ജാഗ്വര്‍ ലാന്‍ഡ് റോവര്‍; പാരമ്പര്യത്തിന്റെ കരുത്തോടെ

ജാഗ്വര്‍ ലാന്‍ഡ് റോവര്‍; പാരമ്പര്യത്തിന്റെ കരുത്തോടെ

വിഖ്യാത ബ്രിട്ടീഷ് ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വില്പന-വില്പനാനന്തര സേവനങ്ങളില്‍ ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യത്തോട് അടുക്കുന്ന കൊച്ചിയിലെ മുത്തൂറ്റ് മോട്ടോഴ്‌സിന്റെ വിശേഷങ്ങളിലൂടെ…

 

ഡംബരത്തിനൊപ്പം ത്രസിപ്പിക്കുന്ന പ്രകടനത്തിനും പേരുകേട്ടവയാണ് ജാഗ്വര്‍ സെഡാനുകള്‍. ഏത് കടുകട്ടി കാടും മലയും നിഷ്പ്രയാസം താണ്ടാന്‍ പോന്നവയാണ് ലാന്‍ഡ് റോവറുകള്‍. രണ്ടു വ്യത്യസ്ത സ്വഭാവങ്ങളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ബ്രാന്‍ഡുകള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, ഒപ്പം പറയാന്‍ പലപ്പോഴായി സംഭവിച്ച പരസ്പര ലയനത്തിന്റെ നൂറ് കഥകള്‍ വേറെയും. 2008ല്‍ ടാറ്റ ഏറ്റെടുത്തതോടെ ഈ ബ്രിട്ടീഷ് ദ്വയത്തോട് ഇന്ത്യക്കാരന് ഒരു പ്രത്യേക മമത തന്നെ ഉണ്ടായി. തുടര്‍ന്ന് 2009ല്‍ ഔദ്യോഗികമായി ഇന്ത്യയിലും എത്തിയതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പുകള്‍ ഉയര്‍ന്നു. 2010 രണ്ടാം പാതിയില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ മുത്തൂറ്റ് ഗ്രൂപ്പ് മുത്തൂറ്റ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ എന്ന പേരില്‍ കൊച്ചിയിലും ഡീലര്‍ഷിപ്പ് തുറന്നു

 

കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപത്തായായിരുന്നു തുടക്കം. ഇരു ബ്രാന്‍ഡുകളുടെയും ഏറിവന്ന ജനപ്രീതിക്കൊപ്പിച്ച് ഡീലര്‍ഷിപ്പും വളര്‍ന്നു. തുടര്‍ന്ന് 2012ല്‍ ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം ചക്കരപ്പറമ്പിലെ പുത്തന്‍ ഷോറൂമിലേക്കു മാറ്റി. ഇക്കാലയളവില്‍ ഇടപ്പിള്ളി ലുലു മാളിനു സമീപമായാണ് സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിച്ചുവന്നത്. ഇന്ത്യയില്‍ ജാഗ്വറുകളും ലാന്‍ഡ് റോവറുകളും ചൂടപ്പം പോലെ വിറ്റുപൊയ്‌ക്കൊണ്ടേയിരുന്നു. സാമ്പത്തിക ഭദ്രതയുള്ള അനേകര്‍ വസിക്കുന്ന കൊച്ചി നഗരത്തിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല.

 

അങ്ങനെയിരിക്കെ 2017ല്‍ ആണത് സംഭവിക്കുന്നത്. ഉപഭോക്തൃ സേവനത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന മുത്തൂറ്റ് മോട്ടോഴ്‌സ് തങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം വില്പനയും, പാര്‍ട്ട്‌സും, വില്പനാനന്തരസേവനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ, കുണ്ടന്നൂരില്‍ 45,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരു അതിവിശാല ഷോറും നിര്‍മ്മിക്കുകയുണ്ടായി. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഷോറൂം കൂടിയാണിത്. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കൊപ്പിച്ചാണ് ഇതിന്റെ നിര്‍മ്മിതി. സെയില്‍സിലും സര്‍വ്വീസിലുമായി ഏതാണ്ട് 89ഓളം ജീവനക്കാരുമുണ്ട് ഇന്ന് ഈ പ്രസ്ഥാനത്തില്‍.

കേരളമെമ്പാടുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് മുത്തൂറ്റ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിറ്റഴിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ എസ്യുവികള്‍ക്കുള്ള ജനപ്രീതി കേരളത്തിലും പ്രതിഫലിച്ചതു മൂലമാവണം, ഇപ്പോള്‍ തങ്ങളുടെ ആകെ വില്പനയില്‍ ഭൂരിഭാഗവും എസ്യുവികള്‍, പ്രത്യേകിച്ച് ലാന്‍ഡ് റോവര്‍ ഡിസ്‌ക്കവറിയും റേഞ്ച് റോവര്‍ ഇവോക്കും ആണെന്നാണ് മുത്തൂറ്റ് മോട്ടോഴ്‌സിന്റെ ഭാഷ്യം.

 

2018ല്‍ കേരളത്തെ താറുമാറാക്കിയ മഹാപ്രളയത്തിന്റെ വേളയില്‍ ആവേശമുണത്തുന്ന പ്രകടനമായിരുന്നു ലാന്‍ഡ് റോവറുകള്‍ കാഴ്ച വച്ചത്. നാടുമുഴുവന്‍ പ്രളയജലത്തില്‍ മുങ്ങിയപ്പോഴും മുത്തൂറ്റ് മോട്ടോഴ്‌സിന്റെ അനേകം ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ തങ്ങളുടെ വാഹനങ്ങളില്‍ (ഡിസ്‌കവറി മുതല്‍ വെലാര്‍ വരെ) ദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികളുമായി പാഞ്ഞു നടന്നു. ഈ വാഹനങ്ങള്‍ക്കൊന്നും പ്രളയജലം തരിമ്പും ക്ഷതമേല്പ്പിച്ചില്ല എന്നു പിന്നീട് ഇവ ഷോറൂമില്‍ എത്തിച്ചു നടത്തിയ ചെക്കപ്പില്‍ വെളിവായതായി മുത്തൂറ്റ് മോട്ടോഴ്‌സിന്റെ സര്‍വ്വീസ് മേധാവി പറയുന്നു.

വാട്ടര്‍ വേഡിംഗ് എന്നത് ഓഫ് റോഡ് യാത്രകളിലെ ഒഴിവാക്കുവാനാകാത്ത ഘടകമാണ്. അതുകൊണ്ടു തന്നെ ഓഫ് റോഡ് രാജാക്കന്മാരായ ലാന്‍ഡ് റോവറുകള്‍ക്ക് സ്വാഭാവികമായും വാട്ടര്‍ വേഡിംഗ് ക്ഷമത ഏറെയാണ്. ഇവോക്കിന്റെ 500 മില്ലിമീറ്റര്‍ മുതല്‍ റേഞ്ച് റോവറിന്റെ 900 മില്ലിമീറ്റര്‍ വരെയുള്ള അതിഗംഭീര വേഡിംഗ് ഡെപ്തുകള്‍ മൂലം ബോണറ്റോളം പോന്ന വെള്ളക്കെട്ടുകളിലൂടെയും ഇവ ധൈര്യമായി ഓടിച്ചുകൊണ്ടു പോകാം. ഇതൊക്കെയാണ് കഴിഞ്ഞകൊല്ലത്തെ മഹാപ്രളയത്തില്‍ ഇവയെ താരങ്ങളാക്കിയതും.

കൂടാതെ ജാഗ്വര്‍ കാറുകളുടെ വില്പനയിലും കാര്യമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. തങ്ങളുടെ ഡ്രൈവിംഗ് ഡൈനാമിക്‌സും കരുത്തുറ്റ എഞ്ചിനും കൊണ്ടാണ് ഇവ ശ്രദ്ധേയമാകുന്നത്. സര്‍വ്വീസിന്റെ നിലവാരത്തെ പറ്റി ഭയപ്പെടാതെ വാങ്ങാന്‍ പറ്റിയ വാഹനങ്ങളാണ് ജാഗ്വര്‍-ലാന്‍ഡ് റോവറുകള്‍. ചുരുങ്ങിയ സമയം കൊണ്ട് വിദഗ്ധവും കുറ്റമറ്റതുമായ സര്‍വ്വീസാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഷോറുമുകളില്‍ ലഭ്യമാവുന്നത്. മുത്തൂറ്റ് മോട്ടോഴ്‌സും ഇക്കാര്യത്തില്‍ ഒട്ടും ഭിന്നമല്ല.

 

ഇതിനൊരു തെളിവെന്നോണം വളരെ അഭിമാനകരമായ ഒരു നേട്ടവും ഈയടുത്ത് മുത്തൂറ്റ് മോട്ടോഴ്‌സിന് കൈവരികയുണ്ടായി. 30 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് 16000ഓളം മത്സരാര്‍ത്ഥികളെ പിന്തള്ളി മുത്തൂറ്റ് മോട്ടോഴ്‌സിലെ സജീഷ് കുമാര്‍ ‘ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ടെക്‌നീഷ്യന്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടു! ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കൃത്യതയോടെ വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുവാനും അവ പരിഹരിക്കുവാനുമുള്ള സജീഷിന്റെ പാടവമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം മാരുതിയില്‍ നിന്നാണ് തന്റെ ടെക്‌നീഷ്യന്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് കഠിനപ്രയത്‌നത്തിലൂടെയും അഗാധമായ സാങ്കേതിക പരിജ്ഞാനത്തിലൂടെയും 2014ല്‍ ആണ് ജെഎല്‍ആറില്‍ എത്തിയത്.

അങ്ങനെ വില്പന-വില്പനാനന്തര സേവന രംഗങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി മുന്നോട്ടു കുതിക്കുമ്പോഴും ഉപഭോതൃസംതൃപ്തി തന്നെയാണ് മുത്തൂറ്റ് മോട്ടോഴ്‌സിനു പ്രധാനം, ഇതു തന്നെയാണ് ഇവരെ നാം ഇത്ര കണ്ട് ഇഷ്ടപ്പെടാനുള്ള കാരണവും.

Spread the love
Previous പസാറ്റ്; അവര്‍ണ്ണനീയമായ യാത്രാനുഭവം
Next കുതിരകളെ പ്രണയിച്ച സംരംഭകന്‍

You might also like

SPECIAL STORY

വ്യാവസായിക പാചകത്തിന് സഹായമൊരുക്കി എസ്എഎസ്

‘വയറ് നിറയ്ക്കാന്‍ ആരെ കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സും നിറയണം അതാണ് ശരിയായ കൈപുണ്യം’ എന്ന ഉസ്താദ് ഹോട്ടലിലെ തിലകന്റെ ഈ ഡയലോഗ് അത്രവേഗമൊന്നും ഭക്ഷണ പ്രേമികള്‍ മറക്കില്ല. ആഹാരം തയ്യാറാക്കാന്‍ ഈ കൈപുണ്യം മാത്രം മതിയാകുമോ; നമുക്ക് യഥേഷ്ടം നിന്ന്

Spread the love
Home Slider

ഫാഷന്‍ ഫ്രൂട്ട്, ജാതിക്ക, പൈനാപ്പിള്‍ ജ്യൂസുകള്‍ നിര്‍മിച്ച് വരുമാനം നേടാം

ഡോ. ബൈജു നെടുങ്കേരി കേരളത്തില്‍ ഒരു വേനല്‍ക്കാലം കൂടി വന്നെത്തുകയാണ്. ഡിസംബര്‍ മുതല്‍ മെയ് മാസം വരെ നീണ്ടു നില്‍ക്കുന്ന ആറ് മാസക്കാലം കേരളത്തില്‍ വ്യാപാരരംഗത്തും ഉണര്‍വിന്റെ കാലമായിരിക്കും. ചൂട് കാലാവസ്ഥയില്‍ ശീതളപാനീയ വിപണി കൂടുതല്‍ വിറ്റുവരവ് നേടുന്ന കാലം കൂടിയാണിത്.

Spread the love
Home Slider

പ്രളയ സെസ് എന്ത്, എങ്ങനെ ?

ഓഗസ്റ്റ് ഒന്നു മുതല്‍ പ്രളയ സെസ് നിലവില്‍ വന്നു കഴിഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. പ്രളയ സെസ് പ്രകാരം, അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം വില കൂടും. എങ്കിലും കേരള ഫ്‌ളഡ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply