എറണാകുളം മെഗാ ജോബ്‌ഫെസ്റ്റ് ജനുവരി 19ന്‌

എറണാകുളം മെഗാ ജോബ്‌ഫെസ്റ്റ് ജനുവരി 19ന്‌

എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 19-ാം തീയതി കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ‘നിയുക്തി 2019’ എന്ന പേരില്‍ മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു.  ഈ മേളയില്‍ ഐറ്റി, സാങ്കേതിക, വിപണന മേഖലകളിലേയും, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലേയും പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കും. ജോബ്‌ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും  www.jobfestkerala.gov.in എന്ന പേരില്‍ വെബ്‌സൈറ്റ് തുറന്നിട്ടുള്ളതാണ്.

 

മേളക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിച്ചു വരുന്നു. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ്  മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് ആയി ഫെസ്റ്റില്‍ പങ്കെടുക്കണം.  ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്റെ എണ്ണം 10,000 ആകുന്ന മുറയ്ക്ക് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ്സും ട്രെയിനിംഗും എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നല്‍കുന്നതാണ്. ജോബ്‌ഫെസ്റ്റിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.jobfestkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Previous ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസകരമായി ജിഎസ്ടി ഇളവുകള്‍
Next കേരളാ പൊലീസിന് പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍; ചെലവ് 1.10 കോടി രൂപ

You might also like

SPECIAL STORY

പ്രതിമാസം ഒന്നരലക്ഷം ലാഭം നേടാം ജൈവവളത്തിലൂടെ

മാര്‍ക്കറ്റില്‍ ആവശ്യക്കാരേരെയുള്ള ഒരു ഉത്പന്നമാണ് ജൈവവളങ്ങളും ജൈവ കീടനാശിനികളും. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിയുടെ ദോഷവശങ്ങളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ജൈവരീതിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും അടുക്കളത്തോട്ടങ്ങളും ടെറസ് കൃഷിയും ആരംഭിച്ചു. വീട്ടുമുറ്റത്തെ കൃഷിക്ക്

Business News

ഉപഭോക്താക്കളെ വീണ്ടും പിഴിയാന്‍ ബാങ്കുകള്‍

കോടികള്‍ വെട്ടിച്ച് ഉന്നതര്‍ വിദേശങ്ങളിലേക്കു കടക്കുമ്പോള്‍ തങ്ങളുടെ നഷ്ടം നികത്താന്‍ സാധാരാണക്കാരെ പിഴിയുന്ന ഇന്ത്യന്‍ ബാങ്കുകള്‍ അടുത്ത കുരുക്കുമായി വരുന്നു. ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശം വച്ചിരിക്കുന്ന കാര്‍ഡുകളിന്മേല്‍ പൈസ ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. പുതിയ കാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ പഴയവ ബാങ്കില്‍ തിരിച്ചേല്‍പ്പിക്കുകയോ

Business News

സൈന്യത്തിലും പട്ടികജാതി- പട്ടിക വര്‍ഗ സംവരണം വേണമെന്ന് കേന്ദ്ര മന്ത്രി

എസ്‌സി, എസ്ടി (പട്ടിക ജാതി, പട്ടിക വര്‍ഗം) വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply