴൊക്കെ ഈ അന്ധതയും നമുക്ക് ശക്തിയും ധൈര്യവും നല്‍കും, പക്ഷെ പിന്നീട് ഈ കടുവയെ മെരുക്കാന്‍ നല്ല പഠനം തന്നെ വേണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആളുകളുടെ ആവശ്യം കൃത്യമായി മനസ്സിലാക്കി കൃത്യസമയത്തുതന്നെ പരിഹാരം നല്‍കാന്‍ സാധിച്ചു എന്നതാണ് ആലിബാബയുടെ വിജയത്തിന്റെയും ജാക്ക്മായുടെ മികവിന്റെയും പ്രധാന ഘടകം. ഏതു സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാനും വിപണനം ചെയ്യാനും ഉതകുന്ന ആലിബാബ.കോം എന്ന സ്ഥാപനത്തിലൂടെ ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് നിത്യേന ഇടപാടുകള്‍ നടത്തുന്നത്. ഇതില്‍ ചില സ്ഥാപനങ്ങളും വ്യക്തികളും ആലിബാബയിലൂടെ മാത്രമാണ് ബിസിനസ് നടത്തുന്നതും നേടുന്നതും ഇവര്‍ക്ക് എന്നും ആലിബാബ.കോം ഒരു അത്ഭുത വിളക്കായി നിലനില്‍ക്കുന്നു. തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി ജനങ്ങളെയും ഗുണഭോക്താവിനെയും മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ളവരെയും മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് ജാക്ക്മായുടെ ഏറ്റവും പ്രധാന ഗുണങ്ങളില്‍ ഒന്ന്.

ലോകം അറിയപ്പെടുന്ന ഈ സംരംഭകന്‍ ഒരു പ്രകൃതിസ്‌നേഹിയും മനുഷ്യസ്‌നേഹിയും ആണ്. ചൈനയിലെ പല പ്രധാന സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവസഹകരണം നടത്തുന്ന ഇദ്ദേഹം പ്രശസ്തനായ ഒരു പ്രചോദക പ്രഭാഷകനും കൂടിയാണ്. പ്രതിസന്ധികളെ അവസരങ്ങളാക്കി മുന്നേറിയ ജാക്ക്മാ ഒരു പ്രതിസന്ധിയും നമ്മളെ ഇല്ലാതാക്കന്‍ പ്രാപ്തമല്ല എന്നു തെളിയിച്ചു. ഇന്നും ബിസിനസ് ലോകത്ത് ആലിബാബയും ജാക്ക്മായും ഉദയസൂര്യന്റെ പ്രഭ പോലെ നിറഞ്ഞു നില്‍ക്കുന്നു.

 

ജാക്ക് നല്‍കുന്ന വിജയ മന്ത്രങ്ങള്‍

1 ജീവിതം വളരെ ചെറുതാണ്, ഇത് അതീവഗൗരവത്തില്‍ കാണേണ്ടതില്ല മറിച്ച്, ആനന്ദിച്ചു ജീവിക്കുക.

2 ഇന്ന് നിങ്ങളുടെ ജീവിതം കഠിനമായിരിക്കും. നാളെ അത് ബുദ്ധിമുട്ടായിരിക്കും എന്നാല്‍ മറ്റെന്നാള്‍ നിങ്ങളുടെ ജീവിതം തീര്‍ച്ചയായും ശോഭിക്കും.

3 ഇപ്പോള്‍ ഞാന്‍ വിജയിച്ചില്ലെങ്കിലും ഒരാശയം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സാധിക്കും, അതിലൂടെ മറ്റൊരാള്‍ക്ക് വിജയിക്കാനും.

4 വിജയിക്കാന്‍ നിങ്ങളോടൊപ്പം മികച്ച ആളുകളെക്കാളും വേണ്ടത് കൃത്യമായ ആളുകളെ ആണ്.

5 നിങ്ങള്‍ പിന്മാറുന്നത് വരെ വിജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. പിന്മാറ്റമാണ് ഏറ്റവും വലിയ പരാജയം.

Spread the love
Previous സാംസങിന്റെ പുതിയ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്ഫോണ്‍
Next പോപ്‌കോണ്‍ നിര്‍മ്മാണത്തിലൂടെ വരുമാനം നേടാം

You might also like

Entrepreneurship

ബ്രൈഡല്‍ സ്‌റ്റോര്‍ ഒരു വലിയ സംരംഭം

ഇന്ന് കല്ല്യാണത്തിനും വിവാഹ നിശ്ചയത്തിനും വധുവരന്മാര്‍ ഇടുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയിച്ച് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് വളരെയേറെ സാധ്യതകളാണുള്ളത്. വിവാഹം, വിവാഹ നിശ്ചയം എന്നീ പ്രധാന ചടങ്ങുകളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലയിലോ ഡിസൈനിലോ യാതൊരു കോംപ്രമൈസിനും വധുവരന്മാര്‍ തയ്യാറല്ലെന്നത് ഈ ഖേലയ്ക്ക്

Spread the love
SPECIAL STORY

ചായക്കടക്കാരനില്‍ നിന്ന് 254 കോടി ബിസിനസിലേക്ക് വളര്‍ന്ന ബല്‍വന്ത്‌സിങ് രാജ്പുത്

സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നവരെ പ്രചോദിപ്പിക്കുന്ന കഥയാണ് ഗുജറാത്ത് സ്വദേശി ബല്‍വന്ത്‌സിങ് രാജ്പുത്തിന്റേത്. 1972ലെ വെള്ളപ്പൊക്കത്തില്‍ കുടുംബം നഷ്ടപ്പെട്ട ബല്‍വന്ത് സിങിന് അന്ന് ആകെ സമ്പാദ്യമായുണ്ടായത് ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു. നഷ്ടം മാത്രമുണ്ടൈായിരുന്ന ആ ദിവസങ്ങളില്‍ നിന്ന് ഇന്ന് ബല്‍വന്ത് സിങ് എത്തി നില്‍ക്കുന്നത്

Spread the love
SPECIAL STORY

വരുമാനം ഉറപ്പാക്കാന്‍ കപ്പലണ്ടി മിഠായി നിര്‍മാണം

ബൈജു നെടുങ്കേരി മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നും ഗൃഹാതുരത്വം പകരുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. മുന്‍പ് കുടില്‍ വ്യവസായമായിരുന്ന കപ്പലണ്ടി മിഠായി നിര്‍മാണം ഇന്ന് യന്ത്രസംവിധാനങ്ങളോടെയുള്ള സംഘടിത വ്യവസായമായി മാറിക്കഴിഞ്ഞു. കപ്പലണ്ടി മിഠായിയുടെ സ്വീകാര്യത തന്നെയാണ് ഈ വ്യവസായത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതും.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply