ജാവ വരാന്‍ ഇനി ഒരുമാസം മാത്രം

ജാവ വരാന്‍ ഇനി ഒരുമാസം മാത്രം

വിപണിയിലേക്ക് മടങ്ങിയെത്തുന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണ് ജാവ. ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ ജാവയുടെ തിരിച്ചുവരവ് ഒരു വന്‍ സംഭവം തന്നെയാകുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിന്റെ എന്‍ജിന്‍-പെര്‍ഫോമന്‍സ്-മെക്കാനിക്കല്‍ ഫീച്ചറുകള്‍ പുറത്തു വിട്ടതിനു പിന്നാലെ ഇതാ ലോഞ്ച് തീയതിയും കമ്പനി പ്രഖ്യാപിച്ചു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജെന്റ്‌സ് ബ്രാന്‍ഡിനു കീഴില്‍ നവംബര്‍ 15ന് പുതിയ ജാവ ബൈക്ക് അവതരിപ്പിക്കും.
ഇന്ത്യന്‍ നിരത്തുകളിലെ രാജാവായിരുന്ന ജാവയുടെ ഡിസൈന്‍ എലമെന്റുകള്‍ നവീന ആശയങ്ങളില്‍ പൂര്‍ത്തീകരിച്ച രൂപമായിരിക്കും പുതിയ ജാവയ്ക്ക്. യുവാക്കളെയാണ് ജാവ ലക്ഷ്യം വയ്ക്കുന്നതെന്ന് തീര്‍ച്ച. 293സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 27 ബിഎച്ച്പി പരമാവധി കരുത്തും 28എന്‍എം ടോര്‍ക്കുമുണ്ട്. ഭാരത് സ്‌റ്റേജ് 6 പൊല്യൂഷന്‍ നിലവാരമുള്ള വാഹനത്തിന് ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്. മഹീന്ദ്രയുടെ മധ്യപ്രദേശിയെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ വിപണിയിലെത്തുക.

Spread the love
Previous മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ വാഹനങ്ങള്‍ വാടകയ്ക്കും
Next അനാവശ്യ സന്ദേശങ്ങള്‍ കളയാന്‍ മെസ്സഞ്ചറില്‍ സൗകര്യം എത്തുന്നു

You might also like

NEWS

ഐഡിയ ഉണ്ടെങ്കില്‍ വായ്പ റെഡി

വനിതകള്‍ക്കും എസ്‌സി എസ്ടി സംരംഭകര്‍ക്കും വായ്പ ലഭിക്കാന്‍ നല്ലൊരു പദ്ധതിയാണ് സ്റ്റാന്‍ഡ് അപ് ഇന്ത്യ. 10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വായ്പ ലഭിക്കുന്ന ഈ സ്‌ കീമില്‍ നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിനോ ഡൈവേഴ്‌സിഫിക്കേ   ഷ നോ വായ്പ

Spread the love
NEWS

പഴയ എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം; പണമിടപാടുകള്‍ സാധ്യമാകില്ല

മാഗ്നറ്റിക് സ്‌ട്രൈപ് എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം. പുതുവര്‍ഷം മുതല്‍ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ സാധ്യമാകില്ല. എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ബാങ്കുകള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള കാര്‍ഡ് സൗജന്യമായി മാറ്റി പകരം ചിപ്പുള്ള കാര്‍ഡുകള്‍ നല്‍കണമെന്ന്

Spread the love
Business News

പ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങി രൂപ

കനത്ത തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോള്‍ രൂപ. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ എട്ടു പൈസയുടെ നേട്ടത്തോടെ മൂല്യം 68.04 ല്‍ എത്തി. ബാങ്കുകളും, കയറ്റുമതിക്കാരും നല്ലതോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ വിലയിടിയാന്‍ കാരണം. എന്നാല്‍ ഓഹരി വിപണിയിലെ കയറ്റവും, ഇതര

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply