ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

 

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ജാവ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു മോഡലുകളുടെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നിങ്ങനെയാണ് മൂന്ന് മോഡലുകള്‍. ജാവ 42 എന്ന മോഡലിന് 1.55 ലക്ഷം രൂപയും ജാവ എന്ന മോഡലിന് 1.64 ലക്ഷവും ജാവ പരേക്കിന് 1.89 ലക്ഷം രൂപയുമാണ് വില. ക്ലാസിക് രൂപത്തിന് പരമാവധി പ്രാധാന്യം നല്‍കിയാണ് വാഹനം വിപണിയിലെത്തിച്ചത്. 293 സിസി 27 ബിഎച്ച്പി എഞ്ചിനാണ് വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്. 1966ല്‍ പ്രൊഡക്ഷന്‍ അവസാനിപ്പിച്ച ജാവ പിന്നീട് മഹീന്ദ്ര & മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നസ്ഥാപനമാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. മഹീന്ദ്രയുടെ മധ്യപ്രദേശിലെ പ്ലാന്റില്‍ നിന്നുമാണ് പുതിയ ജാവയുടെ വരവ്.

Spread the love
Previous ഡിസൈര്‍ പരാജയത്തിന്റെയും വിജയത്തിന്റെയും കഥ
Next പഴമയുടെ രുചിവൈവിധ്യങ്ങളുമായി അജ്മി

You might also like

Business News

പ്രത്യക്ഷ നികുതി പിരിവില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് പ്രത്യക്ഷ നികുതി ഇനത്തില്‍ 8.47 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. തൊട്ട് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.1 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.30

Spread the love
Business News

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി എം കേരള ആപ്

കേരളത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന ഐടി മിഷനുമായി സഹകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക മൊബൈല്‍ ആപ് ആണ് എം കേരള ആപ്.   വിവിധ വകുപ്പുകളുടെ നൂറിലേറെ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുപുറമെ ബാങ്കിങ് ഇടപാടുകളും ഇതിലൂടെ

Spread the love
NEWS

തിരിച്ചടവു മുടക്കിയവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് പിഎന്‍ബി

ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയെടുത്ത് പഞ്ചാബ് നാഷ്ണല്‍ ബാങ്ക്. തിരിച്ചടവു മുടക്കിയവര്‍ക്കെതിരെ 37 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനൊപ്പം 150 പേരുടെ പാസ്പോര്‍ട്ടും തടഞ്ഞുവച്ചിരിക്കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിാണിത്. വായ്പയെടുത്ത് തരിച്ചടവു മുടക്കിയ 1,084 പേരുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply