തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി.യിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിന് കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/എൻജിനിയറിങ് ബിരുദമാണ് യോഗ്യത. 20-35 ഇടയിലായിരിക്കണം പ്രായം. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി.
ഹാർഡ്‌വെയർ എൻജിനിയർക്ക് ഇലക്ട്രിക്കൽ/ഇലക്ട്രിക് & ഇലക്‌ട്രോണിക്‌സ് /കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദമാണ് യോഗ്യത. 21-35ന് ഇടയിലാവണം പ്രായം. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി.

അപേക്ഷകർ തിരുവനന്തപുരം മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. താൽപര്യമുള്ളവർ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/  കോർപ്പറേഷനുകളിലെ എൻ.യു.എൽ.എം. ഓഫീസു വഴി ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്‌കൂൾ, സയൻസ് & ടെക്‌നോളജി മ്യൂസിയം കാമ്പസ്, പി.എം.ജി. ജംങ്ഷൻ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ കോഴ്‌സിന് അപേക്ഷിക്കാം.

മുന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർ അഥവാ, ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ അഥവാ, ഡീ നോട്ടിഫൈഡ് സെമി നൊമാഡിക് & നൊമാഡിക് ട്രൈബ്‌സ് വിഭാഗത്തിലുള്ളവർ അഥവാ, അറുപതു വയസോ അതിനു മുകളിലോ ഉള്ള മുതിർന്ന പൗരൻമാർ എന്നതാണ് നിബന്ധന. കൂടുതൽ വിവരങ്ങൾക്ക് 0471-2307733, 9207133385.

Spread the love
Previous കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം; OJOY A1 സ്മാര്‍ട്ട് വാച്ച്
Next ഈ വെളിച്ചെണ്ണകള്‍ നിരോധിച്ചു : വില്‍പ്പന നടത്തിയാല്‍ നിയമനടപടി

You might also like

Business News

സ്വര്‍ണത്തിനും എസ്‌ഐപി

ഭാവിയില്‍ സ്വര്‍ണം വാങ്ങുവാന്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി പോലെ മികച്ചൊരു മാര്‍ഗം വേറെയില്ല. സ്വര്‍ണത്തില്‍ നിക്ഷേപിച്ച് സമ്പത്തു വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് വഴി ചിട്ടയോടെയും ക്രമമായും ചെറിയ അളവില്‍ നിക്ഷേപം നടത്തി

Spread the love
NEWS

ആംബുലന്‍സ് തടസപ്പെടുത്തിയാല്‍ പിഴ 10,000 രൂപ; പുതിയ മോട്ടോര്‍ ബില്‍ പാസാക്കി

ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ തടസപ്പെടുത്തിയാല്‍ ഇനി പതിനായിരം രൂപ പിഴ ഈടാക്കും. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ പുതിയ മോട്ടോര്‍ ബില്ലിലാണ് പുതുക്കിയ പിഴ വിവരങ്ങള്‍ വന്നിരിക്കുന്നത്. ടിക്കറ്റ് എടുക്കാതെ സഞ്ചരിക്കുന്നതിന് 500 രൂപയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍

Spread the love
NEWS

പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ഉജ്ജീവന സഹായ പദ്ധതി: വായ്പാനടപടി ത്വരിതപ്പെടുത്തും

പ്രളയത്തിൽപ്പെട്ടവർക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാർഗം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രളയാനന്തര

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply