ജാവ ഷോറൂമുകള്‍ കേരളത്തില്‍ ഏഴിടങ്ങളില്‍

ജാവ ഷോറൂമുകള്‍ കേരളത്തില്‍ ഏഴിടങ്ങളില്‍

 

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ശ്രേണിയെ വെല്ലുവിളിച്ച് മഹീന്ദ്ര ലെജന്‍ഡ്‌സ് & ക്ലാസിക്‌സ് വിപണിയിലെത്തിക്കുന്ന ജാവ മോഡലുകളുടെ ഷോറൂമുകള്‍ പ്രഖ്യാപിച്ചു.
27 സംസ്ഥാനങ്ങളിലുമായി 105 ഷോറൂമുകളാണ് ആകെയുള്ളത്. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളിലായി വിവിധ ഷോറൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ ഷോറൂമുകള്‍ അധികം താമസമില്ലാതെ തയാറാകുമെന്നും മഹീന്ദ്ര പത്രക്കുറിപ്പില്‍ പറയുന്നു. ആദ്യഘട്ടം എന്ന നിലയില്‍ ഡിസംബര്‍ 15നാണ് ഷോറൂമുകള്‍ തുറക്കുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന ബുക്കിംഗുകള്‍ ഷോറൂം ആരംഭിച്ച ശേഷം ഇവിടെനിന്നും ബുക്ക് ചെയ്യാവുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം നിറമണ്‍കര, കൊല്ലം പള്ളിമുക്ക്, ആലപ്പുഴ ഇരുമ്പുപാലം, എറണാകുളം ഇടപ്പള്ളി, തൃശൂര്‍ കുറിയച്ചിറ, കോഴിക്കോട് പുതിയങ്ങാടി, കണ്ണൂര്‍ സൗത്ത് ബസാര്‍ എന്നിങ്ങനെയാണ് ഷോറൂമുകള്‍. ജനുവരി ആദ്യം മുതല്‍ ജാവ, ജാവ 32 എന്നീ മോഡലുകളുടെ വില്‍പന ആരംഭിക്കും.

Previous ബിജിബാല്‍ ഹരിനാരായണന്‍ കൂട്ടുകെട്ട് ; വൈറലായി അയ്യപ്പഗാനം
Next ധനുഷ്-ടൊവീനോ ചിത്രം 'മാരി 2' വിന്റെ ട്രെയ്‌ലര്‍ പുറത്ത്

You might also like

AUTO

റോള്‍സ് റോയ്‌സ് ഫാന്റം വിപണിയില്‍

ആഢംബര കാര്‍ പ്രേമികള്‍ കാത്തിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം കൊച്ചി വിപണിയിലെത്തി. ഇന്ത്യയിലെ മഹാരാജാക്കന്മാര്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന പ്രൗഢിയുടെ അവസാന വാക്കായി ഇന്നും മാനിക്കുന്ന റോള്‍സ് റോയ്‌സ് മാജിക് കാര്‍പറ്റ് റൈഡ് സാധ്യമാക്കുന്ന രീതിയിലാണ് ഫാന്റം പുറത്തിറക്കിയിരിക്കുന്നത്. ആര്‍കിടെക്ചര്‍ ഓഫ് ലക്ഷ്വറിയില്‍

Business News

ജിഡിപി വളര്‍ച്ച് ആര്‍ബിഐ വീണ്ടും തിരുത്തുമോ?

ഇന്ത്യ നടപ്പുവര്‍ഷം 6.7 % ജിഡിപി വളര്‍ച്ച നേടുമെന്നാണ് കഴിഞ്ഞയോഗത്തില്‍ ആര്‍ബിഐ വിലയിരുത്തിയത്. നോട്ടുഅസാധുവാക്കല്‍, ജിഎസ്ടി എന്നിവ തിരിച്ചടിയായെന്നും വിലയിരുത്തി. 7.3 ശതമാനം എന്ന മുന്‍ വിലയിരുത്തല്‍ തിരുത്തിയാണ് 6.7 ശതമാനമാക്കിയത്. ബുധനാഴ്ച വീണ്ടും ആര്‍ബിഐ വളര്‍ച്ചാ പ്രതീക്ഷ തിരുത്തുമോ എന്നാണ്

LIFE STYLE

ഇഷ അംബാനിയുടെ വിവാഹം; അണിഞ്ഞൊരുങ്ങി പതിനാലായിരം കോടിയുടെ വീടും

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം ആഘോഷങ്ങള്‍ കൊണ്ടും ആഡംബരം കൊണ്ടും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹ ദിനത്തില്‍ അംബാനിയുടെ പതിനാലായിരം കോടിയുടെ വീടായ അന്റീലിയയും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ചുവപ്പു നിറത്തിലുള്ള പുഷ്പങ്ങളും വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും കൊണ്ട്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply